ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റർ ആഘോഷം അവിസ്മരണീയമായി
അമേരിക്കയിലെ പ്രമുഖ സംഘടനകളിലൊന്നായ ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക (ഐസിഎഎ) അതിന്‍റെ 45-ാം ഈസ്റ്റർ ആഘോഷം വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.
അമേരിക്കയിലെ പ്രമുഖ സംഘടനകളിലൊന്നായ ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക (ഐസിഎഎ) അതിന്‍റെ 45-ാം ഈസ്റ്റർ ആഘോഷം വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.
അമേരിക്കയിലെ പ്രമുഖ സംഘടനകളിലൊന്നായ ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക (ഐസിഎഎ) അതിന്‍റെ 45-ാം ഈസ്റ്റർ ആഘോഷം വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.
ന്യൂയോർക്ക് ∙ അമേരിക്കയിലെ പ്രമുഖ സംഘടനകളിലൊന്നായ ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക (ഐസിഎഎ) അതിന്‍റെ 45-ാം ഈസ്റ്റർ ആഘോഷം വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. റോക്ക്‌ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജോയ്സ് വെട്ടത്തിന്‍റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്റ്റേജിലേക്ക് ആനയിച്ചു. കോർഡിനേറ്റർ ജയിംസ് ഇളമ്പുരയിടം ആമുഖ പ്രസംഗം നടത്തി. സിജി ആനന്ദും ജിനു ജോസഫും ചേർന്ന് പ്രാർഥനാ ഗാനം ആലപിച്ചു. നേഹ ജോസഫ് അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങൾ ആലപിച്ചു. സെക്രട്ടറി തോമസ് പ്രകാശ് സദസ്സിനെ സ്വാഗതം ആശംസിച്ച ശേഷം ബ്രോൺസ് സെന്‍റ് തോമസ് സിറോ മലബാർ ഫൊറോന പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് വടാന ഈസ്റ്റർ സന്ദേശം നൽകി. അസമത്വവും അസ്വസ്ഥതയും നിറഞ്ഞ ലോകത്തിൽ ഐസിഎയുടെ പ്രവർത്തനങ്ങൾ എത്രത്തോളം പ്രാധാന്യമുള്ളതാണ്. സമൃദ്ധമായ അമേരിക്കയിൽ ജീവിക്കുന്ന ഓരോ മലയാളിയും അശരണരെയും അഗതികളെയും സഹായിക്കാൻ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഏതൊരു കൂട്ടായ്മയുടെയും കേന്ദ്ര സ്ഥാനം ഉത്ഥിതനായ യേശു ക്രിസ്തു ആയിരിക്കണമെന്ന് റോക്ക് ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ പള്ളി വികാരി റവ. ഫാ. വിൻസെന്‍റ് വർഗീസ് പങ്ങോല ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു. യേശു നമ്മുടെ ഹൃദയത്തിലാവണം ഉണ്ടാവേണ്ടതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഇന്ത്യൻ കാത്തലിക് അസോസിയേഷൻ പ്രസിഡന്‍റ് റോയ് ആന്‍റണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. ഡേവിസ് ചിറമേൽ നേതൃത്വം ഹംഗർ ഹണ്ട് പ്രസ്ഥാനത്തിന്‍റെ അമേരിക്കൻ അംബാസ്സിഡറായി പ്രവർത്തിക്കുന്നതിലുള്ള അഭിമാനവും, 'സ്നേഹതീരം' റീഹാബിലിറ്റേഷൻ സെന്‍ററിന് സാമ്പത്തിക സഹായം നൽകിവരുന്നതിലുള്ള അഭിമാനവും അതിനു നേതൃത്വം വഹിച്ചു പോന്ന മുൻ പ്രസിഡന്‍റ് മാരായ ലിജോ ജോൺ, ആന്‍റോ വർക്കി, ജോസ് മലയിൽ എന്നിവരോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു .
ഏതാണ്ട് നൂറോളം ക്രിസ്തീയ ഗാനങ്ങൾക്ക് ഈണം ഒരുക്കിയ ന്യൂയോർക്കിലെ പ്രശസ്ത ഗായകനും മ്യൂസിക്കൽ സിംഫണിയുടെ കോർഡിനേറ്ററുമായ റവ. ഫാ. ജോണി ചെങ്ങളാന്‍റെ മാസ്മരികമായ മ്യൂസിക്കൽ സിംഫണി കാണിക്കളെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിച്ചു.ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ പോൾ ജോസ് ആശംസകൾ അർപ്പിച്ചു.
ഇന്ത്യാ കാത്തലിക് അസോസിയേഷൻറെ ഈ വർഷത്തെ ചാരിറ്റി കിക്ക് ഓഫ് റവ. ഫാ. കുര്യാക്കോസ് വടാന നിർവഹിച്ചു. സ്നേഹ തീരത്തിനുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് വൈസ് പ്രസിഡന്‍റ് ജോസഫ് മാത്യു ഇഞ്ചക്കലും ജോയിന്‍റ് സെക്രട്ടറി വത്സാ ജോസഫും ചേർന്നു ഫാ. കുര്യാക്കോസ് വടാനയ്ക്ക് കൈമാറി.കോട്ടയത്തെ നവജീവൻ ട്രസ്റ്റിനുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് ബി ഓ ടി ചെയർമാൻ പോൾ ജോസും ട്രഷറർ മാത്യു ജോസഫും ചേർന്നു റവ. ഫാ. വിൻസെന്‍റ് പങ്ങോലയ്ക്ക് കൈമാറി. ഇന്ത്യാ കാത്തലിക് അസിസിയേഷന്‍റെ കഴിഞ്ഞ വർഷങ്ങളിലെ ചാരിറ്റി പ്രവർത്തനങ്ങൾ മുൻ പ്രസിഡന്റും ബി ഓ ടി മെമ്പറുമായ ആന്‍റോ വർക്കി വിശദീകരിച്ചു. മുഖ്യാതിഥി റവ. ഫാ. കുര്യാക്കോസ് വടാനയെ ബി ഓ ടി മെമ്പറും എക്സ് ഒഫീഷ്യോയുമായ ജോസ് മലയിലും റവ. ഫാ. വിൻസെന്‍റ് പാങ്ങോലയെ ബി ഓ ടി മെമ്പർ ലിജോ ജോണും സദസ്സിനു പരിചയപ്പെടുത്തി. ജയിംസ് ഇളംപുരയിടവും ലൈസിഅലക്സും പ്രോഗ്രാം കോർഡിനേറ്റർമാർ ആയിരുന്നു.
തുടർന്ന് അരങ്ങേറിയ കലാ സന്ധ്യയിൽ ബിന്ധ്യ ശബരിയുടെ നേതൃത്വത്തിൽ മയൂര സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്തം ഏറെ ഹൃദ്യമായി. ലിസ ജോസെഫിന്‍റെ നേതൃത്വത്തിൽ സ്നേഹ സണ്ണി, ജിഷ തോമസ്, ലിൻസ തോമസ്, ഷെറിൻ വർഗീസ്, ഡഗ് മക് കൗസലൻഡ് ചേർന്നവതരിപ്പിച്ച നൃത്ത ശില്പം ഏവരെയും രസിപ്പിച്ചു. നേഹ റോയിയുടെ നേതൃത്വത്തിൽ റിയ കണ്ടംകുളത്തി, ടിയ എബ്രഹാം, അബിഗൽ റെജി, നേയ ജോർജ്, ലെയാ ജോർജ് എന്നിവർ ചേർന്ന് മാർഗംകളി അവതരിപ്പിച്ചു.
ആര്യ സ്കൂൾ ഓഫ് ഡാൻസിന്‍റെ നേതൃത്വത്തിൽ കോളിൻ ജേക്കബ്, ഡാനിയേൽ തോമസ്, ജോർജ് മാളിയേക്കൽ, മാത്യു ജോസഫ് ചേർന്നവതരിപ്പിച്ച ബോളിവുഡ് ഡാൻസ് നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. സവാന തോമസ്സിന്‍റെ നേതൃത്വത്തിൽ അവതരിപ്പിച്ച ബോളിവുഡ് ഡാൻസ് വേദിയെ പ്രകമ്പനം കൊള്ളിച്ചു. ഷാജി ജോസഫ്, സിജി ആനന്ദ്, ജിനു ജോസഫ് എന്നിവരുടെ നാദ വിസ്മയം ഗൃഹാതുര സ്മരണകളും ഒപ്പം ഉത്സവ ലഹരിയും പടർത്തി. ട്രഷറർ മാത്യു ജോസഫ് ഏവർക്കും കൃതജ്ഞത അർപ്പിച്ചു. സ്വപ്ന മലയിലും ലൈസിഅലക്സും പരിപാടിയുടെ അവതാരകയായി പ്രവർത്തിച്ചു.
സെക്രട്ടറി തോമസ് പ്രകാശ്, വൈസ് പ്രസിഡന്‍റ് ജോസഫ് മാത്യു ഇഞ്ചക്കൽ, ട്രഷറർ മാത്യൂ ജോസഫ്, ജോയിന്‍റ് സെക്രട്ടറി വത്സാ ജോസഫ്, കമ്മിറ്റി അംഗങ്ങളായ ജോർജ് തോമസ് , ഓഡിറ്റർസ് ജോഫ്രിൻ ജോസ്, ജിം ജോർജ്, ബി ഓ ടി മെമ്പർമാരായ മേരി ഫിലിപ്പ്, ജോർജ്കുട്ടി, ഷാജിമോൻ വെട്ടം, ഇട്ടൂപ്പ് ദേവസ്സി, ജോസ് മലയിൽ, ആന്‍റോ വർക്കി, ജിജോ ജോൺ, ബി ഓ ടി ചെയർമാൻ പോൾ ജോസ്, സോണൽ ഡയറക്ടർമാരായ പ്രിൻസ് ജോസഫ്, ടോം കെ. ജോസ്, ജോൺ കെ ജോർജ്, ആന്റണി, ലൂക്ക്, ഷാജി സക്കറിയ, ജോർജ് കരോട്ട്, തോമസ് സാമൂവൽ, ജോൺ തോമസ്, ഷൈജു കളത്തിൽ, ഫ്രാങ്ക്‌ളിൻ തോമസ്, ബി ഓ ടി മുൻ ചെയർമാൻ അലക്സ് തോമസ് എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി. സിത്താർ പാലസ് ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികൾ സമാപിച്ചു.