ഓർമ്മാ ഇന്‍റർനാഷണൽ പ്രസംഗ നൈപുണ്യ വികസന രാജ്യാന്തരക്കളരി സംഘടിപ്പിച്ച സീസൺ രണ്ട് ഓർമ്മാ ഇന്‍റർനാഷണൽ സ്പീച്ച് കോംപറ്റീഷനിൽ ഇരുനൂറ് വിദ്യാർഥികൾ വിജയകരമായി പ്രസംഗ പരിശീലനം പൂർത്തിയാക്കി.

ഓർമ്മാ ഇന്‍റർനാഷണൽ പ്രസംഗ നൈപുണ്യ വികസന രാജ്യാന്തരക്കളരി സംഘടിപ്പിച്ച സീസൺ രണ്ട് ഓർമ്മാ ഇന്‍റർനാഷണൽ സ്പീച്ച് കോംപറ്റീഷനിൽ ഇരുനൂറ് വിദ്യാർഥികൾ വിജയകരമായി പ്രസംഗ പരിശീലനം പൂർത്തിയാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർമ്മാ ഇന്‍റർനാഷണൽ പ്രസംഗ നൈപുണ്യ വികസന രാജ്യാന്തരക്കളരി സംഘടിപ്പിച്ച സീസൺ രണ്ട് ഓർമ്മാ ഇന്‍റർനാഷണൽ സ്പീച്ച് കോംപറ്റീഷനിൽ ഇരുനൂറ് വിദ്യാർഥികൾ വിജയകരമായി പ്രസംഗ പരിശീലനം പൂർത്തിയാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ/പാലാ ∙ ഓർമ്മാ ഇന്‍റർനാഷണൽ പ്രസംഗ നൈപുണ്യ വികസന രാജ്യാന്തരക്കളരി സംഘടിപ്പിച്ച സീസൺ രണ്ട് ഓർമ്മാ ഇന്‍റർനാഷണൽ സ്പീച്ച് കോംപറ്റീഷനിൽ ഇരുനൂറ് വിദ്യാർഥികൾ വിജയകരമായി പ്രസംഗ പരിശീലനം പൂർത്തിയാക്കി. പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത ഈ മത്സരത്തിൽ ജൂനിയർ-സീനിയർ വിഭാഗങ്ങളിൽ മലയാളം-ഇംഗ്ലിഷ് ഭാഷാ പ്രസംഗ ചാതുര്യക്കളരിയിൽ 1467 വിദ്യാർഥികളിൽ നിന്നാണ് ഈ യുവ പ്രതിഭകളെ കണ്ടെത്തിയത്.

ഓവർസീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷന്‍ ഇന്‍റർനാഷനലിന്‍റെ (ഓർമ്മ ഇന്‍റർനാഷനൽ) ഘടകമായ ഓർമ്മ ഇന്‍റർനാഷനൽ ടാലന്‍റ് പ്രമോഷൻ ഫോറമാണ് രാജ്യാന്തര പ്രസംഗ മത്സരം നടത്തുന്നത്. പെൻസിൽവേനിയയിൽ സ്റ്റഫ്ഫോഡ് ഹൈസ്കൂൾ അധ്യാപകനായ ജോസ് തോമസാണ് ഓർമ്മ ഇന്‍റർനാഷനൽ ടാലന്‍റ് പ്രമോഷൻ ഫോറം ചെയർമാൻ. വ്യക്തിത്വ വളർച്ചാ പരിശീലക പ്രമുഖരായ ബെന്നി കുര്യൻ, സോയി തോമസ്, എന്നിവരാണ് പ്രസംഗ പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.

