വീട് തകർന്നു: ഇൻഷുറൻസ് കമ്പനി വാഗ്ദാനം ചെയ്തത് 5,000 ഡോളർ, ജൂറി അനുവദിച്ചത് 18 മില്യൻ ഡോളർ
കലിഫോർണിയ ∙ വെള്ളപ്പൊക്കത്തിൽ തകർന്ന വീടിന്റെ അറ്റകുറ്റപ്പണികൾക്കായി 100,000 ഡോളർ പോലും നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ്

കലിഫോർണിയ ∙ വെള്ളപ്പൊക്കത്തിൽ തകർന്ന വീടിന്റെ അറ്റകുറ്റപ്പണികൾക്കായി 100,000 ഡോളർ പോലും നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനി സഹോദരിമാരോട് മോശമായി പെരുമാറിയെന്ന് സാൻ ബെർണാർഡിനോ കൗണ്ടി ജൂറി കണ്ടെത്തി. ഇതിനെ തുടർന്ന് ജൂറി സഹോദരിമാർക്ക് 18 ദശലക്ഷം ഡോളർ അനുവദിക്കുകയായിരുന്നു.
സാൻ ബെർണാർഡിനോ സുപ്പീരിയർ കോടതിയിൽ ആറാഴ്ചത്തെ വിചാരണയെത്തുടർന്ന് ഏപ്രിൽ 18 ന് പിനൺ ഹിൽസ് നിവാസികളായ ജെന്നിഫർ ഗാർനിയർ, ആഞ്ചല ടോഫ്റ്റ് എന്നിവരുടെ കഷ്ടപ്പാടുകൾക്ക് 6 മില്യൻ ഡോളറും, നഷ്ടപരിഹാരമായി 12 മില്യൻ ഡോളറും വിധിച്ചതായി അവരുടെ അഭിഭാഷകൻ മൈക്കൽ ഹെർണാണ്ടസ് പറഞ്ഞു.
2020 സെപ്റ്റംബറിൽ സാൻ ബെർണാർഡിനോ സുപ്പീരിയർ കോടതിയിൽ ഫയൽ ചെയ്ത കേസ് പ്രകാരം, 2019 ഫെബ്രുവരി 15 ന് ഉണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് സഹോദരിമാരായ ഗാർനിയറുടെയും ടോഫ്റ്റിൻ്റെയും വീട് തകർന്നിരുന്നു. ഇവർക്ക് നാശനഷ്ടം ഉണ്ടാകുകയും വീട് വാസയോഗ്യമല്ലാതായി തീരുകയും ചെയ്തുവെന്നാണ് കേസ്.