യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വരുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് മുൻ യു എൻ അംബാസിഡർ നിക്കി ഹേലി.

യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വരുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് മുൻ യു എൻ അംബാസിഡർ നിക്കി ഹേലി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വരുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് മുൻ യു എൻ അംബാസിഡർ നിക്കി ഹേലി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്‌ടൻ ∙ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വരുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് മുൻ യു എൻ അംബാസിഡർ നിക്കി ഹേലി. നേരത്തെ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിത്വത്തിന് വേണ്ടി മത്സരിക്കുന്ന കാലത്ത് ഡിബേറ്റിൽ പങ്കെടുക്കുമ്പോൾ ട്രംപിനാണ് നോമിനേഷൻ ലഭിക്കുന്നതെങ്കിൽ താൻ ട്രംപിന് വോട്ടു ചെയ്യും എന്ന് ഹേലി പറഞ്ഞിരുന്നു. ഈ നയത്തിൽ ഇപ്പോഴും മാറ്റം ഉണ്ടായിട്ടില്ല എന്നാണ് ഹേലി വ്യക്തമാക്കുന്നത്.

'ബൈഡൻ ഒരു കൊടും വിപത്താണ്, അതിനാൽ ഞാൻ ട്രംപിന് വോട്ടു ചെയ്യും' എന്നാണ് ഹേലിയുടെ നിലപാട് . കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഹേലി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം  പ്രചാരണം താത്ക്കാലികമായി അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചു. തന്‍റെ അനുയായികൾ ആർക്കു വോട്ടു ചെയ്യണമെന്ന് ഹേലി ഇതു വരെ പറഞ്ഞിട്ടില്ല. ട്രംപ് 15 പ്രൈമറികളിൽ 14 ലും ഹേലിയെ പരാജയപ്പെടുത്തിയതോടെയാണ് മത്സരത്തിൽ നിന്ന് പിന്മാറിയത്. 

ADVERTISEMENT

 പ്രസംഗത്തിൽ ബൈഡനെയും ഡെമോക്രാറ്റിക്‌ പാർട്ടിയെയും പേരെടുത്തു പറഞ്ഞു വിമർശിച്ചുവെങ്കിലും ട്രംപിന്‍റെ പേര് പറഞ്ഞില്ല. ഇതിനിടയിൽ ട്രംപ് വീണ്ടും ഡാലസിൽ എത്തുകയാണ്. നാഷനൽ റൈഫിൾ അസോസിയേഷൻ കൺവെൻഷനിൽ  മുഖ്യാതിഥിയായി പങ്കെടുത്തതിന് ദിവസങ്ങൾക്കു ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണ ധനശേഖരണാർത്ഥം ട്രംപ് വീണ്ടും ഡാലസിൽ എത്തുന്നത്. കോൺവെൻഷനിൽ പ്രസംഗിക്കവെ താൻ ഒരു ദിവസം ടെക്സസിലേക്ക് മാറും എന്ന് ട്രംപ് പറഞ്ഞിരുന്നു. വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ആയി താൻ തിരഞ്ഞെടുക്കുന്നത് ഒരു ഫ്ലോറിഡ സംസ്ഥാനക്കാരൻ ആണെങ്കിൽ ട്രംപ് ഒരു സംസ്ഥാന മാറ്റം ആലോചിച്ചു എന്ന് വരാം. അതിന്‍റെ സൂചനയാണോ നൽകിയത് എന്നറിയില്ല. ഫ്ലോറിഡ നിവാസി ആയ മാർക്കോ റുബിയോയെ ആണ് ട്രംപ് തന്‍റെ വിപി സ്ഥാനാർഥിയായി പരിഗണിക്കുന്നത്, അതിന്‍റെ സൂചനയാണോ ടെക്സസിലേക്ക് മാറും എന്ന പ്രഖ്യാപനം എന്നറിയില്ല.

ഡാലസിലെ ട്രംപിന്‍റെ ഫണ്ട് റെയ്സറിൽ 16 ആതിഥേയരാണ് ഉള്ളത്. വ്യവസായി ആയ റേ വാഷ്‌ബേൺ, അദ്ദേഹത്തിന്‍റെ ഭാര്യ ഹെതർ എന്നിവർ ആണ് ഏറ്റവും പ്രധാനികൾ. മറ്റൊരു വ്യവസായ പ്രമുഖൻ കെന്നി ട്രൗറ്റും  ഭാര്യ ലിസയും, ഡാളസ് നിക്ഷേപകനും ജി ഓ പി  ദാതാവുമായ ഡഗ്‌ ഡീസൻ എന്നിവരും ആതിഥേയരാണ്. 'ട്രംപ് 47 കപ്പിൾസ്' എന്ന് പേരിട്ടിരിക്കുന്ന ദാതാക്കൾക്ക്‌ 8,44 ,600 ഡോളർ വരെ സംഭാവന ചെയ്യാം. ഇതിനു താഴെ ഡോളർ നൽകി ഓരോ വ്യക്തിക്കും കോ-ചെയർ ആകാം. ഒരു സാധാരണ പ്രവേശനത്തിന് ഒരു ലക്ഷം ഡോളറാണ് ഫീ.

ADVERTISEMENT

ഇതിനു മുൻപും ട്രംപ് ടെക്സസിൽ പല സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കിക്ക്‌ ഓഫ് തന്നെ ടെക്സസിലെ വെക്കോയിൽ ആയിരുന്നു. ഒരു ദിവസം താൻ ലോൺ സ്റ്റാർ സ്റ്റേറ്റിലേക്ക് (ടെക്സസിലേക്ക്) മൂവ് ചെയ്യും എന്ന് എൻ ആർ എ കൺവെൻഷൻ പ്രതിനിധികൾക്കു ട്രംപ് കൊടുത്ത വാക്ക് പാലിക്കുമോ എന്നറിയാൻ കാത്തിരിക്കാം.

English Summary:

Nikki Haley will Vote for Trump, but will not Campaign

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT