ന്യൂയോർക്ക്∙ നാഷനൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (എൻഎഫ്എപി) നടത്തിയ പഠനമനുസരിച്ച്, കഴിഞ്ഞ വർഷങ്ങളിൽ കനേഡിയൻ സർവ്വകലാശാലകളിൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയതോതിൽ വർധനവ് രേഖപ്പെടുത്തി. ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയെ അപേക്ഷിച്ച് കാനഡയെ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിലും

ന്യൂയോർക്ക്∙ നാഷനൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (എൻഎഫ്എപി) നടത്തിയ പഠനമനുസരിച്ച്, കഴിഞ്ഞ വർഷങ്ങളിൽ കനേഡിയൻ സർവ്വകലാശാലകളിൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയതോതിൽ വർധനവ് രേഖപ്പെടുത്തി. ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയെ അപേക്ഷിച്ച് കാനഡയെ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ നാഷനൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (എൻഎഫ്എപി) നടത്തിയ പഠനമനുസരിച്ച്, കഴിഞ്ഞ വർഷങ്ങളിൽ കനേഡിയൻ സർവ്വകലാശാലകളിൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയതോതിൽ വർധനവ് രേഖപ്പെടുത്തി. ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയെ അപേക്ഷിച്ച് കാനഡയെ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙  നാഷനൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (എൻഎഫ്എപി) നടത്തിയ പഠനമനുസരിച്ച്, കഴിഞ്ഞ വർഷങ്ങളിൽ കനേഡിയൻ സർവ്വകലാശാലകളിൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയതോതിൽ വർധനവ് രേഖപ്പെടുത്തി. ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയെ അപേക്ഷിച്ച് കാനഡയെ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിലും വർധനയുണ്ടെന്നാണ് കണക്കുകൾ കഴിഞ്ഞ രണ്ട് ദശകങ്ങളിൽ കനേഡിയൻ സർവ്വകലാശാലകളിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 5,00% ലധികം വർധിച്ചു. 2000 നും 2021 നും ഇടയിൽ യുഎസിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ  45% വർധനയാണ് ഉള്ളത്.

എൻഎഫ്എപി നടത്തിയ പഠനമനുസരിച്ച്, കാനഡയിൽ പഠനം പൂർത്തിയാക്കുന്ന രാജ്യാന്തര വിദ്യാർഥികൾക്ക് കുറച്ച് വർഷങ്ങൾക്കുള്ളിൽ സ്ഥിര താമസക്കാരാകാൻ കഴിയുമെന്ന് വ്യക്തമാക്കുന്നു. യുഎസുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡയെ കൂടുതൽ ആകർഷകമായ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു. പഠനം പൂർത്തിയാക്കിയ ശേഷം, കാനഡയിലെ രാജ്യാന്തര വിദ്യാർഥികൾക്ക് വർക്ക് പെർമിറ്റ് ലഭിക്കാനും താമസിക്കാനുള്ള അനുമതി നേടാനും അപേക്ഷിക്കാൻ കഴിയും. ഈ പ്രക്രിയ താരതമ്യേന ലളിതവും വേഗതയുള്ളതുമാണ്.യുഎസിൽ, തൊഴിൽ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡുകൾക്ക് ലഭ്യമായ വീസകളുടെ എണ്ണത്തിൽ പരിമിതികളുണ്ട്. ഇത് ഇന്ത്യയിൽ നിന്നുള്ള അഭ്യസ്തവിദ്യർക്ക് സ്ഥിരതാമസത്തിനായി വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നേക്കാം.

ADVERTISEMENT

 ട്രംപ് ഭരണകൂടം എച്ച്-1ബി വീസ നേടുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുകയും പുതിയ നിയന്ത്രണങ്ങൾ ചേർക്കുന്നതിനെക്കുറിച്ചോ വിദ്യാർഥികൾക്കുള്ള ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (OPT) നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇത് രാജ്യാന്തര വിദ്യാർഥികളെ യുഎസ് സർവ്വകലാശാലകളിൽ പഠിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തി.ജനുവരിയിൽ, കാനഡ രാജ്യാന്തര വിദ്യാർഥികൾക്ക് രണ്ട് വർഷത്തെ താമസ സൗകര്യം നൽകുന്ന പുതിയ നയം പ്രഖ്യാപിച്ചു. ഈ നയം പിന്നീട് വിപുലീകരിച്ചു.  സെപ്റ്റംബറിൽ ആരംഭിക്കുന്ന പുതിയ പദ്ധതി പ്രകാരം കാനഡ 'താത്കാലിക താമസക്കാരുടെ' എണ്ണം പരിമിതപ്പെടുത്തും. ഇതിൽ താത്കാലിക വിദേശ തൊഴിലാളികളും, മാനുഷിക, അഭയ പദ്ധതികൾക്ക് കീഴിൽ പ്രവേശിപ്പിക്കപ്പെട്ടവരും ഉൾപ്പെടുന്നു.

∙നയതന്ത്ര പ്രശ്നങ്ങൾ
ഇന്ത്യയും കാനഡയും തമ്മിലുള്ള നിലവിലെ നയതന്ത്ര പ്രശ്നങ്ങൾ ഹ്രസ്വകാലത്തേക്ക് ഇന്ത്യൻ വിദ്യാർഥികളുടെ അപേക്ഷകളെ ബാധിക്കാൻ സാധ്യതയുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ, ചില ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡയി‌ലേക്ക് പോകുന്നതിന് താത്പര്യയില്ലായ്മയ്ക്കും ഇത് കാരണമാകും. അതേസമയം, യുഎസിൽ സ്ഥിരതാമസത്തിനും എച്ച്1–ബി വീസ നേടുന്നതിനും പുതുക്കുന്നതിനുമുള്ള വെല്ലുവിളികൾ കാരണം യുവ ഇന്ത്യൻ ടെക്കികൾ കാനഡയിലേക്ക് വരുന്നുണ്ടെന്ന് ഇമിഗ്രേഷൻ നിയമ വിദ്ഗധർ പറയുന്നു. 

ADVERTISEMENT

∙ സ്ഥിരതാമസത്തിലേക്കുള്ള പാത
കാനഡയുടെ രാജ്യാന്തര വിദ്യാർഥികൾക്കുള്ള ഇമിഗ്രേഷൻ നയങ്ങളുടെ ആകർഷണീയതയാണ് രാജ്യത്തേക്ക് ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് വർധിപ്പിക്കുന്നത് എന്നാണ്. കാനഡയിലെ ബിരുദധാരികൾക്ക് ബിരുദാനന്തരം ഏതാനും വർഷങ്ങൾക്കുള്ളിൽ സ്ഥിര താമസം നേടാനുള്ള അവസരം ലഭ്യമാണ്, അതേസമയം യുഎസിൽ ഈ പ്രക്രിയക്ക് ദീർഘകാല കാത്തിരിപ്പ് ആവശ്യമാണ്. 2013 മുതൽ കാനഡയിലേക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെയധികം വർധിച്ചു. 2013 നും 2023 നും ഇടയിൽ, എണ്ണം 32,828 ൽ നിന്ന് 139,715 ആയി ഉയർന്നു, 326% വർധനവ്. കനേഡിയൻ സർവ്വകലാശാലകളിലേക്ക് കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പോയതാണ് ഈ വർധനവിന് ആക്കം കൂട്ടിയത്.

കനേഡിയൻ സർവകലാശാലകളിലെ രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം 2000-ൽ 62,223 ആയിരുന്നത് 2021-ൽ 400,521 ആയി ഉയർന്നു, 544% വർധന. കനേഡിയൻ സർവ്വകലാശാലകൾക്ക് രാജ്യാന്തര വിദ്യാർഥികൾ വളരെ പ്രധാനമാണ്. 2000 മുതൽ, കനേഡിയൻ സർവ്വകലാശാലകളിലെ എൻറോൾമെന്‍റിന്‍റെ 45% വളർച്ചയ്ക്ക് കാരണം രാജ്യാന്തര വിദ്യാർഥികളാണ്. 

ADVERTISEMENT

കാനഡയിലേക്ക് വരുന്ന രാജ്യാന്തര വിദ്യാർഥികളുടെ വളർച്ചയിൽ ഇന്ത്യൻ വിദ്യാർഥികളുടെ വർധനവ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ, കനേഡിയൻ സർവകലാശാലകളിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 5,000% വർധിച്ചു.

പ്രത്യേകിച്ചും, ഇന്ത്യൻ എൻറോൾമെന്‍റ് 2000-ൽ 2,181 ആയിരുന്നത് 2021-ൽ 128,928 ആയി, 126,747 അതായത് 5,811% വർധനവ്. 2000 മുതൽ 2021 വരെയുള്ള കനേഡിയൻ സർവ്വകലാശാലകളിലെ രാജ്യാന്തര വിദ്യാർഥികളുടെ മൊത്തത്തിലുള്ള വർധനയുടെ 37% ഇന്ത്യൻ വിദ്യാർഥികളുടെ വർധനയാണ്.

അതേ കാലയളവിൽ, യുഎസിലെ രാജ്യാന്തര വിദ്യാർഥികളുടെ എണ്ണവും വർധിച്ചു, എന്നാൽ കാനഡയുമായി താരതമ്യപ്പെടുത്തുമ്പോൾ മന്ദഗതിയിലാണ്. 2000-നും 2021-നും ഇടയിൽ, യുഎസ് സർവ്വകലാശാലകളിലെ രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം 526,809 ൽ നിന്ന് 763,760 ആയി ഉയർന്നു, 236,951 അല്ലെങ്കിൽ 45% വർധന. കനേഡിയൻ സർവ്വകലാശാലകളിലെ രാജ്യാന്തര വിദ്യാർഥികളിൽ ഒരേ സമയം കണ്ട 500% ത്തിലധികം വർധനവിനേക്കാൾ കുറവാണ് ഇത്.

2015 ജനുവരിയിൽ, കാനഡ എക്സ്പ്രസ് എൻട്രി പ്രോഗ്രാം ആരംഭിച്ചു, ഇതിലൂടെ കാനഡയിൽ പഠിക്കുകയോ  താൽക്കാലികമായി ജോലി ചെയ്യുകയോ ചെയ്ത വിദഗ്ധരായ പ്രഫഷനലുകൾക്ക് മുൻഗണന ലഭിക്കും. തുടർന്ന്, 2017 ജൂണിൽ, മികച്ച വിദേശ പ്രതിഭകളെ ആകർഷിക്കുന്നതിനും കമ്പനികൾക്ക് കാനഡയിൽ ഓഫിസുകൾ സ്ഥാപിക്കുന്നത് എളുപ്പമാക്കിക്കൊണ്ട് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി കാനഡ ഗ്ലോബൽ സ്കിൽസ് സ്ട്രാറ്റജി ആരംഭിച്ചു. ഇതും കാനഡയെ കൂടുതൽ വിദേശ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഇടമായി മാറ്റുന്നു. 

English Summary:

Indian students choosing Canada over US for higher education: Report