ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനവും 'പാട്ടുത്സവവും' ഇന്ന്
ഡാലസ് ∙ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനാത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന പാട്ടുത്സവം ജൂലൈ 12-നു വെള്ളിയാഴ്ച ഏഴു മണിക്ക് ഷാരോൺ ഇവന്റ് ഹാളിൽ അരങ്ങേറും (ബർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ് ടെക്സസ്). സിജു വി ജോർജാണ് പ്രോഗ്രാം കോഓർഡിനേറ്റർ. പ്രവേശനം പാസ്സുമൂലം

ഡാലസ് ∙ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനാത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന പാട്ടുത്സവം ജൂലൈ 12-നു വെള്ളിയാഴ്ച ഏഴു മണിക്ക് ഷാരോൺ ഇവന്റ് ഹാളിൽ അരങ്ങേറും (ബർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ് ടെക്സസ്). സിജു വി ജോർജാണ് പ്രോഗ്രാം കോഓർഡിനേറ്റർ. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കും.
ടെക്സസ് സ്റ്റേറ്റ് പ്രതിനിധി ആൻജി ചെൻ ബട്ടൺ സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും. സണ്ണിവെയ്ൽ സിറ്റി കൗൺസിൽ അംഗം മനു ഡാനി ഗസ്റ്റ് ഓഫ് ഹോണറാണ്. പ്രസ് ക്ലബിന്റെ അടുത്ത രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും മാധ്യമരംഗത്തെ പുതിയ ചലനങ്ങളും സാമൂഹിക മാറ്റങ്ങളും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് സമ്മേളനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഐപിസിഎൻടി പ്രസിഡന്റ് സണ്ണി മാളിയേക്കൽ, സെക്രട്ടറി ബിജിലി ജോർജ്, ട്രഷറര്‍ പ്രസാദ് തിയോടിക്കൽ എന്നിവർ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ സീനിയർ മാധ്യമ പ്രവർത്തകരും സാമൂഹിക സാംസ്കാരിക നേതാക്കളും, സംഘടനാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.