ഫൊക്കാന 2024-ലെ സാഹിത്യ പുരസ്‌കാരങ്ങൾക്ക് ആംഗലേയ സാഹിത്യ കൃതികൾ ക്ഷണിക്കുന്നു
ന്യൂജഴ്‌സി ∙ അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്‌ക്കാരങ്ങൾ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് ആംഗലേയ സാഹിത്യ രചനകൾ ക്ഷണിക്കുന്നു. നോർത്ത് അമേരിക്കയിലും കാനഡയിലും താമസിക്കുന്ന മലയാളി എഴുത്തുകാർ പലരും ഇംഗ്ലിഷ് ഭാഷയിലും സാഹിത്യ സപര്യ തുടരുന്നുണ്ട്. അവരുടെ ഇംഗ്ലിഷ്

ന്യൂജഴ്‌സി ∙ അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്‌ക്കാരങ്ങൾ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് ആംഗലേയ സാഹിത്യ രചനകൾ ക്ഷണിക്കുന്നു. നോർത്ത് അമേരിക്കയിലും കാനഡയിലും താമസിക്കുന്ന മലയാളി എഴുത്തുകാർ പലരും ഇംഗ്ലിഷ് ഭാഷയിലും സാഹിത്യ സപര്യ തുടരുന്നുണ്ട്. അവരുടെ ഇംഗ്ലിഷ് ഭാഷയിലുള്ള രചനകൾകൂടി 2024-ലെ പുരസ്‌കാരത്തിനായി ക്ഷണിക്കുവാൻ അവാർഡ് കമ്മറ്റി താൽപ്പര്യപ്പെടുന്നതായി കമ്മറ്റി ചെയർമാൻ ബെന്നി കുര്യൻ അറിയിച്ചു. ഫൊക്കാനയുടെ 21-ാമത് ദേശീയ കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക ചടങ്ങിൽ വച്ചാണ് തിരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നത്.
രചനകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ഏപ്രിൽ 20 ആയിരിക്കും. 2022 മെയ് ഒന്നു മുതൽ പുസ്‌തകമായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളായിരിക്കും അവാർഡിനു പരിഗണിക്കുക. പുരസ്കാരത്തിന് പരിഗണിക്കപ്പെടേണ്ട കൃതികളുടെ മൂന്നു പ്രതികൾ താഴെ പറയുന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.
Benny Kurian, 373 Wildrose Ave, Bergenfield, NJ 07621, USA, Phone: +1 201-951-6801.
കൂടുതൽ വിവരങ്ങൾക്ക്:
വെബ്സൈറ്റ്: http://fokanaonline.org/
Email: fokana2024literary@gmail.com
Phone: +1 201-951-6801