ADVERTISEMENT

മദ്രാസ് ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ജി20 ഗ്ലോബല്‍ ലാൻഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ മുരളി തുമ്മാരുകുടി, ഡിആർഡിഒ-എയ്‌റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡന്‍റ് ഡോ. അജയ് നായര്‍, കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസ്ലർ ഡോ. ജാൻസി ജെയിംസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസ്ലർ ഡോ. ബാബു സെബാസ്റ്റ്യന്‍, മുൻ ഡി ജി പി ഡോ. ബി. സന്ധ്യ, ചലച്ചിത്ര സംവിധായകൻ ലാല്‍ ജോസ്, ഗ്രാൻഡ് മാസ്റ്റര്‍ ഡോ. ജി. എസ് പ്രദീപ്, കോർപ്പറേറ്റ് ട്രെയിനര്‍ ആൻഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ്മ രാജ്യാന്തര പ്രസംഗ മത്സര സമിതീ അഡ്വൈസറി ബോർഡ് അംഗങ്ങൾ. അമേരിക്കയില്‍ അധ്യാപകനും മോട്ടിവേറ്റര്‍ എജ്യുക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ്മ ഇന്‍റര്‍നാഷണല്‍ ടാലന്‍റ് പ്രമോഷൻ ഫോറമാണ് പ്രസംഗ മത്സരം സംഘടിക്കുന്നത്. വ്യക്തിത്വ വളർച്ചാ പരിശീലക പ്രമുഖരായ ജോർജ് കരുണയ്ക്കൽ, പ്രഫസർ ടോമി ചെറിയാൻ നേതൃത്വം നൽകുന്നുണ്ട്. ഓര്‍മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്.

അറ്റോണി ജോസഫ് കുന്നേല്‍ (കോട്ട് ലോ, ഫിലഡൽഫിയ), അലക്‌സ് കുരുവിള (മാനേജിങ് ഡയറക്ടര്‍, കാർനെറ്റ് ബുക്‌സ്), ഡോ. ആനന്ദ് ഹരിദാസ് എം.ഡി, എം എം ഐ , എഫ് എ സി സി (സ്‌പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാർഡിയോവാസ്‌കുലര്‍ മെഡിസിന്‍), ഷൈന്‍ ജോൺസണ്‍ (റിട്ട. എച്ച് എം , എസ് എച്ച് ഹയര്‍ സെക്കൻഡറി സ്‌കൂള്‍, തേവര), മാത്യു അലക്സാണ്ടര്‍ (മാനേജിങ് ഡയറക്ടര്‍, ലവ് ടു കെയര്‍ ഗ്രൂപ്പ്, യുകെ) എന്നിവരാണ് ഡയറക്ടര്‍മാര്‍. എബി ജെ ജോസ് (ചെയര്‍മാന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍)-സെക്രട്ടറി, സജി സെബാസ്റ്റ്യന്‍ (സൂപ്പര്‍വൈസര്‍ യു.എസ്.പി.എസ് & ഡയറക്ടര്‍ എസ്&എസ് കൺസൾട്ടൻസി)-ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മിസ്. എമിലിന്‍ റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ്)-യൂത്ത് കോര്‍ഡിനേറ്റര്‍.

ADVERTISEMENT

2009ല്‍ അമേരിക്കയിലെ ഫിലഡൽഫിയയിലാണ് ഓര്‍മാ ഇന്‍റര്‍നാഷണല്‍ എന്ന ഓവര്‍സീസ് റസിഡന്‍റ് മലയാളീ അസ്സോസിയേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ഓര്‍മ്മയ്ക്ക്ശാഖകൾ ഉണ്ട്. സാമൂഹ്യ പ്രതിബദ്ധത, പഠന മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കു ഓർമ്മ ഇന്‍റർനാഷണൽ സ്കോളർഷിപ്പും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ജോസ് ആറ്റുപുറം, ജോർജ് നടവയൽ, ഷാജി അഗസ്റ്റിൻ, റോഷിൻ പ്ളാമൂട്ടിൽ, എബി ജോസ്സ്, വിൻസന്‍റ് ഇമ്മാനുവേൽ, അറ്റേണി ജോസഫ് കുന്നേൽ, കുര്യാക്കോസ് മാണിവയൽ, ഷൈൻ ജോൺസൺ, ജോ തോമസ്, അലക്സ് തോമസ് , ഷൈലാ രാജൻ, നൈനാൻ മത്തായി, സർജന്‍റ് ബ്ളസ്സൺ മാത്യൂ, അലക്സ് ഏബ്രഹാം, രോബർട് ജോൺ അരീച്ചിറ എന്നിവരാണ് ഓർമാ ഇന്‍റർനാഷനലിന്‍റെ പ്രധാന ഭാരവാഹികൾ.

English Summary:

Orma International Speech

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT