തെളിഞ്ഞത് ഇ ക്ലാസ് കുറ്റങ്ങൾ, പ്രൊബേഷൻ ഓഫിസറുടെ മുന്നിൽ റിപ്പോർട്ട് ചെയ്യണം; നിയമകുരുക്കിൽ ട്രംപിന്‍റെ വോട്ടിങ് അവകാശവും
ന്യൂയോർക്ക്∙ ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയ കേസിൽ ഡോണൾഡ് ട്രംപിനെ കോടതി കുറ്റക്കാരനായി കണ്ടെത്തിയതോടെ ചരിത്രത്തിൽ ആദ്യമായി ക്രിമിനൽ കേസിൽ കുറ്റവാളിയായി മാറുന്ന മുൻ യുഎസ് പ്രസിഡന്‍റായി ട്രംപ് മാറി. റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷന് ഒരാഴ്ച മുൻപ് കോടതി തീരുമാനം വന്നത് വരുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്

ന്യൂയോർക്ക്∙ ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയ കേസിൽ ഡോണൾഡ് ട്രംപിനെ കോടതി കുറ്റക്കാരനായി കണ്ടെത്തിയതോടെ ചരിത്രത്തിൽ ആദ്യമായി ക്രിമിനൽ കേസിൽ കുറ്റവാളിയായി മാറുന്ന മുൻ യുഎസ് പ്രസിഡന്‍റായി ട്രംപ് മാറി. റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷന് ഒരാഴ്ച മുൻപ് കോടതി തീരുമാനം വന്നത് വരുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് മത്സര രംഗത്തുള്ള ട്രംപിന് തിരിച്ചടിയാകുമെന്ന് കരുതപ്പെടുന്നു. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 സംഭവങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്നാണ് കണ്ടെത്തിയത്. ജൂലൈ 11ന് ശിക്ഷ വിധിക്കും
ജഡ്ജി ജുവാൻ മെർച്ചൻ ട്രംപിന് ജയിൽ ശിക്ഷ വിധിക്കുമോയെന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായി കഴിഞ്ഞു. ജയിൽ ശിക്ഷയോ പ്രൊബേഷനോ വിധിക്കാൻ ജഡ്ജിക്ക് അധികാരമുണ്ട്. നവംബറിലെ തിരഞ്ഞെടുപ്പിന് മുൻപ് അപ്പീൽ കോടതിയെ ട്രംപ് സമീപിക്കും. ഗുരുതര കുറ്റകൃത്യങ്ങളുടെ ഗണത്തിൽപ്പെടുന്ന ഇ ക്ലാസ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. ഓരോ സംഭവത്തിലും നാലു വർഷം വീതം വരെ തടവുശിക്ഷ വിധിക്കാമെന്നത് ട്രംപിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
കുറ്റക്കാരാനായി കോടതി കണ്ടെത്തിയതോടെ സ്ഥിരമായി ഒരു പ്രൊബേഷൻ ഓഫിസറുടെ മുന്നിൽ ട്രംപ് റിപ്പോർട്ട് ചെയ്യേണ്ടി വരും. ട്രംപിന് ഇപ്പോഴും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനാകുമെങ്കിലും, ചില സംസ്ഥാനങ്ങളിൽ കുറ്റവാളികളുടെ വോട്ടവകാശം പരിമിതപ്പെടുത്തുന്ന നിയമങ്ങൾ ഉള്ളതിനാൽ അദ്ദേഹത്തിന് സ്വയം വോട്ടുചെയ്യാൻ കഴിയുമോ എന്ന് ഇതുവരെ വ്യക്തമല്ല.
2021-ൽ വൈറ്റ് ഹൗസ് വിട്ടതിന് ശേഷം ട്രംപ് താമസസ്ഥലം ഫ്ലോറിഡയിലേക്ക് മാറ്റിയിരുന്നു. ഫ്ലോറിഡ നിയമമനുസരിച്ച്, ഒരു കുറ്റവാളിയുടെ വോട്ട് ചെയ്യാനുള്ള അവകാശം അവർ ശിക്ഷിക്കപ്പെട്ട സംസ്ഥാനത്തെ നിയമത്തെ ആശ്രയിച്ചിരിക്കുന്നു.
ന്യൂയോർക്ക് വോട്ടിങ് നിയമങ്ങൾ പറയുന്നത് ട്രംപിന്‍റെ വോട്ടിങ് അവകാശം അദ്ദേഹത്തിന്‍റെ ശിക്ഷാവിധിയെ ആശ്രയിച്ചിരിക്കും എന്നാണ്. തടവിലാക്കപ്പെട്ട കുറ്റവാളികൾക്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയില്ല, എന്നാൽ പരോളിൽ ഉള്ളവർക്ക് വോട്ട് ചെയ്യാം. രതിചിത്ര നടി സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ പണം നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് ട്രംപിനെതിരെയുള്ള കേസ്.