വാഷിങ്ടൺ സെൻറ് തോമസ് ഇടവക ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും
വാഷിംഗ്‌ടൺ ഡി.സി ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും പഴക്കം ചെന്ന ഇടവകകളിൽ ഒന്നായ വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉത്‌ഘാടനവും ലോഗോ പ്രകാശനവും നടത്തപ്പെട്ടു. ഏപ്രിൽ 28 ന് വിശുദ്ധ കുർബാനക്ക് ശേഷം നടന്ന യോഗത്തിൽ ഇടവകയുടെ വികാരി ഫാ. കെ.ഓ. ചാക്കോ അധ്യക്ഷൻ ആയിരുന്നു.

വാഷിങ്ടൺ ഡിസി ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും പഴക്കം ചെന്ന ഇടവകകളിൽ ഒന്നായ വാഷിങ്ടൺ സെൻറ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി. ഏപ്രിൽ 28ന് വിശുദ്ധ കുർബാനക്ക് ശേഷം നടന്ന യോഗത്തിൽ ഇടവകയുടെ വികാരി ഫാ. കെ.ഓ. ചാക്കോ അധ്യക്ഷനായിരുന്നു. എലിസബത്ത് ഐപ്പിന്റെ പ്രാർഥന ഗാനത്തോടുകൂടി ആരംഭിച്ച യോഗത്തിൽ ട്രസ്റ്റി സൂസൻ തോമസ് സ്വാഗതം നേർന്നു. സീനിയർ മെമ്പറായ ലീലാമ്മ വർഗീസ് ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയെ ബൊക്ക നൽകി ആദരിക്കുകയും തുടർന്ന് ജൂബിലി കൺവീനർ ഐസക്ക് ജോൺ ഇടവകയുടെ ചരിത്രം അവതരിപ്പിക്കുകയും ചെയ്തു.
ഫാ. കെ.ഓ. ചാക്കോ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഇടവകയുടെ അറുപതു വർഷക്കാലത്തെ നേട്ടങ്ങളും കോട്ടങ്ങളും വിവരിക്കുകയും ഇടവകയെ അഞ്ചു വർഷക്കാലം നയിച്ച ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയെ അഭിനന്ദിക്കുകയും ചെയ്തു.
ഡോ. തോമസ് മാർ ഈവാനിയോസ് ഉദ്ഘാടന പ്രസംഗത്തിൽ ദൈവ സ്നേഹത്തിൽ ഒന്നായി നന്മ പ്രവൃത്തികൾ ചെയ്യുവാൻ ഇടവകയെ ദൈവം ബലപ്പെടുത്തട്ടെയെന്നു ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്തു. തുടർന്ന് നിലവിളക്കു കൊളുത്തി ജൂബിലി ഉദ്ഘാടനം ചെയ്യുകയും ജൂബിലിയുടെ ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു.
മറിയ ചാക്കോ, മിനി ജോൺ, ഈപ്പൻ വർഗീസ്, ഷെറീന ഡാനിയേൽ, കെവിൻ കണ്ണേത് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ഇടവേളകളിൽ സൺഡേ സ്കൂൾ, മാർത്ത മറിയം വനിതാ സമാജം എന്നിവർ ഗ്രൂപ്പായി ഗാനങ്ങൾ ആലപിക്കുകയും ബെഞ്ചമിൻ തോമസ്, പ്രീതി കുര്യാക്കോസ് എന്നിവർ എംസി മാരായി യോഗം നിയന്ത്രിക്കുകയും ചെയ്തു. രാജൻ യോഹന്നാൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.