അഭിപ്രായ സർവേകളെ തള്ളി ബൈഡൻ വീണ്ടും രംഗത്ത്
സർവേ ഫലങ്ങളെ വീണ്ടും തള്ളി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ധന ശേഖരണത്തിനുമായി ബൈഡൻ തെക്ക് കിഴക്കൻ വിസ്‌കോൻസെനും, ഷിക്കാഗോയും സന്ദർശിക്കുന്നതിടെയാണ് വീണ്ടും സർവേ ഫലങ്ങളെ എതിർത്ത് ബൈഡൻ നിലപാട് സ്വീകരിച്ചത്.

വാഷിങ്‌ടൻ ∙ സർവേ ഫലങ്ങളെ വീണ്ടും തള്ളി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ധന ശേഖരണത്തിനുമായി ബൈഡൻ തെക്ക് കിഴക്കൻ വിസ്‌കോൻസെനും, ഷിക്കാഗോയും സന്ദർശിക്കുന്നതിടെയാണ് വീണ്ടും സർവേ ഫലങ്ങളെ എതിർത്ത് ബൈഡൻ നിലപാട് സ്വീകരിച്ചത്. കടുത്ത മത്സരം നടത്തുന്ന, ഫലങ്ങൾ മാറി മറിയുവാൻ ഏറെ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ 6 പോയിന്‍റുകൾക്കു താൻ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപിനെക്കാൾ മുന്നിലാണെന്ന് എടുത്തു പറഞ്ഞു. എന്നാൽ പാൽമർ ഹൗസ് ഹോട്ടലിൽ തന്‍റെ ദാതാക്കളോട് ഈ സർവ്വേ ഫലങ്ങൾ വളരെ മുൻകൂട്ടി ഉള്ളതാണ്, ഇതിനു വലിയ പ്രാധാന്യം കല്പിക്കേണ്ടതില്ല എന്ന് മുന്നറിയിപ്പു നൽകി. ഫണ്ട് റേസിങ്ങിൽ നിന്നു രണ്ടു മില്യൻ ഡോളറിൽ അധികം ബൈഡൻ സമാഹരിച്ചു എന്നാണു വിവരം.
ബൈഡൻ-ക്ലെയ്‌ക്കോ സി ഇ ഓ ബോബ് ക്ലാർക്കുമായി കൂടിക്കാഴ്ച നടത്തി. മുൻ പ്രസിഡന്‍റ് ബാരാക് ഒബാമ യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച വ്യക്തിയാണ്. ട്രംപ് വിജയിച്ചാൽ അഫോർഡബിൾ കെയർ ആക്ട് (എ സി എ) ഇല്ലാതാക്കും എന്ന് ബൈഡൻ ആരോപിച്ചു. ടൈം സ്റ്റാംപിന്‍റെ പുതിയ അഭിപ്രായ സർവേയിൽ ട്രംപിന് 237 ഡെലിഗേറ്റ് വോട്ടും ബൈഡനു 213 ഡെലിഗേറ്റുകളുമാണ് പ്രവചിക്കുന്നത്. ഭൂരിപക്ഷത്തിനു വേണ്ടത് 270 വോട്ടുകളാണ്. ബാക്കി 88 പേർ തീരുമാനം എടുക്കുവാൻ ബാക്കിയുണ്ട്. ഇതിനിടയിൽ ക്രിപ്റ്റോ കറൺസി വ്യവസായത്തെ പ്രീതിപ്പെടുത്തുവാൻ ട്രംപ് ശ്രമം ആരംഭിച്ചു. ബൈഡൻ വിജയിച്ചാൽ ക്രിപ്റ്റോ വ്യവസായത്തെ ഇല്ലാതാക്കാൻ ശ്രമം നടത്തുമെന്ന് ട്രംപ് ആരോപിച്ചു. ഗ്രാൻഡ് ഓൾഡ് (റിപ്പബ്ലിക്കൻ) പാർട്ടി നേതാക്കൾ പലരും ഇതിനകം തന്നെ ബിറ്റ് കോയിൻ വക്താക്കളായി മാറിയിട്ടുണ്ട്. വാഷിങ്ടനിൽ തീവ്ര ലോബിയിങ് നടത്തുന്ന ക്രിപ്റ്റോ വ്യവസായ പ്രമുഖർക്കു ട്രംപിന്‍റെ താല്പര്യം അനുഗ്രഹമായി മാറിയേക്കും. പല തട്ടിപ്പ് ആരോപണങ്ങളും ക്രിപ്റ്റോ കറൻസികൾക്കു എതിരെ ഉയർന്നിട്ടുള്ളതിനാൽ ഡെമോക്രറ്റുകൾ പൊതുവായി അനുകൂലാഭിപ്രായം പറയുവാൻ വിമുഖരാണ്.