കൊലപാതകം എട്ടാം വയസ്സിൽ; 10 വയസ്സുകാരനെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ സാധിക്കാതെ പൊലീസ്
ടെക്‌സസിലെ നിക്‌സണിലെ ആർവി പാർക്കിൽ 2 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തൽ.
ടെക്‌സസിലെ നിക്‌സണിലെ ആർവി പാർക്കിൽ 2 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തൽ.
ടെക്‌സസിലെ നിക്‌സണിലെ ആർവി പാർക്കിൽ 2 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തൽ.
ഓസ്റ്റിൻ ∙ ടെക്‌സസിലെ നിക്‌സണിലെ ആർവി പാർക്കിൽ 2 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തൽ. അന്ന് 8 വയസ്സ് പ്രായമുണ്ടായിരുന്ന ആൺകുട്ടിയാണ് ബ്രാൻഡൻ ഒ ക്വിൻ റാസ്‌ബെറിയെ (32) വെടിവെച്ചു കൊന്നതെന്ന് കുട്ടി അന്വേഷണസംഘത്തോടെ സമ്മതിച്ചു.സ്കൂൾ ബസിൽ വച്ച് മറ്റൊരു വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയതിന്‍റെ അന്വേഷണത്തിനിടെയാണ് ഈ കാര്യം പുറത്തായത്.
ടെക്‌സസ് നിയമപ്രകാരം 10 വയസ്സ് പൂർത്തിയായവർക്ക് എതിരെ മാത്രമേ ക്രിമിനൽ കുറ്റം ചുമത്താൻ സാധിക്കൂ എന്നതിനാൽ അന്ന് കുട്ടിയെ കേസിൽ പ്രതിയാക്കിയിരുന്നില്ല. എന്നിരുന്നാലും, സംഭവം നടന്ന സമയത്ത് മാനസികാരോഗ്യ പരിശോധന നടത്തിയിരുന്നു. നിലവിൽ സ്കൂൾ ബസിൽ വച്ച് മറ്റൊരു വിദ്യാർഥിയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് കുട്ടി ജുവനൈൽ തടങ്കലിലാണ്.
മുത്തച്ഛന്‍റെ ട്രക്കിൽ നിന്ന് 9എംഎം പിസ്റ്റൾ എടുത്താണ് വെടിവെച്ചതെന്ന് കുട്ടി സമ്മതിച്ചിട്ടുണ്ട്. റാസ്‌ബെറിയുമായി വ്യക്തിവിരോധം ഇല്ല. അയാളെ ആദ്യമായിട്ടാണ് താൻ കണ്ടതെന്നും കുട്ടി വെളിപ്പെടുത്തി. കുട്ടിയുടെ മുത്തച്ഛൻ വിറ്റ പിസ്റ്റൾ അന്വേഷണ ഉദ്യോഗസ്ഥർ കടയിൽ നിന്നാണ് കണ്ടെത്തിയത്. ഈ പിസ്റ്റൾ തന്നെയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.