2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിലൂടെ വേൾഡ് ട്രേഡ് സെന്റർ തകർത്ത അൽ ഖ്വയ്ദ ഭീകരവാദ സംഘടനയ്ക്കും അതിന്റെ നേതാവ് ഒസാമ ബിൻ ലാദനോടും പ്രതികാരം ചെയ്യാനുള്ള അമേരിക്കയുടെ ദീർഘകാല ദൗത്യം 2011 മ‌േയ് രണ്ടാം തീയതിയാണ് സഫലമായത്. ലാദനെ കണ്ടെത്താനുള്ള യുഎസിന്റെ പരിശ്രമങ്ങൾ വർഷങ്ങളോളം നീണ്ടു. എന്നാൽ 2007ൽ, ബിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിലൂടെ വേൾഡ് ട്രേഡ് സെന്റർ തകർത്ത അൽ ഖ്വയ്ദ ഭീകരവാദ സംഘടനയ്ക്കും അതിന്റെ നേതാവ് ഒസാമ ബിൻ ലാദനോടും പ്രതികാരം ചെയ്യാനുള്ള അമേരിക്കയുടെ ദീർഘകാല ദൗത്യം 2011 മ‌േയ് രണ്ടാം തീയതിയാണ് സഫലമായത്. ലാദനെ കണ്ടെത്താനുള്ള യുഎസിന്റെ പരിശ്രമങ്ങൾ വർഷങ്ങളോളം നീണ്ടു. എന്നാൽ 2007ൽ, ബിൻ ലാദന് സന്ദേശങ്ങൾ കൈമാറുന്ന ഒരു വ്യക്തിയെ യുഎസ് രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞു. തുടർന്നുള്ള നിരീക്ഷണത്തിലൂടെ പാക്കിസ്ഥാനിലെ അബട്ടാബാദിൽ അതീവ സുരക്ഷിതമായ ഒരു സമുചയത്തിൽ ലാദൻ ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന്  കണ്ടെത്തി. സാധാരണ വസതികളിൽ നിന്ന് വ്യത്യസ്തമായി ഈ സമുചയത്തിൽ കടുത്ത സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നത് യുഎസിന്റെ സംശയം വർധിപ്പിച്ചു.  ഉപഗ്രഹങ്ങൾ വഴിയുള്ള നിരന്തര നിരീക്ഷണം തുടങ്ങി. 

 മിസൈൽ ആക്രമണത്തിലൂടെ ലാദനെ വധിക്കാൻ ശ്രമിച്ചാൽ സമീപവാസികളുടെ ജീവഹാനി ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ യുഎസ്, ലാദനെ വധത്തിന് പുതിയ പദ്ധതി ആവിഷ്കരിച്ചു. ഇതോടെ 2011 ഏപ്രിൽ 29നു യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ, ഒരു ചെറിയ സ്പെഷൽ ഓപ്പറേഷൻസ് ടീമിനെ ലാദനെ വധിക്കുന്നതിനായി നിയോഗിച്ചു.  യുഎസിന്റെ സവിശേഷ സേനകളിൽ ഏറ്റവും ഉന്നതസ്ഥാനമുള്ള നേവിസീൽസ് സൈനികർ ഉൾപ്പെട്ട സംഘത്തിന്റെ പേര് സീൽ ടീം സിക്സ് എന്നായിരുന്നു. നേവി സീൽ ടീം സിക്സ് എന്ന അമേരിക്കയുടെ ഏറ്റവും മികച്ച പ്രത്യേക ഓപ്പറേഷൻസ് ടീം അബോട്ടാബാദിലെ സാഹചര്യങ്ങൾ പുനഃസൃഷ്ടിച്ച് കഠിന പരിശീലനം നടത്തി. 2011 മേയ് 1 ന് വൈകുന്നേരം, പ്രസിഡന്റ് ഒബാമ ദൗത്യത്തിന് അന്തിമ അംഗീകാരം നൽകിയതിനെ തുടർന്ന്, അഫ്ഗാനിസ്ഥാനിൽ നിന്ന് പ്രത്യേക രൂപകൽപ്പനയിലുള്ള കറുത്ത നിറത്തിലുള്ള ഹെലിക്കോപ്റ്ററുകളിൽ 25 നേവി സീൽ അംഗങ്ങൾ പാക്കിസ്ഥാനിലേക്ക് പറന്നുയർന്നു. പുലർച്ചെ ഒരു മണിക്ക് ശേഷം അവർ അബട്ടാബാദിലെ ലാദൻ താമസിച്ചിരുന്ന സമുച്ചയത്തിന്റെ കോംപൗണ്ടിൽ ലാൻഡ് ചെയ്തു.

