പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ട്രംപും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. ഇരു പാര്‍ട്ടികളുടെയും പ്രൈമറിയില്‍ രണ്ടു പേരും അനിഷേധ്യ സ്ഥാനാര്‍ഥികളായി മാറി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭിന്നിപ്പ് ഉളവാക്കുന്ന

പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ട്രംപും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. ഇരു പാര്‍ട്ടികളുടെയും പ്രൈമറിയില്‍ രണ്ടു പേരും അനിഷേധ്യ സ്ഥാനാര്‍ഥികളായി മാറി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭിന്നിപ്പ് ഉളവാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ട്രംപും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. ഇരു പാര്‍ട്ടികളുടെയും പ്രൈമറിയില്‍ രണ്ടു പേരും അനിഷേധ്യ സ്ഥാനാര്‍ഥികളായി മാറി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭിന്നിപ്പ് ഉളവാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ട്രംപും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. ഇരു പാര്‍ട്ടികളുടെയും പ്രൈമറിയില്‍ രണ്ടു പേരും അനിഷേധ്യ സ്ഥാനാര്‍ഥികളായി മാറി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭിന്നിപ്പ് ഉളവാക്കുന്ന തിരഞ്ഞെടുപ്പാകും ഇക്കുറി നടക്കുക. ഇഞ്ചോടിഞ്ച് പോരാട്ടമാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. എന്നാല്‍ ഈ രണ്ടു പേര്‍ക്കും പുറമേ മറ്റു ചിലര്‍ കൂടി സ്ഥാനാര്‍ഥിത്വത്തിലേക്ക് കടന്നു വരുമെന്നാണ് കരുതുന്നത്. മത്സരരംഗത്ത് പ്രതീക്ഷിക്കുന്നവര്‍ ആരൊക്കെയാണെന്നും അവരുടെ സാധ്യതങ്ങള്‍ എങ്ങനെയെന്നും പരിശോധിക്കാം. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടി- ഡൊണള്‍ഡ് ട്രംപ്

ADVERTISEMENT

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം നേടുന്നതിന് മതിയായ പ്രതിനിധികളെ ട്രംപ് ഇതിനോടകം നേടിയെടുത്തു. ഏകദേശം 70 വര്‍ഷത്തിനിടയിലെ ആദ്യത്തെ പ്രസിഡന്റ് റീമാച്ചിന് ഇതോടെ കളമൊരുങ്ങുകയാണ്. തന്റെ അടിത്തറയില്‍ പിന്തുണ ഉറപ്പിക്കുന്നതിനായി അഭൂതപൂര്‍വമായ നിയമപരമായ വെല്ലുവിളികളെ അദ്ദേഹം പ്രയോജനപ്പെടുത്തി. 

2021 ജനുവരി 6-ന്, യുഎസ് ക്യാപിറ്റലിനു നേരെയുള്ള ആക്രമണത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന പിന്തുണക്കാരെ അദ്ദേഹം 'ബന്ദികള്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.77 കാരനായ ട്രംപ്, 2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍, ഓഫിസ് വിട്ടതിന് ശേഷം രഹസ്യ രേഖകള്‍ കൈവശം വച്ചതിനും, ഒരു പോണ്‍ താരത്തിന് പണം നല്‍കിയത് മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ക്കുമായി നാല് ക്രിമിനല്‍ കേസുകളിലായി 88 കുറ്റങ്ങളാണ് നേരിടുന്നത്. ന്യൂയോര്‍ക്ക് ഹഷ് മണി ക്രിമിനല്‍ വിചാരണ ഉള്‍പ്പെടെ എല്ലാ കേസുകളിലും അദ്ദേഹം കുറ്റം നിഷേധിക്കുകയാണ്. താന്‍ വിജയിക്കാതിരിക്കാനുള്ള ഡെമോക്രാറ്റിക് ഗൂഢാലോചനയാണ് കേസുകള്‍ എന്നാണ് അദ്ദേഹത്തിന്റെ വാദം. അതേസമയം യുഎസ് നീതിന്യായ വകുപ്പ് ഏതെങ്കിലും രാഷ്ട്രീയ ഇടപെടല്‍ നിഷേധിക്കുന്നുമുണ്ട്. 

