ഫിലഡല്‍ഫിയ ∙ പമ്പ മലയാളി അസോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമവും, 2024-ലെ പ്രവര്‍ത്തനോദ്ഘാടനവും, മാതൃദിനാഘോഷവുംസംയുക്തമായി മെയ് 11-ന് ശനിയാഴ്ച വൈകുന്നേരം 5-മണിക്ക് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ സമുചിതമായി കൊണ്ടാടി. പമ്പ പ്രസിഡന്റ് റവ. ഫിലിപ്പ് മോഡയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡല്‍ഫിയ ∙ പമ്പ മലയാളി അസോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമവും 2024ലെ പ്രവര്‍ത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് വൈകുന്നേരം 5ന് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിൽ നടന്നു. 

പമ്പ പ്രസിഡന്റ് റവ. ഫിലിപ്പ് മോഡയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഘോഷ കമ്മറ്റി ചെയര്‍മാന്‍ അലക്സ് തോമസ് സ്വാഗതം നേർന്നു. കവയിത്രിയും സാംസ്ക്കാരിക പ്രവര്‍ത്തകയുമായ സോയ നായര്‍ മുഖ്യ അതിഥിയായി മാതൃദിന സന്ദേശം നല്‍കി. അമ്മമാര്‍ കുട്ടികളുടെ ജീവിതത്തിലും സ്വഭാവരൂപവല്‍ക്കരണത്തിലും വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞുകൊണ്ട് സംസാരിച്ച സോയ നായര്‍ അമ്മമാരെ ഒരു ദിവസം മാത്രം സ്നേഹിച്ചാലും ആദരിച്ചാലും പോരെന്നും ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും അമ്മമാര്‍ക്ക് സ്നേഹവും കരുതലും നല്‍കണമെന്നും പറഞ്ഞു. അമ്മമാരെ ആദരിച്ച് പൂക്കളും സമ്മാനങ്ങളും നല്‍കി.

ADVERTISEMENT

പെന്‍സില്‍വേനിയ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ജാരറ്റ് സോളമന്‍, ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി പ്രതിനിധി സുധ കര്‍ത്ത, ട്രൈസ്സ്റ്റേറ്റ് കേരളഫോറം ചെയര്‍മാന്‍ അഭിലാഷ് ജോണ്‍, വിവിധ സാംസ്ക്കാരിക സംഘടനകളുടെ സാരഥികളായ ജോര്‍ജ്ജ് നടവയല്‍ (ഓര്‍മ്മ പ്രസിഡന്റ്), ഫീലിപ്പോസ് ചെറിയാന്‍, (ഫ്രണ്‍ട്സ് ഓഫ് തിരുവല്ല പ്രസിഡന്റ്) ഫൊക്കാന സ്ഥാനാര്‍ത്ഥികളായ രാജന്‍ സാമുവല്‍, റോണി വറുഗീസ്, എന്നിവരോടൊപ്പം മോഡി ജേക്കബ്, തോമസ് പോള്‍, ജോര്‍ജ്ജുക്കുട്ടി ലൂക്കോസ് എന്നിവരും ആശംസകള്‍ നേര്‍ന്നു.

എലിസബത്ത് മാത്യുവും രാജു പി. ജോണും ചേര്‍ന്നൊരുക്കിയ സംഗീതവിരുന്ന് ആഘോഷങ്ങളെ മികവുറ്റതാക്കി. പമ്പ വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് ഓലിക്കലും വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ വല്‍സ തട്ടാര്‍കുന്നേലും പൊതുയോഗം നിയന്ത്രിച്ചു. ജോയി തട്ടാര്‍കുന്നേല്‍, ജേക്കബ് കോര, ജോര്‍ജ്ജ് പണിക്കര്‍ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.  ജനറല്‍ സെക്രട്ടറി ജോണ്‍ പണിക്കര്‍ നന്ദിപ്രകാശനം നടത്തി. വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു. 

English Summary:

PAMPA Malayalee Association's family reunion and Mother's Day celebration