ജെഎംഎംഎസ്ഒസി ഇന്‍റർ ചർച്ച് സോക്കർ ശനിയാഴ്ച ഓഷവയിൽ
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ നോർത്ത് അമേരിക്ക അതിഭദ്രാസനത്തിനു കീഴിലുള്ള ജറുസലേം മർത്തമറിയം സുറിയാനി പളളിയിലെ യൂത്ത് അസോസിയേഷൻ ഒരുക്കുന്ന ഇന്‍റർ ചർച്ച സോക്കർ ടൂർണമെന്‍റ് മേയ് 11 ശനിയാഴ്ച നടക്കും.

സ്കാർബ്റോ ∙ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ നോർത്ത് അമേരിക്ക അതിഭദ്രാസനത്തിനു കീഴിലുള്ള ജറുസലേം മർത്തമറിയം സുറിയാനി പളളിയിലെ യൂത്ത് അസോസിയേഷൻ ഒരുക്കുന്ന ഇന്‍റർ ചർച്ച സോക്കർ ടൂർണമെന്‍റ് മേയ് 11 ശനിയാഴ്ച നടക്കും. ഓഷവയിലെ സിവിക് റിക്രയേഷൻ സെന്‍ററിൽ രാവിലെ ഒൻപതിന് മൽസരങ്ങൾ തുടങ്ങും. കാനഡ ഈസ്റ്റേൺ റീജനിലെ ദേവലായങ്ങളെ ഉൾപ്പെടുത്തിയാണ് ടൂർണമെന്‍റ്. ലോഗോ പ്രകാശനം വികാരി ഫാ. വി. വി. പൗലോസ് മുഖ്യസ്പോൺസർ റിയൽറ്റർ എൽദോ ചെറിയാന് (ഹോം ലൈഫ് ഗാലക്സി) നൽകി നിർവഹിച്ചു. ഫാ. മാത്യു അരീക്കൽ, ഇടവക സെക്രട്ടറി ഐറിൻ സൂസൻ ബേബി, ട്രസ്റ്റി വിനു ജോയി, ബേസിൽ മോട്ടി, യൂത്ത് അസോസിയേഷൻ സെക്രട്ടറി ബിനുമോൻ ജോയി തുടങ്ങിയവർ പങ്കെടുത്തു.