സഹപാഠിയെ ആക്രമിച്ചു, ദൃശ്യങ്ങൾ പകർത്തി; എട്ട് പെൺകുട്ടികൾ അറസ്റ്റിൽ
ബേ ഏരിയയിലെ സിനലോവ മിഡിൽ സ്കൂളിൽ സഹപാഠിയെ ആക്രമിച്ച സംഭവത്തിൽ 8 പെൺകുട്ടികളെ അറസ്റ്റ് ചെയ്തു.
ബേ ഏരിയയിലെ സിനലോവ മിഡിൽ സ്കൂളിൽ സഹപാഠിയെ ആക്രമിച്ച സംഭവത്തിൽ 8 പെൺകുട്ടികളെ അറസ്റ്റ് ചെയ്തു.
ബേ ഏരിയയിലെ സിനലോവ മിഡിൽ സ്കൂളിൽ സഹപാഠിയെ ആക്രമിച്ച സംഭവത്തിൽ 8 പെൺകുട്ടികളെ അറസ്റ്റ് ചെയ്തു.
നോവാറ്റോ (കലിഫോർണിയ) ∙ ബേ ഏരിയയിലെ സിനലോവ മിഡിൽ സ്കൂളിൽ സഹപാഠിയെ ആക്രമിച്ച സംഭവത്തിൽ 8 പെൺകുട്ടികളെ അറസ്റ്റ് ചെയ്തു. സഹപാഠിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തി പെൺകുട്ടികൾ പിന്നീട് ആക്രമണത്തിന്‍റെ വിഡിയോ പകർത്തുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. 12 മുതൽ 14 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 24ന് ഉച്ചഭക്ഷണത്തിന് ശേഷം സ്‌കൂളിൽ ഒത്തുകൂടിയ സംഘം മറ്റൊരു വിദ്യാർഥിനിയെ ആക്രമിക്കാൻ പദ്ധതിയിട്ടു. ആക്രമണം തടയാൻ ശ്രമിച്ച വിദ്യാർഥിക്കും മർദ്ദനമേറ്റു. ആക്രമണത്തിൽ പരുക്കേറ്റ രണ്ട് വിദ്യാർഥികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു പെൺകുട്ടിയെ മറ്റ് വിദ്യാർഥികൾ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോയിലുണ്ട്. സംഭവത്തിൽ നോവാറ്റോ പൊലീസ്, നോവാറ്റോ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റ്, സിനലോവ മിഡിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ എന്നിവരുടെ സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്.