ഫിലഡൽഫിയ∙ വിശ്വാസപരിശീലന ക്ലാസുകളിലൂടെ ഒരു വർഷം മുഴുവൻ ഹൃദിസ്ഥമാക്കിയ ബൈബിളിലെ ആശയങ്ങളും, കഥകളും, സഭാപഠനങ്ങളും, പ്രാർത്ഥനകളും, വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങളും, കലാരൂപങ്ങളിലൂടെ അവതരിപ്പിക്കാൻ കുട്ടികൾക്ക് ലഭിക്കുന്ന അവസരമാണ് സ്കൂൾ വാർഷികവും ടാലന്‍റ് ഷോയും. ഈ വർഷം, "വിശ്വാസം പ്രവർത്തിയിലൂടെ"

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ∙ വിശ്വാസപരിശീലന ക്ലാസുകളിലൂടെ ഒരു വർഷം മുഴുവൻ ഹൃദിസ്ഥമാക്കിയ ബൈബിളിലെ ആശയങ്ങളും, കഥകളും, സഭാപഠനങ്ങളും, പ്രാർത്ഥനകളും, വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങളും, കലാരൂപങ്ങളിലൂടെ അവതരിപ്പിക്കാൻ കുട്ടികൾക്ക് ലഭിക്കുന്ന അവസരമാണ് സ്കൂൾ വാർഷികവും ടാലന്‍റ് ഷോയും. ഈ വർഷം, "വിശ്വാസം പ്രവർത്തിയിലൂടെ" എന്ന സന്ദേശവുമായി ഫിലഡൽഫിയ സെന്‍റ് തോമസ് സിറോ മലബാര്‍ പള്ളിയിലെ വിശ്വാസപരിശീലന വാർഷികത്തിൽ കുട്ടികൾ അവരുടെ നൈസർഗിക കലാവാസനകൾ വിവിധ കലാരൂപങ്ങളിലൂടെ അവതരിപ്പിച്ച് കാണികളെ ആകർഷിച്ചു.

ചിത്രം:: ജോസ് തോമസ്

പ്രീകെ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 230 ലധികം കുട്ടികൾ അണിനിരന്ന വാർഷിക ആഘോഷത്തിൽ ക്ലാസ്മുറിയിൽനിന്നും ലഭിച്ച വിശ്വാസം, സഭാപഠനങ്ങൾ, കൂദാശാധിഷ്ഠിത ജീവിതം, മാനുഷിക മൂല്യങ്ങൾ, പ്രകൃതി സ്നേഹം, ബൈബിൾ അധിഷ്ഠിത അറിവ് എന്നിവ വൈവിധ്യമാർന്ന സ്റ്റേജ് പരിപാടികളിലൂടെ കുട്ടികൾ അവതരിപ്പിച്ചു.കൈക്കാരന്മാരായ ജോജി ചെറുവേലില്‍, ജോസ് തോമസ്, സജി സെബാസ്റ്റ്യന്‍, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, പി. ടി. എ. പ്രസിഡന്‍റ് ജോബി കൊച്ചുമുട്ടം, റവ. സി. അല്‍ഫോന്‍സ്, ചെറുപുഷ്പ മിഷന്‍ ലീഗ് പ്രസിഡന്‍റ് ലില്ലി ചാക്കോ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയിന്‍ സന്തോഷ്,  മതാധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരെ സാക്ഷിയാക്കി ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ഭദ്രദീപം തെളിച്ച് സി.സി.ഡി. വാര്‍ഷികാഘോഷങ്ങളും, ടാലന്‍റ് നൈറ്റും ഉദ്ഘാടനം ചെയ്തു. ഫാ. ദാനവേലില്‍ മുഖ്യപ്രഭാഷണവും, ജേക്കബ് ചാക്കോ ആശംസയുമര്‍പ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയിന്‍ സന്തോഷ് ആമുഖ പ്രസംഗത്തിലൂടെ എല്ലാവരേയും സ്വാഗതം ചെയ്തു. 

