മലയാളി അസോസിയേഷൻ ഓഫ് റ്റാംപയുടെ നേതൃത്വത്തിൽ രാജ്യാന്തര വനിതാ ദിനം ആഘോഷിച്ചു
റ്റാംപയിലെ ശ്രീ അയ്യപ്പ ടെംപിൾ ഹാളിൽ എം എ സി എഫ് രാജ്യാന്തര വനിതാ ദിനം ആഘോഷിച്ചു. പ്രശസ്‌ത പീഡിയാട്രീഷ്യനും നൃത്തം, കിക്ക്ബോക്സിങ്, യോഗ തുടങ്ങിയവ സമന്വയിപ്പിച്ച ബോളി സോൾഫിറ്റ് (BollySoulFit) എന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപകയുമായ ഡോ. പായൽ പട്ടേൽ മുഖ്യാതിഥി ആയിരുന്ന സമ്മേളനത്തിൽ എം എ സി എഫ് പ്രസിഡന്റ് എബി തോമസ് സ്വാഗതം ആശംസിച്ചു.

റ്റാംപ∙ റ്റാംപയിലെ ശ്രീ അയ്യപ്പ ടെംപിൾ ഹാളിൽ എം എ സി എഫ് രാജ്യാന്തര വനിതാ ദിനം ആഘോഷിച്ചു. പ്രശസ്‌ത പീഡിയാട്രീഷ്യനും നൃത്തം, കിക്ക്ബോക്സിങ്, യോഗ തുടങ്ങിയവ സമന്വയിപ്പിച്ച ബോളി സോൾഫിറ്റ് (BollySoulFit) എന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപകയുമായ ഡോ. പായൽ പട്ടേൽ മുഖ്യാതിഥി ആയിരുന്ന സമ്മേളനത്തിൽ എം എ സി എഫ് പ്രസിഡന്റ് എബി തോമസ് സ്വാഗതം ആശംസിച്ചു.
സ്ത്രീകളുടെ നേട്ടങ്ങളെ അഭിനന്ദിക്കാനും ലിംഗ സമത്വം പ്രോത്സാഹിപ്പിക്കാനും അതോടൊപ്പം കൂടുതൽ സ്ത്രീകൾ മുഖ്യധാരയിലേക്ക് കടന്നു വരേണ്ടതിന്‍റെ ആവശ്യകതയും പായൽ ആശംസാ പ്രസംഗത്തിൽ ഓർമപ്പെടുത്തി.കഴിഞ്ഞ വർഷങ്ങളിൽ എംഎസിഎഫിന്‍റെ പ്രവർത്തന വിജയത്തിൽ നിർണായക പങ്കു വഹിച്ച 8 വനിതകളെ ചടങ്ങിൽ ആദരിച്ചു. അഞ്ജലി അരുൺ ആയിരുന്നു പരിപാടിയുടെ അവതാരക. തുടർന്ന് യോഗ, കലാപരിപാടികൾ , ഗെയിംസ്, ഡിജെ, കരോക്കേ തുടങ്ങിയ രസകരമായ വിവിധ പരിപാടികൾ നടത്തപ്പെട്ടു. രഞ്ജുഷ മണികണ്ഠൻ തയ്യാറാക്കിയ മനോഹരമായ കേക്ക് ചടങ്ങിന് മധുരം പകർന്നു. റ്റാംപ പരിസരത്തുള്ള വനിതാ സംരംഭകരുടെ വിവിധ ബൂത്തുകളും അതോടൊപ്പം പ്രവർത്തിക്കുകയും തങ്ങളുടെ ഉത്പന്നങ്ങൾ ആളുകളിലേക്ക് എത്തിക്കുവാനും ഇത് മൂലം അവസരം ലഭിച്ചു. ആഘോഷങ്ങൾക്ക് രഞ്ജുഷ മണികണ്ഠൻ, വിശാഖ കൗശിക്, വീണ മോഹൻ, അമിത സുവർണ തുടങ്ങിയ അംഗങ്ങൾ നേതൃത്വം നൽകി.
അതോടൊപ്പം ഭാരവാഹികളായ എബി തോമസ്, സുജിത് കുമാർ, റെമിൻ മാർട്ടിൻ, അരുൺ ഭാസ്കർ, ജോബി കളപ്പുരയിൽ തുടങ്ങിയ ഏറെ പേരുടെ സഹകരണവും ഇതിന്‍റെ വിജയത്തിൽ പങ്കു വഹിച്ചു. കമ്മിറ്റി അംഗമായ നീനു ചോരത്തു നയിച്ച ഡിജെയോടുകൂടി ആയിരുന്നു ആഘോഷ രാവിന്‍റെ സമാപനം.