ADVERTISEMENT

ഡാലസ് ∙ നോർത്ത് അമേരിക്ക മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്‍റർ എ മീറ്റിങ് ഈ മാസം 13 ന് രാവിലെ 10.30-ന് കരോൾട്ടണിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസിൽ വെച്ച് നടക്കുന്നു. ചുങ്കത്തറ മാർത്തോമ കോളേജ്  മുൻ പ്രിൻസിപ്പൽ റെയ്‌ന തോമസ് മുഖ്യപ്രഭാഷണം നടത്തും. സെന്‍റർ മീറ്റിങ്ങിന്‍റെ ഭാഗമായി എല്ലാ പ്രായക്കാർക്കും "ഗാർഡൻ ഓഫ്  ഈഡൻ" എന്ന വിഷയത്തെ കുറിച്ച് ചിത്രരചനാ മത്സരം ഉണ്ടായിരിക്കും. മത്സരം രാവിലെ 9-ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. സെന്‍റർ മീറ്റിങ്ങിലേക്ക്  എല്ലാവരെയും മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്‍റർ എ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: റവ എബ്രഹാം തോമസ് (സെന്‍റർ പ്രസിഡന്‍റ്), സിബി മാത്യു (സെന്‍റർ സെക്രട്ടറി), സിബിൻ തോമസ് (സെന്‍റർ വൈസ് പ്രസിഡന്‍റ്), സിബു മാത്യു (സെന്‍റർ  ട്രഷറർ). 

English Summary:

Marthoma Youth South West Center Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com