ചിത്രം:: ജോസ് തോമസ്
ADVERTISEMENT

ജുവാന ജോമോന്‍റെ പ്രാർഥനയോടെയും, ഗ്ലോറിയാ സന്തോഷ്, അനിതാ അലക്സ്, താരാ ജോസഫ്, ഗ്രെയിസ് ജോസഫ്, ജെസെല്‍ മത്തായി എന്നിവരുടെ  സമൂഹനൃത്തത്തോടെയുമാണ് ആരംഭിച്ചത്. പ്രീ കെ കുട്ടികളുടെ ആക്ഷന്‍ സോങ്ങ് മുതല്‍ പന്ത്രണ്ടാം ക്ലാസിന്‍റെ സമൂഹനൃത്തവും, മതാധ്യാപകരുടെ കൃതഞ്ജതാഗാനവും ശ്രദ്ധേയമായി. എയ്ഡന്‍ ബിനു, ജോഹാന്‍ പൂവത്തുങ്കല്‍, എമിലിന്‍ ജയിംസ്, ജോയല്‍ സോബിന്‍, വിന്‍സന്‍റ് ഐസക്ക് എന്നിവരുടെ സമാപന കൃതഞ്ജതാ ഗാനത്തോടെ സി.സി.ഡി നൈറ്റിനു തിരശീല വീണു.

ബൈബിള്‍ സ്പെല്ലിങ്ങ് ബീ ചാംപ്യന്‍ ലിലി ചാക്കോ, റണ്ണര്‍ അപ്പായ ജോസ്ലിന്‍ ജോസഫ് എന്നിവര്‍ക്ക് മതാധ്യാപകരായ ഡോ. ബിന്ദു, ഡോ. ബ്ലസി മെതിക്കളം എന്നിവര്‍ സ്പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും, അംഗീകാര സര്‍ട്ടിഫിക്കറ്റും മതബോധനസ്കൂള്‍ മുന്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി നല്‍കി. 

ADVERTISEMENT

രൂപതാതലത്തില്‍ നടത്തിയ ബൈബിള്‍ ക്വിസ് മല്‍സരത്തില്‍ ഇടവകയില്‍നിന്നും ഫൈനലിലെത്തിയ ആസ്മി തോമസ്, ബീനാ ബിജു, ജെന്നാ നിഖില്‍, ജിന്‍സി ജോണ്‍, ജോസ്ലിന്‍ സോജന്‍, റബേക്കാ ജോസഫ്, ജറമിയ ജോസഫ് എന്നിവരെ ഫാ. ദാനവേലില്‍ പ്രശംസാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു.എബിന്‍ സെബാസ്റ്റ്യന്‍ ശബ്ദവെളിച്ചനിയന്ത്രണ, സാങ്കേതിക സഹായവും, ജോസ് തോമസ് ഫോട്ടോഗ്രഫിയും നിര്‍വഹിച്ചു. ജയ്ക് ബെന്നി, ജാനറ്റ് ജയിംസ്, ഗ്ലോറിയാ സന്തോഷ് എന്നിവര്‍ എം. സി. മാരായി.

ഹോസ്പിറ്റാലിറ്റി ടീം ജോയി കരുമത്തി, ജോജോ ജോസഫ് എന്നിവരുടെ മേല്‍നോട്ടത്തില്‍  വിന്‍സന്‍റ് ഡി പോള്‍ സൊസൈറ്റി , പി.ടി.എ. ഭാരവാഹികള്‍ ഭക്ഷണം തയാറാക്കുന്നതിലും, സ്റ്റേജ് ക്രമീകരണങ്ങള്‍ക്കും സഹായകമായി. ഷീബാ സോണി, ബിന്ദു വെള്ളാറ, ഹെലന്‍ ഐസക്ക്, ലെവിന്‍ സോണി, ആരണ്‍ മൈക്കിള്‍ എന്നിവരുടെ സഹായത്തോടെ മതാധ്യാപിക ജയിന്‍ സന്തോഷ് പരിപാടികള്‍  കോര്‍ഡിനേറ്റു ചെയ്തു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT