ടേക്ക്ഓഫിന് മുൻപ് യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു
ഷിക്കാഗോയിലെ ഒഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് വിമാനത്തിന്റെ എൻജിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.

ഷിക്കാഗോ ∙ ഷിക്കാഗോയിലെ ഒഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് വിമാനത്തിന്റെ എൻജിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. സിയാറ്റിൽ-ടകോമയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 2091 ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ടാക്സിവേയിൽ നിൽക്കുമ്പോഴാണ് ഒരു എൻജിനിൽ തീ പടർന്നത്. 148 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.
അഗ്നിശമന സേനയും മെഡിക്കൽ സംഘവും വേഗത്തിൽ സ്ഥലത്തെത്തി തീ കെടുത്തി. യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തറക്കി. മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കയറ്റി യാത്ര പുനരാരംഭിക്കാനുള്ള നടപടികൾ യുണൈറ്റഡ് എയർലൈൻസ് സ്വീകരിച്ചു. സംഭവ കാരണം അന്വേഷിക്കുന്നുണ്ട്.