ADVERTISEMENT

ഹൂസ്റ്റണ്‍∙ താനുമായുള്ള ബന്ധം രഹസ്യമായി സൂക്ഷിക്കുന്നതിന് രതിചിത്ര താരം  സ്‌റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലെ വിചരാണ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വൈറ്റ് ഹൗസിലേക്കുള്ള ശ്രമങ്ങള്‍ക്ക് തടസമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അതിനിടെ ട്രംപിന് വേണ്ടി മാധ്യമങ്ങളോട് സംസാരിക്കാനെത്തിയ മുന്‍  പ്രൈമറി എതിരാളി വിവേക് രാമസ്വാമിയുടെ 'നാക്കു പിഴവ്' ട്രംപ് ക്യാംപിന് ക്ഷീണമായി. എന്നിരുന്നാലും പിഴവ് തിരുത്തി ബൈഡനും വിചാരണയ്ക്കും എതിരേ രാമസ്വാമി ശക്തമായി രംഗത്തുവന്നു. 

2024 ലെ പ്രൈമറി മത്സരത്തില്‍ നിന്ന് പിന്മാറിയതിന് തൊട്ടുപിന്നാലെ ട്രംപിനെ പിന്തുണച്ച രാമസ്വാമി, മുന്‍ പ്രസിഡന്റിന്റെ വിചാരണയില്‍ സംസാരിക്കാന്‍ മാന്‍ഹട്ടനിലെത്തിയ ചുരുക്കം ചില റിപ്പബ്ലിക്കന്‍മാരില്‍ ഒരാളായിരുന്നു. ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍, നോര്‍ത്ത് ഡെക്കോഡ ഗവര്‍ണര്‍ ഡഗ് ബര്‍ഗം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രതിനിധി ബൈറണ്‍ ഡോണൾഡ്‌സ്, റിപ്പബ്ലിക് കോറി മില്‍സ്, മുന്‍ പ്രസിഡന്റിന്റെ മകന്‍ എറിക് ട്രംപ്, റിപ്പബ്ലിക്കന്‍ നാഷനല്‍ കമ്മിറ്റി (RNC) കോ-ചെയര്‍ ലാറ ട്രംപ് എന്നിവരാണ് ട്രംപിനായി രംഗത്തുവന്ന മറ്റുചിലര്‍. 

ഡോണൾഡ് ട്രംപിന്റെ ന്യൂയോര്‍ക്ക് ഹഷ്-മണി ട്രയല്‍ നടക്കുമ്പോള്‍ കോടതിക്ക് പുറത്ത് സംസാരിക്കുന്നതിനിടെയാണ്  വിവേക് രാമസ്വാമിക്ക് നാക്കു പിഴച്ചത്. ''ദൈവം നമ്മുടെ രാജ്യത്തെ അനുഗ്രഹിക്കട്ടെ. നമ്മുടെ ഭാവിക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ഈ വെറുപ്പുളവാക്കുന്ന കപട രാഷ്ട്രീയക്കാരന്റെ മറുവശത്ത് നമ്മുടെ രാജ്യം കൂടുതല്‍ ശക്തമാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.'- രാമസ്വാമി പറഞ്ഞു. 'കപട വിചാരണ' എന്നതിനു പകരം 'കപട രാഷ്ട്രീയക്കാരന്‍' എന്ന് രാമസ്വാമി തെറ്റായി പറയുകയായിരുന്നു. ഉടന്‍ തന്നെ തെറ്റ് തിരുത്തുകയും ശരിയായി പറയുകയും ചെയ്തു. 

നേരത്തെ രാസ്വാമി എക്സിലൂടെ ബൈഡന്‍ ഭരണകൂടത്തിന്റെ 'കപട വിചാരണ'യെ അപലപിക്കുകയും ചെയ്തു. 'യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മുന്‍നിര സ്ഥാനാര്‍ത്ഥിക്ക് നേരെയുള്ള രാഷ്ട്രീയ പ്രേരിത ആക്രമണമാണിത്. രാഷ്ട്രീയ എതിരാളിയായ ജോ ബൈഡനാണ് ഈ വിചാരണയ്ക്ക് പച്ചക്കൊടി കാട്ടിയത്. ബൈഡന്റെ ഉത്തരവ് വൈറ്റ് ഹൗസിന്റെയും നീതിന്യായ വകുപ്പിന്റെയും ഉയര്‍ന്ന തലങ്ങളില്‍ നടപ്പിലാക്കുകയായിരുന്നു. നീതിന്യായ വകുപ്പിലെ ബൈഡന്റെ മുന്നാമന്‍ ആയിരുന്ന മാത്യു കൊളാഞ്ചലോയാണ് ട്രംപിനെതിരേയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ . ഈ വിചാരണ അമേരിക്കന്‍ ജനാധിപത്യത്തിന് അപമാനമാണെന്നും ആരോപിക്കപ്പെടുന്ന കുറ്റകൃത്യം എന്താണെന്ന് പോലും ആര്‍ക്കും ഒരു പിടിയുമില്ലെന്നും രാമസ്വാമി പറഞ്ഞു.

English Summary:

Vivek Ramaswamy supports Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com