സലീന വെടിവെപ്പിൽ കൊല്ലപ്പെട്ട ഓഫീസറേയും കൗണ്ടി ഡെപ്യൂട്ടിയേയും തിരിച്ചറിഞ്ഞു
സിറാക്കൂസ് (ന്യൂയോർക്) ∙ ഞായറാഴ്ച രാത്രി സലീനയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട സിറാക്കൂസ് പൊലീസ് ഉദ്യോഗസ്ഥൻ്റെയും ഒനോണ്ടാഗ കൗണ്ടി ഷെരീഫിൻ്റെ ഡെപ്യൂട്ടിയുടെയും പേരുകൾ അധികൃതർ പുറത്തുവിട്ടു. സിറാക്കൂസ് പൊലീസ് ഓഫീസർ മൈക്കൽ ഇ ജെൻസണും ഷെരീഫിൻ്റെ ലെഫ്റ്റനൻ്റ് മൈക്കൽ ഹൂസോക്കും സബർബൻ പരിസരത്ത്

സിറാക്കൂസ് (ന്യൂയോർക്) ∙ ഞായറാഴ്ച രാത്രി സലീനയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ അധികൃതർ പുറത്തുവിട്ടു. സിറാക്കൂസ് പൊലീസ് ഉദ്യോഗസ്ഥനായ മൈക്കൽ ഇ ജെൻസണും ഷെരീഫിന്റെ ലെഫ്റ്റനന്റ് മൈക്കൽ ഹൂസോക്കുമാണ് കൊല്ലപ്പെട്ടതെന്ന് സിറാക്കൂസ് പൊലീസ് മേധാവി ജോ സിസിലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച രാത്രി 8.51നാണ് രണ്ട് ഉദ്യോഗസ്ഥർക്കും സംശയിക്കുന്നയാൾക്കും വെടിയേറ്റത്. പ്രതിയെന്ന് സംശയിക്കുന്ന സലീനയിലെ ക്രിസ്റ്റഫർ ആർ. മർഫി (33) എന്നയാളും വെടിവെപ്പിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
സിറാക്കൂസ് പൊലീസ് കാർ തടയാൻ ശ്രമിക്കുകയും എന്നാൽ ഡ്രൈവർ നിർത്താതെ വേഗത്തിൽ ഓടിക്കുകയും ചെയ്തു. വാഹനത്തെ പിന്തുടർന്ന പൊലീസ് ഡാരിയൻ ഡ്രൈവിലെ ഒരു വീട്ടിലാണ് എത്തിചേർന്നത്. അവിടെ വെച്ച് പൊലീസ്, കാറിന്റെ പുറകിൽ തോക്കുകൾ കണ്ടതായി ജോ സിസിലി പറഞ്ഞു. എന്തുകൊണ്ടാണ് മർഫി ഉദ്യോഗസ്ഥരെ പതിയിരുന്ന് ആക്രമിക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമല്ല.