ചങ്ങനാശേരി ∙ കാനഡയിലേക്കുള്ള വിമാന ടിക്കറ്റിനായി വീട്ടമ്മ കരുതിവച്ച രണ്ടര ലക്ഷം രൂപ വീട്ടിൽ നിന്നു മോഷണം പോയി. പണത്തിനൊപ്പമുണ്ടായിരുന്ന വീസയും സർട്ടിഫിക്കറ്റുകളും സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കടമാഞ്ചിറ ക്രൈസ്റ്റ് നഗർ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കൊച്ചുപറമ്പിൽ ജോസി വർഗീസിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ കാനഡയിലേക്കുള്ള വിമാന ടിക്കറ്റിനായി വീട്ടമ്മ കരുതിവച്ച രണ്ടര ലക്ഷം രൂപ വീട്ടിൽ നിന്നു മോഷണം പോയി. പണത്തിനൊപ്പമുണ്ടായിരുന്ന വീസയും സർട്ടിഫിക്കറ്റുകളും സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കടമാഞ്ചിറ ക്രൈസ്റ്റ് നഗർ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കൊച്ചുപറമ്പിൽ ജോസി വർഗീസിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെയാണു സംഭവം.

ജോസിയുടെ ഭാര്യ സൗമ്യ നഴ്സിങ് ജോലിക്കായി കാനഡയിലേക്കു പോകാനിരിക്കുകയാണ്. വിമാന ടിക്കറ്റിനും മറ്റു ചെലവുകൾക്കുമായി അലമാരയിൽ സൂക്ഷിച്ചിരുന്ന രൂപയാണു കവർന്നത്. ഒന്നരപ്പവൻ സ്വർണവും പോയി. സമീപത്തെ 4 വീടുകളിലും മോഷണശ്രമമുണ്ടായി. ഒരു വീട്ടിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 900 രൂപയും മോഷ്ടിച്ചു. വീട്ടുകാർ ഉണർന്നപ്പോൾ മോഷ്ടാക്കൾ കടന്നു കളഞ്ഞു.

ADVERTISEMENT

സൗമ്യയും പതിനൊന്നും ഏഴും വയസ്സുള്ള രണ്ടു മക്കളും മാത്രമാണു സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിന്നിലെ വാതിൽ ആയുധം ഉപയോഗിച്ചു തകർത്താണു മോഷ്ടാക്കൾ കയറിയതെന്നു പൊലീസ് പറഞ്ഞു. ജോലിക്കുശേഷം ഭർത്താവ് ജോസി രാവിലെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും വിളിച്ചുണർത്തിയപ്പോഴാണു മോഷണ വിവരമറിയുന്നത്. കഴിഞ്ഞ ദിവസമാണു സൗമ്യയ്ക്കു വീസ ലഭിച്ചത്. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ മുഖം മറച്ച രണ്ടുപേരുടെ ദൃശ്യങ്ങൾ പുലർച്ചെ 2നു ശേഷം പതിഞ്ഞതായി പൊലീസ് പറയുന്നു.

English Summary:

2.5 Lakhs that Soumya Saved to go to Canada was Stolen