മറ്റൊരു നാല് വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍, ട്രംപ് തന്റെ രാഷ്ട്രീയ ശത്രുക്കളോട് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും 'ആദ്യ ദിവസം' സ്വേച്ഛാധിപതിയാകുമെന്ന് പറഞ്ഞ അദ്ദേഹം പിന്നീട് അത് 'തമാശ' എന്ന് വിളിച്ചു തള്ളി. ഫെഡറല്‍ സിവില്‍ സര്‍വീസില്‍ വിശ്വസ്തരെ നിയമിക്കാനുള്ള അധികാരവും അദ്ദേഹം ആഗ്രഹിക്കുന്നു. ട്രംപ് കുടിയേറ്റത്തെ തന്റെ പ്രധാന പ്രചാരണ വിഷയമാക്കിയിട്ടുണ്ട്.  കൂട്ട നാടുകടത്തലുകള്‍ നടത്തുമെന്നും ദേശീയ ഗാര്‍ഡിനെയും ഒരുപക്ഷേ ഫെഡറല്‍ സൈനികരെയും ഉപയോഗപ്പെടുത്തുമെന്നും ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്നും ചില രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് യാത്രാ നിരോധനം വിപുലീകരിക്കുമെന്നും പ്രഖ്യാപിച്ചത് പിന്തുണ നേടാന്‍ സഹായകമായിട്ടുണ്ട്. കുടിയേറ്റക്കാരെ 'മൃഗങ്ങള്‍' എന്നാണ് അദ്ദേഹം പരാമര്‍ശിച്ചത്, കൂടാതെ യുഎസ് മണ്ണില്‍ തടങ്കല്‍പ്പാളയങ്ങള്‍ നിര്‍മ്മിക്കുന്നത് തള്ളിക്കളയുന്നുമില്ല.

ഒബാമകെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാതാക്കുമെന്ന് അദ്ദേഹം ഏപ്രില്‍ 11-ന് വിഡിയോയില്‍ പറയുന്നതിന് മുമ്പ് അത് 'അവസാനിപ്പിക്കില്ല' എന്ന് വാഗ്ദാനം ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ പല പ്രവര്‍ത്തനങ്ങളും പഴയപടിയാക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ട്രംപ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിരവധി സാധ്യതകള്‍ പുറത്തുവന്നിട്ടുണ്ട്. 

ADVERTISEMENT

ഡെമോക്രാറ്റിക് പാര്‍ട്ടി- ജോ ബൈഡന്‍

അമേരിക്കന്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ജനാധിപത്യം സംരക്ഷിക്കുന്നതിനുമുള്ള അടിയന്തര ശ്രമമെന്ന നിലയിലാണ് ബൈഡന്‍ തന്റെ 2020 സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഭാവിയെ ട്രംപ് ഭീഷണിപ്പെടുത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് തന്റെ റീറണ്‍ അദ്ദേഹം അവതരിപ്പിച്ചു. പാര്‍ട്ടിയുടെ നാമനിര്‍ദ്ദേശത്തിനായി ബൈഡന് ഗുരുതരമായ വെല്ലുവിളി നേരിടേണ്ടി വന്നില്ല. മാര്‍ച്ചില്‍ തന്നെ അദ്ദേഹം ഇത് ഉറപ്പിച്ചു. 

നവംബറിലെ തിരഞ്ഞെടുപ്പ് ബൈഡന് കൂടുതല്‍ കഠിനമായിരിക്കും, ഏറ്റവും പുതിയ റോയിട്ടേഴ്സ്/ഇപ്സോസ് പോള്‍ പ്രകാരം ബൈഡന്റെയും ട്രംപിന്റെയും വോട്ടര്‍മാരുടെ പിന്തുണ റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 40 ശതമാനമാണ്. നിര്‍ണായകമായ സംസ്ഥാനങ്ങളില്‍ ട്രംപിന് പിന്നിലാണെന്ന്  പോള്‍ ഫലം  കാണിക്കുന്നത് ബൈഡന് തലവേദനയാണ്. 

81 വയസ്സുള്ള, ഇതിനകം തന്നെ ഏറ്റവും പ്രായം കൂടിയ യുഎസ് പ്രസിഡന്റായ ബൈഡന്‍, തന്നേക്കാള്‍ നാല് വര്‍ഷം ജൂനിയറായ ട്രംപിനേക്കാള്‍ കൂടുതല്‍ യോഗ്യനാണെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്തണം. അതേസമയം പ്രായമായ വോട്ടര്‍മാരേക്കാള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ മോശമായ അംഗീകാര റേറ്റിംഗുകളാണ് ബൈഡന്. ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സമ്പദ്‌വ്യവസ്ഥയും കാരണമാകും. പ്രതീക്ഷിക്കപ്പെട്ട മാന്ദ്യത്തില്‍ നിന്ന് യുഎസ് രക്ഷപ്പെട്ട് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ വളരുമ്പോള്‍, പണപ്പെരുപ്പവും അവശ്യവസ്തുക്കളുടെ വിലയും വോട്ടര്‍മാരെ ഭാരപ്പെടുത്തുന്നത് തിരിച്ചടിയാണ്. 

