ന്യൂയോർക്കിലെ വീട്ടിൽ നിന്ന് കൊക്കെയ്നും,3 മില്യൺ ഡോളറും കണ്ടെത്തി
ന്യൂയോർക്ക് നഗരത്തിലെ പ്രധാന കൊക്കെയ്ൻ വിതരണക്കാരൻ ഉപയോഗിക്കുന്ന അപ്പാർട്മെന്‍റിൽ നിന്ന് രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന 30 പൗണ്ട് കൊക്കെയ്നും 3 മില്യൻ ഡോളറിന്‍റെ നോട്ടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി സ്പെഷ്യൽ നർക്കോട്ടിക് പ്രോസിക്യൂട്ടറുടെ സിറ്റി ഓഫിസ് അറിയിച്ചു.

ന്യൂയോർക്ക് സിറ്റി ∙ ന്യൂയോർക്ക് നഗരത്തിലെ പ്രധാന കൊക്കെയ്ൻ വിതരണക്കാരൻ ഉപയോഗിക്കുന്ന അപ്പാർട്മെന്‍റിൽ നിന്ന് രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന 30 പൗണ്ട് കൊക്കെയ്നും 3 മില്യൻ ഡോളറിന്‍റെ നോട്ടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി സ്പെഷ്യൽ നർക്കോട്ടിക് പ്രോസിക്യൂട്ടറുടെ സിറ്റി ഓഫിസ് അറിയിച്ചു. ബ്രോങ്ക്‌സിലെ അപ്പാർട്മെന്‍റിൽ ഫർണിച്ചറിനുള്ളിൽ നിന്നാണ് പണവും ലഹരി മരുന്നും ആഡംബര വാച്ചുകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കേസിൽ ഈ മാസം 20 ന് 60 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി ഏജൻസി അറിയിച്ചു. 2006ൽ നാടുകടത്തപ്പെട്ട ആളാണ് വീണ്ടും അറസ്റ്റിലായിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.