40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂടം സിന്ഡിയുടേത്; യുവതി വിവാഹിതയാണെന്നോ കുട്ടികളുണ്ടെന്നോ പോലും അറിയാതെ കുടുംബം
ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു. ഡാലസ്-ഫോർട്ട് വർത്ത് പ്രദേശത്തുനിന്നുള്ള സിന്ഡി ജെയ്ൻ സിൻഡി ക്രോൺ എന്ന സ്ത്രീയുടെ അവശിഷ്ടങ്ങളാണിവ.

ടെക്സസ്∙ ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു. ഡാലസ്-ഫോർട്ട് വർത്ത് പ്രദേശത്തുനിന്നുള്ള സിന്ഡി ജെയ്ൻ സിൻഡി ക്രോൺ എന്ന സ്ത്രീയുടെ അവശിഷ്ടങ്ങളാണിവ.
1985 ഒക്ടോബർ 1ന് നിർമാണ തൊഴിലാളികൾ ഇന്‍റർസ്റ്റേറ്റ് 20 ഈസ്റ്റിനും യുഎസ് ഹൈവേ 69 നും സമീപം പുല്ല് വൃത്തിയാക്കുന്നതിനിടെയാണ് ക്രോണിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അസ്ഥികൂടത്തോടൊപ്പം കണ്ടെത്തിയ വസ്ത്രങ്ങളിൽ നിന്ന് കൊലപാതക സൂചന പൊലീസിന് ലഭിച്ചിരുന്നു.
അജ്ഞാത വ്യക്തികളെ തിരിച്ചറിയുന്നതിന് ഡിഎൻഎ ഉപയോഗിക്കുന്ന ഡിഎൻഎ ഡോ പ്രൊജക്റ്റുമായി സഹകരിച്ച് 2021-ൽ അവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിനുള്ള പ്രവർത്തനം ഷെരീഫ് ഓഫിസ് ആരംഭിച്ചു. ഡിക്ടീവ് ഡേവിഡ് ടർണറുടെ കഠിനാധ്വാനത്തിന്‍റെ ഫലമായി, അസ്ഥികൂട അവശിഷ്ടങ്ങൾ സിന്ഡി ജെയ്ൻ സിൻഡി ക്രോൺ എന്ന സ്ത്രീയുടെയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. അസ്ഥികളുടെ കേട് കാരണം മരണകാരണം ഇപ്പോഴും അജ്ഞാതമാണ്. യുവതിയെ ഒരിക്കലും കാണാതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിവാഹിതയാണെന്നോ കുട്ടികളുണ്ടെന്നോ പോലും കുടുംബത്തിന് അറിയില്ലായിരുന്നുവെന്നും ഡിറ്റക്ടീവ് ടർണർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.