ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് പ്ലാനിങ് കമ്മിറ്റിയിൽ നിന്നുള്ള ഒരു സംഘം ഏപ്രിൽ 7-ന് ഹോപ് വെൽ ജംഗ്ഷൻ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് കൗണ്ടി സന്ദർശിച്ചു. ഷിബു തരകൻ (ജോയിൻ്റ് സെക്രട്ടറി), രഘു നൈനാൻ (ഫിനാൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് പ്ലാനിങ് കമ്മിറ്റിയിൽ നിന്നുള്ള ഒരു സംഘം ഏപ്രിൽ 7-ന് ഹോപ് വെൽ ജംഗ്ഷൻ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് കൗണ്ടി സന്ദർശിച്ചു.

ഷിബു തരകൻ (ജോയിൻ്റ് സെക്രട്ടറി), രഘു നൈനാൻ (ഫിനാൻസ് കമ്മിറ്റി അംഗം) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം. ഇടവകയിൽ കോൺഫറൻസ് റജിസ്ട്രേഷന്റെ ഔദ്യോഗിക കിക്ക് ഓഫിനുള്ള യോഗം വിശുദ്ധ കുർബാനയ്ക്കുശേഷം ഉണ്ടായിരുന്നു. ഫാ. ബോബി വർഗീസ് (വികാരി) ടീം അംഗങ്ങൾക്ക് സ്വാഗതം ആശംസിക്കുകയും കോൺഫറൻസിൽ റജിസ്റ്റർ ചെയ്യാൻ ഇടവകാംഗങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഫാമിലി/ യൂത്ത് കോൺഫറൻസിന്റെ ഈ വർഷത്തെ തീം, തീയതി, ലൊക്കേഷൻ, പ്രാസംഗികർ, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ ഷിബു തരകൻ നൽകി. സമ്മേളനത്തിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ച് രഘു നൈനാൻ സംസാരിച്ചു. സ്പോൺസർഷിപ്പ് നൽകിയും റാഫിൾ ടിക്കറ്റുകൾ വാങ്ങിക്കൊണ്ടും കോൺഫറൻസിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ADVERTISEMENT

ഇടവകയെ പ്രതിനിധീകരിച്ച് വിശാൽ ചെറിയാൻ (ഇടവക ട്രസ്റ്റി) സുവനീറിൽ അഭിനന്ദനങ്ങൾ ചേർക്കാൻ സംഭാവന നൽകി. എബ്രഹാം തോമസ് ഗ്രാൻഡ് സ്പോൺസർഷിപ്പോടെ പിന്തുണ വാഗ്ദാനം ചെയ്തു. മാത്യു എടമ്പാടത്ത് (ജോർജ്), വിശാൽ ചെറിയാൻ, മനോജ് വർക്കി, ജസ്റ്റിൻ ജോൺ, കൊച്ചുമോൻ വർഗീസ്, മഹേഷ് മാത്യു എന്നിവർ റാഫിൾ ടിക്കറ്റ് വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു. ആത്മാർത്ഥമായി സഹകരിച്ച വികാരിയോടും ഇടവകാംഗങ്ങളോടും കോൺഫറൻസ് ടീം നന്ദി രേഖപ്പെടുത്തി.

കോൺഫറൻസ് 2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.
Registration link: http://tinyurl.com/FYC2024.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

English Summary:

Family and Youth Conference Registration at St. Gregorios Orthodox Church