വടക്കൻ കലിഫോർണിയയിൽ സഹോദരങ്ങളെ മൗണ്ടൻ ലയൺ ആക്രമിച്ചു; ഒരാൾ കൊല്ലപ്പെട്ടു
താഹോ തടാകത്തിന് പടിഞ്ഞാറ് വടക്കൻ കലിഫോർണിയ മേഖലയിൽ മൗണ്ടൻ ലയൺ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 21 വയസ്സുകാരനായ യുവാവാണ് കൊല്ലപ്പെട്ടത്.

കലിഫോർണിയ ∙ താഹോ തടാകത്തിന് പടിഞ്ഞാറ് വടക്കൻ കലിഫോർണിയ മേഖലയിൽ മൗണ്ടൻ ലയൺ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 21 വയസ്സുകാരനായ യുവാവാണ് കൊല്ലപ്പെട്ടത്. 20 വർഷത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന മൗണ്ടൻ ലയണിന്‍റെ ആദ്യത്തെ ആക്രമണമാണിതെന്ന് അധികൃതർ പറഞ്ഞു. കലിഫോർണിയയിലെ പ്ലേസർവില്ലെക്ക് വടക്കുള്ള ജോർജ് ടൗണിൽ താനും സഹോദരനും ആക്രമിക്കപ്പെട്ടതായി 18 വയസ്സുള്ള ഒരാൾ എമർജൻസി നമ്പറിലേക്ക് വിളിച്ച് പറയുകയായിരുന്നുവെന്ന് എൽ ഡൊറാഡോ കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു.
അധികൃതരെ വിവരം അറിയിച്ച വ്യക്തിക്ക് മുഖത്ത് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയ മൗണ്ടൻ ലയണിനെ അധികൃതർ പിടികൂടിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.