14 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കു വന്ധ്യംകരണം
ലൂസിയാന∙ 14 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി ശാരീരിക വന്ധ്യംകരണത്തിന് (castrate) സമ്മതിച്ചു. ലൂസിയാനയിലെ സ്പ്രിങ്ഫീൽഡിൽ നിന്നുള്ള ഗ്ലെൻ സള്ളിവൻ സീനിയർ(54) കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. പ്രതിയെ , ജഡ്ജി വില്യം ഡൈക്സ് 50 വർഷത്തെ തടവിന് ശിക്ഷിച്ചു. പല തവണ പ്രതി തന്നെ

ലൂസിയാന ∙ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം തടവും വന്ധ്യംകരണവും. പ്രതിയുെട സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാൻ കഴിയൂ. ലൂസിയാനയിലെ സ്പ്രിങ്ഫീൽഡിൽ നിന്നുള്ള ഗ്ലെൻ സള്ളിവൻ സീനിയറിനാണ് (54) ശിക്ഷ ലഭിച്ചത്.
സള്ളിവന് തന്നെ പലവട്ടം പീഡിപ്പിച്ചെന്നും പുറത്തു പറഞ്ഞാൽ കുടുംബത്തെ ആക്രമിക്കുമെന്നും പെൺകുട്ടി പരാതി നൽകിയതിനെത്തുടർന്ന്
2022 ജൂലൈയിലാണ് ലിവിങ്സ്റ്റൺ പാരിഷ് ഷെരീഫിന്‍റെ ഓഫിസ് കേസിൽ അന്വേഷണം നടത്തിയത്. പെൺകുട്ടി ഗർഭിണിയാണെന്നു കണ്ടെത്തിയതോടെ ഡിഎൻഎ പരിശോധനയിൽ സള്ളിവനാണ് പ്രതിയെന്നു തെളിഞ്ഞിരുന്നു.
ലൈംഗിക പീഡന കേസുകളിൽ ശിക്ഷിക്കപ്പെടുന്ന പുരുഷന്മാർക്കു ശിക്ഷയായി രാസ, ശാരീരിക വന്ധ്യംകരണങ്ങൾ നടത്താമെന്ന് 2008 ൽ ലൂസിയാന സംസ്ഥാനം നിയമം പാസാക്കിയിരുന്നു. ശാരീരിക വന്ധ്യംകരണം എന്നത് വൃഷണങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യലാണ്. ഇതിന് പ്രതിയുടെ സമ്മതം വേണം.
പുരുഷന്മാരിൽ രാസ വന്ധ്യംകരണത്തിലും ശാരീരിക വന്ധ്യംകരണത്തിലും പുരുഷ ഹോർമോണായാ ടെസ്റ്റോസ്റ്റിറോണിന്റെ ഉൽപാദനം കുറയും. പല കേസുകളിലും രാസ വന്ധ്യംകരണം നടത്തിയിട്ടുണ്ടെന്നും അപൂർവമായി മാത്രമാണ് ശാരീരിക വന്ധ്യംകരണം നടത്തുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
13 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന ലൈംഗിക കുറ്റവാളികളെ ശസ്ത്രക്രിയയിലൂടെ വന്ധ്യംകരണം നടത്താനുള്ള നിയമനിർമാണത്തിലാണ് ലൂസിയാന സംസ്ഥാനം. ഇതിനുള്ള ബിൽ ഒൻപതിനെതിരെ 29 വോട്ടിന് സെനറ്റ് അംഗീകരിച്ചു. ഇനി ഹൗസ് ഓഫ് കോമൺസിൽ അംഗീകാരം നേടിയ ശേഷം ഗവർണർ ഒപ്പിട്ടാൽ നിയമായി മാറും.