മിസിസാഗ ∙ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ഓഗസ്റ്റിൽ കാനഡ സന്ദർശിക്കും. ഓഗസ്റ്റ് 17 ശനിയാഴ്ച എത്തുന്ന പാത്രിയർക്കീസ് ബാവാ രാവിലെ മാർക്കം സെന്റ് ബാർസോമോ സുറിയാനി പള്ളിയിൽ കുർബാന അർപ്പിക്കും. തുടർന്ന് വൈകിട്ട് വോണിൽ അസ്കോട്ട് ബാങ്ക്വറ്റ് ഹാളിൽ സ്വീകരണസമ്മേളനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിസിസാഗ ∙ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ഓഗസ്റ്റിൽ കാനഡ സന്ദർശിക്കും.  ഓഗസ്റ്റ് 17 ശനിയാഴ്ച എത്തുന്ന പാത്രിയർക്കീസ് ബാവാ രാവിലെ മാർക്കം സെന്റ് ബാർസോമോ സുറിയാനി പള്ളിയിൽ കുർബാന അർപ്പിക്കും. തുടർന്ന് വൈകിട്ട് വോണിൽ അസ്കോട്ട് ബാങ്ക്വറ്റ് ഹാളിൽ സ്വീകരണസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് നോർത്ത് അമേരിക്കൻ അതിഭദ്രാസനാധിപൻ  തീത്തോസ് മാർ യെൽദോ അറിയിച്ചു.

ഓഗസ്റ്റ് 18 ഞായറാഴ്ച രാവിലെ ഒൻപതിന് മിസ്സിസാഗയിൽ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് പള്ളി പെരുന്നാളിൽ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പങ്കെടുക്കും. സ്വീകരണവും കുർബാനയുമുണ്ടാകും.  ഇടവകയുടെ നാൽപതാമത് വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് പാത്രിയർക്കീസ് ബാവായെ ക്ഷണിച്ചത്.  

ADVERTISEMENT

അതിഭദ്രാസനത്തിന്റെ വാർഷിക യുവജനസംഗമവും കുടുംബസംഗമവും ഇതാദ്യമായി കാനഡയിൽ നടക്കുമെന്നും മാർ യെൽദോ അറിയിച്ചു. ജൂലൈ 17 മുതൽ 20 വരെ നയാഗ്രയിലെ അമേരിക്കാനാ കോഫറൻസ് റിസോർട്ട് ആൻഡ് വാട്ടർ പാർക്കിൽ നടക്കും. ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പൊലീത്ത പങ്കെടുക്കും. യൂത്ത് സെഷൻ, സൺഡേസ്കൂൾ, വനിതാ സംഗമം, സെന്റ് പോൾസ് മെൻസ് ഫെല്ലോഷിപ് ആത്മീയ സംഘടനകൾക്കായി പ്രത്യേക സെഷനുകളുണ്ടാകും. 

മിസ്സിസ്സാഗ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് പള്ളിയിൽ നടത്തിയ വാർത്താ സമ്മേളനനത്തിൽ ഭദ്രാസന ജോയിന്റ് സെക്രട്ടറിയും കാനഡ റീജൻ അഡ്മിനിസ്ട്രേറ്റർ ഫാ. മനു മാത്യു, ഭദ്രാസന കൗൺസിൽ അംഗം ജെനു മഠത്തിൽ, ഭദ്രാസന യൂത്ത് വൈസ് പ്രസിഡന്റ് ഫാ. അനീഷ് സ്കറിയ, സെക്രട്ടറി ആൽബിൻ പാലമലയിൽ, കോൺഫറൻസ് മുഖ്യസ്പോൺസർ റിയൽറ്റർ അനീഷ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. കോൺഫറൻസ് ലോഗോയുടെ പ്രകാശനവുമുണ്ടായിരുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT