അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ആർച്ച് ഡയോസിന്റെ ധനശേഖരണാർത്ഥം 2024 മേയ് മാസം 11–ാം തിയതി ശനി, ആർച്ച് ഡയോസീസൻ

അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ആർച്ച് ഡയോസിന്റെ ധനശേഖരണാർത്ഥം 2024 മേയ് മാസം 11–ാം തിയതി ശനി, ആർച്ച് ഡയോസീസൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ആർച്ച് ഡയോസിന്റെ ധനശേഖരണാർത്ഥം 2024 മേയ് മാസം 11–ാം തിയതി ശനി, ആർച്ച് ഡയോസീസൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ആർച്ച് ഡയോസിന്റെ ധനശേഖരണാർത്ഥം 2024 മേയ് മാസം 11–ാം തിയതി ശനി, ആർച്ച് ഡയോസീസൻ Head Qurters ൽ വച്ച് (236 old Tapan Rd, New Jersey) Malankara Arch diocesan Extra vaganza – M A E 2024 എന്ന പേരിൽ പ്രത്യേക പ്രോഗ്രാം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 

ന്യൂയോർക്കിലേയും ന്യൂജേഴ്സിയിലേയും പരിസരപ്രദേശത്തുള്ള 20ൽ പരം പള്ളിയിലെ അംഗങ്ങൾ ഈ പരിപാടിയിൽ പങ്കുചേരും. ഇന്ത്യൻ - അമേരിക്കൻ ഫുഡ്, ഇന്ത്യൻ ആഭരണങ്ങൾ, ഗാർമെന്റ്സ്, വിവിധയിനം ചെടികൾ തുടങ്ങിയ സെയിൽസ് നടത്തുന്നതിനോടൊപ്പം പ്രോഗ്രാമിന് മാറ്റു കൂട്ടുന്നതിനായി പലതരത്തിലുള്ള വിനോദ പരിപാടികളും ഇതോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്നു. രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ നടക്കുന്ന ഈ പരിപാടി തികച്ചും ആകർഷകവും ആനന്ദകരവുമാക്കാൻ സംഘാടക സമിതി ഏറെ പരിശ്രമിക്കുകയാണ്. മാർച്ച് മാസം 9–ാം തിയതി അരമനയിൽ വെച്ച് നടത്തിയ ടിക്കറ്റ് കിക്ക്‌ ഓഫിന് ഒട്ടനവധി വിശ്വാസികൾ പങ്കെടുത്തു. റവ.ഫാ. മത്തായി പുതുക്കുന്നത്ത് ഭദ്രാസന മെത്രാപ്പൊലീ ത്താക്ക് ടിക്കറ്റ് നൽകികൊണ്ട് കിക്ക്‌ ഓഫ് പരിപാടി നടത്തി.

ADVERTISEMENT

മാത്യൂസ് മൻജ്ജാ, ലിസി തോമസ്, റിബാ ജേക്കബ് എന്നിവർ കോർഡിനേറ്റർമാരായും റവ.ഫാ.ഡോ. ജെറി ജേക്കബ് (ഭദ്രാസന സെക്രട്ടറി), ജോജി കാവനാൽ (ഭദ്രാസന ട്രഷറർ), കമാണ്ടർ ജോബി ജോർജ്, രാജു അബ്രാഹാം, സാജൂ പൗലോസ്, ഏലിയാസ് ടി.പി, റോയി മാത്യു (Finance and Food Committee), ഷാനാ ജോഷ്വാ, ജെയിംസ് ജോർജ്,  ഫാ.അരുൺ ഗീവർഗീസ് (ഐടി), സാബു സ്കറിയ (മാർക്കറ്റിങ്ങ്), സെന്റ് മേരീസ് വിമൻസ്‌ലീഗ്, സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ്, സണ്ടേസ്കൂൾ MGSOYA, MGSOSA എന്നി ഭക്തസംഘടനാ പ്രതിനിധികൾ എന്നിവർ ഉൾക്കൊള്ളുന്ന സബ് കമ്മറ്റി ഭദ്രാസന കൗൺസിലിനോടൊത്ത് പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ക്രമീകരണങ്ങൾ ചെയ്തുവരുന്നു. ഭദ്രാസന കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ മെഗാ സ്പോൺസർമാരായും പദ്ധതിയോട് സഹകരിക്കുന്ന ഏവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി സംഘാടകർ അറിയിച്ചു. ഭദ്രാസനത്തിന്റെ വികസനത്തിനും വളർച്ചക്കും ആവശ്യമായ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി നടത്തുന്ന ഈ പരിപാടിയിൽ, ഏവരുടേയും സഹായസഹകരണങ്ങൾ ഉണ്ടായിരിക്കണമെന്ന് അഭിവന്ദ്യ ഇടവക മെത്രാപ്പൊലീത്താ ഓർമ്മിപ്പിച്ചു.

English Summary:

Malankara Arch Diocese Mega Event