ഉസാമ ബിൻ ലാദൻ
ADVERTISEMENT

ഇറങ്ങുന്നതിനിടയിൽ ഒരു ഹെലിക്കോപ്റ്റർ ഇടിച്ചാണ് ഇറങ്ങിയത്. ഇത് അതോടെ നശിച്ചു.കൃത്യം പത്തു മിനിറ്റിനുള്ളിൽ ഒസാമ ബിൻലാദനെ കെട്ടിടസമുച്ചയത്തിന്റെ മൂന്നാം നിലയിൽ, നേവി സീൽസ് കണ്ടെത്തി. ലാദന്റെ തലയ്ക്കു നേരെ തോക്കുചൂണ്ടിയ നേവി സീൽസിന്റെ ആദ്യ വെടി തന്നെ ലക്ഷ്യം കൈവരിച്ചു. നെറ്റിയുടെ ഇടതുഭാഗത്തു വെടിയേറ്റ് ലാദൻ നിലം പതിച്ചു.തുടർന്ന് മിനിറ്റുകൾക്കുള്ളിൽ യുഎസ് പ്രസിഡന്റ് ഒബാമയ്ക്ക് നേവി സീൽസിൽ നിന്നു സന്ദേശം ലഭിച്ചു–‘ലാദൻ കൊല്ലപ്പെട്ടിരിക്കുന്നു’.

ലാദനെ വധിച്ച ഓപ്പറേഷൻ വൈറ്റ്ഹൗസിലെ സിറ്റുവേഷൻ റൂമിൽ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയ്ക്കൊപ്പം വീക്ഷിക്കുന്ന ജോ ബൈഡൻ. (Photo by Pete SOUZA / THE WHITE HOUSE / AFP)

പിന്നീട് ലാദന്റെ മൃതദേഹം ഒരു ബോഡിബാഗിൽ പൊതിഞ്ഞ ശേഷം, സംഘം കെട്ടിട സമുച്ചയത്തിനുള്ളിൽ തിരച്ചിൽ നടത്തി. സംഘത്തിന് ധാരാളം തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞു. 40 മിനിറ്റോളം നീണ്ടുനിന്ന ദൗത്യത്തിനൊടുവിൽ, സംഘത്തിന്റെ ആദ്യ ഹെലിക്കോപ്റ്റർ സമുച്ചയം വിട്ട് മടങ്ങി. ക്രാഷ്‌ലാൻഡ് ചെയ്ത് തകർന്ന ഹെലിക്കോപ്റ്റർ നേവി സീൽസ് നേരത്തെ തന്നെ നശിപ്പിച്ചുകളഞ്ഞിരുന്നു. അരമണിക്കൂറിനുള്ളിൽ എല്ലാ ഹെലിക്കോപ്റ്ററുകളും മടങ്ങിയെത്തി, പുലരും മുൻപ് തന്നെ അവ അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനികത്താവളത്തിൽ തിരിച്ചെത്തി.ഇന്ത്യൻ സമയം രാവിലെ, പ്രസിഡന്റ് ഒബാമ ബിൻ ലാദന്റെ മരണം സ്ഥിരീകരിച്ചു. തുടർന്ന്, കുറച്ച് മണിക്കൂറുകൾക്ക് ശേഷം, അദ്ദേഹത്തിന്റെ മൃതദേഹം നേവി സീൽസ്  ഇന്ത്യൻ മഹാസമുദ്രത്തിൽ അടക്കുകയും ചെയ്തു

English Summary:

It has been 12 years since Osama bin Laden was killed.