കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടൻ (കെഎജിഡബ്ല്യു) സംഘടിപ്പിച്ച യുവജന ടാലന്‍റ് ഷോ, സാഹിത്യ, ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ് മത്സരങ്ങൾ വൻ വിജയമായി. മൂന്ന് ദിവസം നീണ്ടുനിന്ന മത്സരങ്ങളിൽ 70-ലധികം വിധികർത്താക്കളും 100-ലധികം സഹായികളും പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ഡിസി∙ കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടൻ (കെഎജിഡബ്ല്യു) സംഘടിപ്പിച്ച യുവജന ടാലന്‍റ് ഷോ, സാഹിത്യ, ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ് മത്സരങ്ങൾ വൻ വിജയമായി. മൂന്ന് ദിവസം നീണ്ടുനിന്ന മത്സരങ്ങളിൽ 70-ലധികം വിധികർത്താക്കളും 100-ലധികം സഹായികളും പങ്കെടുത്തു. 

2007-ൽ ആരംഭിച്ച കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടൻ (കെഎജിഡബ്ല്യു) യുവജനോത്സവം ഈ വർഷം 17-ാം വാർഷികം ആഘോഷിച്ചു. ഓരോ വർഷവും മെച്ചപ്പെട്ട രീതിയിൽ നടത്താൻ സാധിക്കുന്നതിൽ സംഘടന അഭിമാനിക്കുന്നു. വാഷിങ്ടൻ ഡിസിയിലെ മലയാളികളുടെ നിർലോഭമായ സഹകരണം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.ഗ്രേറ്റർ വാഷിങ്ടൻ ഡിസി ഏരിയയിൽ നിന്നും പരിസര സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ടാലന്‍റ് ഷോ, സാഹിത്യം, ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ് എന്നിവ ഉൾപ്പെടെ 30 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.

ADVERTISEMENT

 ഓരോ കുട്ടിയുടെയും ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കലാകാരന്മാരെ കണ്ടെത്തി അവരെ പരിപോഷിപ്പിക്കുക എന്നതാണ് കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടൻ (കെഎജിഡബ്ല്യു) ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തെ മുന്നിൽ കണ്ട് സംഘടിപ്പിച്ച ടാലന്‍റ് മത്സരം വൻ വിജയമായി. " ഓരോ കുട്ടികളിലും പലതരത്തിലുള്ള കഴിവുകളുണ്ട്. അവയെ ശരിയായ രീതിയിൽ പരിപോഷിപ്പിക്കുകയാണെങ്കിൽ അവരെ നല്ല കലാകാരന്മാരായും കലാകാരികളുമാക്കി മാറ്റാൻ നമുക്ക് സാധിക്കും. ഈ വാസനകൾ പ്രകടിപ്പിക്കാൻ അവർക്ക് ഒരു വേദി ഒരുക്കി നൽകുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തം. ഈ വർഷം ടാലന്‍റ് മത്സരം വളരെ വിപുലമായി സംഘടിപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. വിജയികളെ ഞാൻ അഭിനന്ദിക്കുന്നു. അതോടൊപ്പം തന്നെ ഈ മത്സരത്തിൽ പങ്കെടുത്ത ഓരോ കുട്ടിയെയും ഞാൻ അഭിനന്ദിക്കുന്നു," എന്ന് പ്രസിഡന്‍റ് സുഷ്മ പ്രവീൺ പറഞ്ഞു.

കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ യുവജനോത്സവത്തിൽനിന്നും.

സെക്രട്ടറി ആശാ ഹരിദാസ് മത്സരത്തിന്‍റെ വിജയകരമായ സംഘടനയ്ക്ക് നേതൃത്വം നൽകി. ദിവസങ്ങളോളം അവർ വോളന്‍റിയർമാരുടെ ഒരു സംഘത്തെ ഏകോപിപ്പിക്കുകയും മത്സരത്തിന്‍റെ എല്ലാ വശങ്ങളും മേൽനോട്ടം വഹിക്കുകയും ചെയ്തു.  രാജീവ് ജോസഫ്, അനിത കോരാനാഥ്, അരുൺ മോഹൻ, സ്നേഹ അരവിന്ദ്, സ്വപ്ന മനക്കൽ, ശാലിനി നമ്പ്യാർ, ജോസി ജോസ്, അബ്ജ അരുൺ, ആഷ്‌ലിൻ ജോസ്, അപർണ പണിക്കർ, ജീജ രഞ്ജിത്ത് എന്നിവരടങ്ങുന്ന ടാലന്‍റ് കമ്മിറ്റിയുടെ അംഗങ്ങൾ മത്സര നടത്തപ്പിലെ വിജയത്തിന് നിർണായക പങ്കുവഹിച്ചതായും പ്രസിഡന്‍റ് സുഷ്മ പ്രവീൺ കൂട്ടിച്ചേർത്തു. 

ADVERTISEMENT

ജ്യോത്സ്ന,ഫ്രാങ്കോ,നന്ദു കൃഷ്ണമൂർത്തി,അഭിരമി,റോഷൻ (ഐഡിയ സ്റ്റാർ സിംഗർ),ലക്ഷ്മി ഗോപാല സ്വാമി എന്നിവർ ആശംസകൾ അറിയിച്ചു. ഫൊക്കാന,ഫോമാ, വേൾഡ് മലയാളീ കൗൺസിൽ,കെസിഎസ്എംഡബ്യു,കൈരളീ ബാൾട്ടിമോർ എന്നീ സംഘടനകളും പരിപാടിയുടെ വിജയത്തിനായി സഹകരിച്ചു. 

English Summary:

Kerala Association of Greater Washington Youth Festival