ADVERTISEMENT

ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസിന്‍റെ ആഭിമുഖ്യത്തിൽ വേണു രാജാമണിക്ക് ഇന്ത്യ കൾച്ചറൽ & എജ്യുക്കേഷൻ സെന്‍റർ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി. കേരള അസോസിയേഷൻ ഡയറക്ടർമാരായ സുബിൻ ഫിലിപ്പ്, നിഷ മാത്യു എന്നിവർ അതിഥികൾക്കു  പൂച്ചെണ്ടുകൾ നൽകി വേദിയിൽ സ്വീകരിച്ചു.

a-warm-welcome-to-venu-rajamani-at-dallas-kerala-association2

2017 മുതൽ 2020 വരെ നെതർലാൻഡിലെ ഇന്ത്യൻ അംബാസഡർ, ഹേഗിലെ രാസായുധ നിരോധന സംഘടനയുടെ (OPCW) ഇന്ത്യയുടെ സ്ഥിരം പ്രതിനിധി എന്നീ നിലകളിൽ പ്രശസ്തനായ വേണു രാജാമണി ഹരിയാനയിലെ സോനിപട്ടിലുള്ള ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ജിൻഡാൽ ഗ്ലോബൽ ലോ സ്കൂളിൽ ഡിപ്ലോമാറ്റിക് പ്രാക്ടീസ് പഠിപ്പിക്കുന്ന ഫാക്കൽറ്റിയായി നിലവിൽ സേവനമനുഷ്ഠിക്കുകയാണ്. 

a-warm-welcome-to-venu-rajamani-at-dallas-kerala-association1
a-warm-welcome-to-venu-rajamani-at-dallas-kerala-association3

സ്വീകരണ സമ്മേളനത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് അനശ്വരൻ മാംമ്പിള്ളി അധ്യക്ഷത വഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ പ്രവർത്തകനും കാൻസർ സ്പെഷിലിസ്റ്റുമായ ഡോ എം.വി പിള്ള  മുഖ്യാതിഥിയെ പരിചയപ്പെടിത്തി. തുടർന്നു പ്രവാസജീവിതം അനുഭവങ്ങളും ആഖ്യാനങ്ങളുമെന്ന വിഷയത്തെ ആസ്പദമാക്കി ഡോ വേണുരാജാമണി മുഖ്യ പ്രസംഗം നടത്തി.

a-warm-welcome-to-venu-rajamani-at-dallas-kerala-association4
a-warm-welcome-to-venu-rajamani-at-dallas-kerala-association5

തുടർന്ന് സദസ്സിൽ നിന്നും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ, കേരളം ലിറ്ററി സൊസൈറ്റി ഓഫ് ഡാലസ് സെക്രട്ടറി ഹരിദാസ് തകപ്പൻ, ഡയറക്ടർ സിജു വി ജോർജ്, അസോസിയേഷൻ സെക്രട്ടറി മൻജിത് കൈനിക്കര എന്നിവരിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്കു വേണുരാജാമണി മറുപടി നൽകി. സെക്രട്ടറി മൻജിത് കൈനിക്കര  നന്ദി പറഞ്ഞു. തുടർന്ന് വേണുരാജാമണി അസോസിയേഷൻ മലയാളം ലൈബ്രറി സന്ദർശിച്ചു. ലൈബ്രറി ഡയറക്ടർ ബേബി കൊടുവത്തു ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

English Summary:

A Warm Welcome to Venu Rajamani at Dallas Kerala Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com