മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH), ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റൺ ചാപ്റ്ററുമായി സഹകരിച്ച് ഇന്ത്യയുടെ 18-ാമത് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആവേശകരമായ സംവാദത്തിന് ആതിഥേയത്വം വഹിക്കുന്നു. 'അങ്കത്തട്ട് @ അമേരിക്ക' പവേർഡ് ബൈ ഡ്രീം മോർഗേജ് ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ ഇന്ത്യൻ പാർലമെന്‍റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്  മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റൺ ചാപ്റ്ററുമായി സഹകരിച്ച്  'അങ്കത്തട്ട് @ അമേരിക്ക'  എന്ന പേരിൽ സംവാദം സംഘടിപ്പിക്കുന്നു.  'അങ്കത്തട്ട് @ അമേരിക്ക' പവേർഡ് ബൈ ഡ്രീം മോർഗേജ് ആൻഡ് റിയാലിറ്റി എന്ന പേരിലുള്ള ഈ സംവാദം ഇന്ന് ( ഏപ്രിൽ 19)  വൈകുന്നേരം 6 മണിക്ക് സ്റ്റാഫോർഡിലെ കേരള ഹൗസിൽ നടക്കും.

എൻഡിഎ, യുഡിഎഫ്, എൽഡിഎഫ് എന്നീ പ്രധാന രാഷ്ട്രീയ സഖ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ വക്താക്കൾ ഈ സംവാദത്തിൽ പങ്കെടുക്കും. എൻഡിഎ - ഹരി ശിവരാമൻ, യുഡിഎഫ് - ജീമോൻ റാന്നി, എൽഡിഎഫ് - അരവിന്ദ് അശോക് എന്നിവരാണ് വക്താക്കൾ.  രാഷ്ട്രീയ സംവാദത്തിനപ്പുറം, ഹൂസ്റ്റൺ ഏരിയയിലെ ഇന്ത്യൻ അമേരിക്കക്കാർക്കിടയിൽ സാംസ്കാരിക വിനിമയത്തിനും ഐക്യത്തിനും അവസരമൊരുക്കുന്ന ഒരു പരിപാടിയായിരിക്കും ഇത്.

ADVERTISEMENT

1415 Packer Ln., Stafford, TX 77477 എന്ന വിലാസത്തിൽ സ്ഥിതി ചെയ്യുന്ന കേരളാ ഹൗസിൽ നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ നേരത്തെ തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. പരിപാടിയുടെ മറ്റ് വിശദാംശങ്ങൾ മാഗ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

English Summary:

Election debate at the Kerala House in Houston on April 19 - Malayali Association of Greater Houston (MAGH), India Press Club of North America

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT