വാഹനാപകടം: ഇന്ത്യക്കാരനെ കാനഡയിൽ നിന്ന് നാടുകടത്തും
കാൽഗറി∙ 16 പേരുടെ മരണത്തിന് ഇടയായ 2018 ലെ ബസ് അപകടത്തിന് കാരണക്കാരനായ ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവറെ കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്താൻ ഉത്തരവ്. സസ്കാച്ചെവൻ പ്രവിശ്യയിലെ ടിസ്ഡെയ്ക്ക് സമീപമുള്ള ഗ്രാമീണ മേഖലയിൽ സ്റ്റോപ്പ് സൈൻ ലംഘിച്ച് ഹംബോൾട്ട് ബ്രോങ്കോസ് ജൂനിയർ ഹോക്കി ടീമിന്റെ ബസിലേക്ക്

കാൽഗറി∙ 16 പേരുടെ മരണത്തിന് ഇടയായ 2018 ലെ ബസ് അപകടത്തിന് കാരണക്കാരനായ ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവറെ കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്താൻ ഉത്തരവ്. സസ്കാച്ചെവൻ പ്രവിശ്യയിലെ ടിസ്ഡെയ്ക്ക് സമീപമുള്ള ഗ്രാമീണ മേഖലയിൽ സ്റ്റോപ്പ് സൈൻ ലംഘിച്ച് ഹംബോൾട്ട് ബ്രോങ്കോസ് ജൂനിയർ ഹോക്കി ടീമിന്റെ ബസിലേക്ക് ട്രക്ക് ഇടിച്ചുകയറിയ സംഭവത്തിൽ കാൽഗറിയിൽ നിന്നുള്ള ട്രക്ക് ഡ്രൈവറായ ജസ്‌കിരത് സിങ് സിദ്ധുവിനെയാണ് നാടുകടത്തുന്നത്. 2018 ഏപ്രിൽ 6 നാണ് സംഭവം നടന്നത്. സംഭവത്തിൽ 13 പേർക്ക് പരുക്കേറ്റിരുന്നു.
സിദ്ധുവിന് കാനഡയിൽ സ്ഥിരതാമസമത്തിന് അനുമതിയുണ്ടെങ്കിലും കനേഡിയൻ പൗരനല്ല. ഗുരുതരമായ കുറ്റകൃത്യം ചെയ്തവരെ നാടുകടത്താൻ അനുവദിക്കുന്ന നിയമപ്രകാരമുള്ള വ്യവസ്ഥകൾ ഉപയോഗിച്ചാണ് സിദ്ധുവിന് എതിരെ നടപടിയെടുത്തത്. സിദ്ധുവിന് എട്ട് വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. പക്ഷേ പിന്നീട് പരോൾ ലഭിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം സിദ്ധു കാനഡയിൽ നിരവധി നിയമനടപടികൾ നേരിടുന്നുണ്ട്. അതിനാൽ നാടുകടത്തൽ നടപടികൾക്ക് മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുമെന്നും സിദ്ധുവിന്‍റെ അഭിഭാഷകനായ മൈക്കൽ ഗ്രീൻ പറഞ്ഞു. ഡിസംബറിൽ, സിദ്ദുവിന്‍റെ അഭിഭാഷകന്‍റെ അപേക്ഷകൾ ഫെഡറൽ കോടതി തള്ളിക്കളഞ്ഞിരുന്നു. സിദ്ധുവിന് മുൻകാല ക്രിമിനൽ റെക്കോർഡുകൾ ഇല്ല. സംഭവത്തിൽ ഇയാൾക്ക് പശ്ചാത്താപമുണ്ട്. അതിനാൽ രണ്ടാമതൊരു അവലോകനം നടത്താൻ ബോർഡർ ഏജൻസിയോട് കോടതി ഉത്തരവിടണമെന്ന് സിദ്ദുവിന്‍റെ അഭിഭാഷകന്‍റെ ആവശ്യമാണ് കോടതി നേരത്തെ തള്ളിയത്.
സ്ഥിര താമസക്കാർക്ക് അവരുടെ വ്യക്തിപരമായ സാഹചര്യങ്ങൾ പരിഗണിക്കാൻ യാതൊരു അവകാശവുമില്ലാത്ത ഒരു സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഞങ്ങളുടെ മുന്നിലെ ഏക മാർഗം നാടുകടത്താൻ ഉത്തരവിട്ടതിന് ശേഷം, മാനുഷിക കാരണങ്ങളാൽ സ്ഥിര താമസക്കാരൻ പദവി തിരികെ നൽകാൻ ഞങ്ങൾ അവരോട് ആവശ്യപ്പെടുക എന്നത് മാത്രമല്ല. പക്ഷേ ഈ കാലയാളവിൽ സിദ്ധുവിന് സ്ഥിര താമസക്കാരൻ എന്ന പദവിയില്ല. ഹിയറിങ് കഴിഞ്ഞാൽ ഉടൻ സിദ്ദുവിനെ കസ്റ്റഡിയിൽ എടുക്കില്ലെന്നും ഗ്രീൻ പറഞ്ഞു.
റിമൂവൽ റിസ്‌ക് അസസ്‌മെന്‍റ് നടത്തേണ്ടതുണ്ടെന്നും സ്ഥിരതാമസത്തിനുള്ള തന്‍റെ അഭ്യർഥന പരിഗണിക്കുമ്പോൾ സിദ്ദുവിന് മാറ്റിവയ്ക്കാൻ ആവശ്യപ്പെടാം. ഈ പ്രക്രിയയ്ക്ക് മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാമെന്ന് ഗ്രീൻ കൂട്ടിച്ചേർത്തു. അപകടത്തിൽ മരിച്ചവരിൽ പലരുടെയും കുടുംബാംഗങ്ങൾ സിദ്ധുവിനെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.