ADVERTISEMENT

യുഎസ് വ്യാവസായിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ വന്‍ സാമ്പത്തിക ഉത്തേജനവും അടിസ്ഥാന സൗകര്യ ചെലവ് പാക്കേജുകളും ബൈഡന്‍ മുന്നോട്ടുവച്ചു. എന്നാല്‍ പുതിയ അര്‍ദ്ധചാലക നിര്‍മാണ പ്ലാന്റുകള്‍, ഭവന പദ്ധതികള്‍, മറ്റ് സാമ്പത്തിക ശ്രമങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടാനുള്ള അദ്ദേഹത്തിന്റെ പ്രചാരണ നീക്കങ്ങളില്‍ ഇതുവരെ വോട്ടര്‍മാരില്‍ നിന്ന് വലിയ അംഗീകാരം ലഭിച്ചിട്ടില്ല എന്നാണ് വാസ്തവം. 

ചൈനയുമായി മത്സരിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്നും എന്നാല്‍ വ്യാപാരയുദ്ധം ആരംഭിക്കാന്‍ താല്‍പ്പര്യമില്ലെന്നും ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ നിലനിര്‍ത്താന്‍ നീക്കമുണ്ടെന്നും ചൈനയുടെ ഇറക്കുമതിയുടെ ഒരു നിരയില്‍ മറ്റുള്ളവരെ കൂട്ടുപിടിക്കുമെന്നും ബൈഡന്‍ പറഞ്ഞു. യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സ് യൂണിയന്‍, നോര്‍ത്ത് അമേരിക്കയിലെ ബില്‍ഡിംഗ് ട്രേഡ് യൂണിയന്‍ എന്നീ രണ്ട് ലേബര്‍ ഗ്രൂപ്പുകള്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ഒപ്പം റീറണ്ണിന് പിന്തുണ പ്രഖ്യാപിച്ചത് ബൈഡന് ആശ്വാസം പകരുന്നതാണ്. 

യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലെ മൈഗ്രന്റ് ക്രോസിംഗുകള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതായി റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും പറയുമ്പോള്‍ ബൈഡന്റെ ഇമിഗ്രേഷന്‍ നയം പാളിയെന്ന സൂചനയാണ് ലഭിക്കുന്നത്. മേയ് 7-14 തീയതികളില്‍ നടത്തിയ സര്‍വേയില്‍ റജിസ്റ്റര്‍ ചെയ്ത ഡമോക്രാറ്റുകളില്‍ 38 ശതമാനം പേരും സംഘര്‍ഷത്തെച്ചൊല്ലി യുഎസ് സര്‍വകലാശാലകളിലും നഗരങ്ങളിലും നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നു, അതേസമയം തങ്ങള്‍ അവരെ പിന്തുണയ്ക്കുന്നില്ലെന്ന് അത്രതന്നെ ശതമാനം പറയുന്നു. വെടിനിര്‍ത്തല്‍ തുടരാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ മേയ് മാസത്തില്‍, ബൈഡന്‍ ഇസ്രായേലിലേക്കുള്ള ചില ബോംബുകളുടെ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തി മുഖം രക്ഷിക്കാനും ശ്രമം നടത്തി. 

മരിയന്‍ വില്യംസണ്‍

ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെടുന്ന എഴുത്തുകാരിയും സ്വയം പ്രഖ്യാപിത സഹായ ഗുരുവുമായ മരിയാന്‍ വില്യംസണ്‍ (71), തന്റെ 2024 ലെ പ്രസിഡന്‍ഷ്യല്‍ ബിഡ് ഉപേക്ഷിച്ച് ഒരു മാസത്തിനുള്ളില്‍ 'നീതിയിലും സ്‌നേഹത്തിലും' ശ്രദ്ധ കേന്ദ്രീകരിച്ച് വീണ്ടും മത്സര രംഗത്തേക്ക് എത്തിയിരിക്കുകയാണ്. 'പന്തയ'ത്തില്‍ പിന്നിലായതിനാല്‍ നേരത്തെ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് ശേഷം ട്രംപിന്റെ 'ഇരുണ്ടതും സ്വേച്ഛാധിപത്യപരവുമായ കാഴ്ചപ്പാടിനെതിരെ' പോരാടാന്‍ താന്‍ വീണ്ടും ഇറങ്ങുകയാണെന്ന് ഫെബ്രുവരിയിലെ പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. വില്യംസണ്‍ മുമ്പ് 2020 ലെ പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ ഡെമോക്രാറ്റായി മത്സരിച്ചിരുന്നുവെങ്കിലും വോട്ടുകള്‍ രേഖപ്പെടുത്തുന്നതിന് മുമ്പ് ആ മത്സരത്തില്‍ നിന്ന് പുറത്തായി.

സ്വതന്ത്രര്‍

റോബര്‍ എഫ്. കെന്നഡി ജൂനിയര്‍

വാക്‌സീന്‍ വിരുദ്ധ പ്രവര്‍ത്തകനും പരിസ്ഥിതി അഭിഭാഷകനുമായ കെന്നഡി, 70, ഡെമോക്രാറ്റിക് സ്ഥാനാർഥിത്വത്തിനായി ബൈഡനെ ആദ്യം വെല്ലുവിളിച്ചതിന് ശേഷം സ്വതന്ത്രനായി മത്സര രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. മൊത്തത്തിലുള്ള പോളിങ്ങില്‍ അദ്ദേഹം പിന്നിലാണെങ്കിലും, കെന്നഡിക്ക് ട്രംപിന്റെയും ബൈഡന്റെയും വോട്ടുകള്‍ ചോര്‍ത്താന്‍ കഴിയും. മേയില്‍ റോയിട്ടേഴ്സ്/ഇപ്സോസ് വോട്ടെടുപ്പില്‍ 13 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായി കാണിക്കുന്നു.

1968-ല്‍  പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനിടെ വധിക്കപ്പെട്ട യുഎസ് സെനറ്റര്‍ റോബര്‍ട്ട് എഫ്. കെന്നഡിയുടെ മകന്‍ എന്ന ലേബലാണ് അദ്ദേഹത്തിന്റെ കൈമുതല്‍. അതേസമയം കെന്നഡി കുടുംബത്തിന്റെ പിന്തണ ബൈഡനാണ്. കുടുംബം പരസ്യമായി അദ്ദേഹത്തെ ശാസിക്കുകയും ചെയ്തിട്ടുണ്ട്. സമ്പന്നനായ അഭിഭാഷകനായ നിക്കോള്‍ ഷാനഹാനെ തന്റെ പങ്കാളിയായി തിരഞ്ഞെടുത്ത കെന്നഡി ഇസ്രായേലിനെ പിന്തുണയ്ക്കുകയും ബൈഡന്റെ  ആറാഴ്ചത്തെ വെടിനിര്‍ത്തലിനെ ചോദ്യം ചെയ്യുകയും ചെയ്തു.

യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയിലെ സാഹചര്യത്തെ മാനുഷിക പ്രതിസന്ധിയായാണ് താന്‍ കാണുന്നതെന്നും ട്രംപിന്റെ അതിര്‍ത്തി മതിലിനെ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ബൈഡന്റെ കാലാവസ്ഥാ ബില്ലിന്റെ ചില ഭാഗങ്ങള്‍ റദ്ദാക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. ഒരു സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ, അബോര്‍ഷന്‍ അവകാശങ്ങളില്‍ കെന്നഡി വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്.

ഓരോ ഗര്‍ഭച്ഛിദ്രവും ഒരു 'ദുരന്തം' ആണെന്നാണ് താന്‍ കരുതുന്നതെന്നും എന്നാല്‍ അത് 'ഗര്‍ഭകാലത്തുടനീളം' ഒരു സ്ത്രീയുടെ അവകാശമായിരിക്കണമെന്നും അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞു. വാക്‌സിനുകളെ കുറിച്ച് വര്‍ഷങ്ങളായി തെറ്റായ മെഡിക്കല്‍ ക്ലെയിമുകള്‍ ഉന്നയിക്കുന്നതിന് അദ്ദേഹം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 

കോര്‍ണല്‍ വെസ്റ്റ്

പുരോഗമന, ജനാധിപത്യ ചായ്‌വുള്ള വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സാധ്യതയുള്ള, രാഷ്ട്രീയ പ്രവര്‍ത്തകനും തത്ത്വചിന്തകനും അക്കാദമിക് വിദഗ്ധനുമായ കോര്‍ണല്‍ വെസ്റ്റ്  പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം ശ്രമം നടത്തുന്നു. 70 കാരനായ വെസ്റ്റ് ആദ്യം ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ഒക്ടോബറില്‍, സ്വതന്ത്രനായി തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. ദാരിദ്ര്യം അവസാനിപ്പിക്കുമെന്നും ഭവനം ഉറപ്പുനല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജില്‍ സ്റ്റെയിന്‍

2016ല്‍ ഗ്രീന്‍ പാര്‍ട്ടിക്ക് കീഴില്‍ മത്സരിച്ച ഫിസിഷ്യനായ ജില്‍ സ്റ്റെയ്ന്‍ 2024ല്‍ വീണ്ടും ശ്രമിക്കുന്നു. 'അധ്വാനിക്കുന്ന ആളുകള്‍ക്കും യുവാക്കള്‍ക്കും കാലാവസ്ഥയ്ക്കും വേണ്ടിയുള്ള വാഗ്ദാനങ്ങള്‍ നല്‍കി അവ പാലിക്കാതെ ഡെമോക്രാറ്റുകള്‍ വീണ്ടും വീണ്ടും വഞ്ചിക്കുന്നു' എന്ന ആരോപണങ്ങളോടെയാണ് സ്റ്റെയിന്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT