വിരട്ടിയവരെല്ലാം അക്കൗണ്ട് തുടങ്ങിയ ആഘോഷത്തില്‍ ടിക്ടോക്; പുതുതലമുറയെ പിടിക്കാൻ ബൈഡനും ട്രംപും
ന്യൂയോർക്ക് ∙ അമേരിക്കയിൽ പൂട്ടിക്കുമെന്നുപറഞ്ഞു വിരട്ടിയ വൻകക്ഷികളെല്ലാം പതുക്കെ അക്കൗണ്ട് തുടങ്ങിയ ആഘോഷത്തിലാണ് ടിക്ടോക്.

ന്യൂയോർക്ക് ∙ അമേരിക്കയിൽ പൂട്ടിക്കുമെന്നുപറഞ്ഞു വിരട്ടിയ വൻകക്ഷികളെല്ലാം പതുക്കെ അക്കൗണ്ട് തുടങ്ങിയ ആഘോഷത്തിലാണ് ടിക്ടോക്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ടിക്ടോക്കിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനു പിന്നാലെ മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപും അക്കൗണ്ട് തുടങ്ങി. ശനിയാഴ്ച രാത്രി തുടങ്ങിയ അക്കൗണ്ടിൽ ട്രംപ് ആദ്യം പോസ്റ്റ് ചെയ്തത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ, ന്യൂജഴ്സിയിൽ അനുയായികളെ കാണുന്നതിന്റെ വിഡിയോയാണ്. ഞായറാഴ്ച രാവിലെയായപ്പോൾ ആറര ലക്ഷം ഫോളോവേഴ്സ്. ആദ്യവിഡിയോയ്ക്കു കിട്ടിയ ‘വ്യൂസ്’ 60 ലക്ഷത്തിലേറെ.
വോട്ടുള്ള പുതുതലമുറ പിള്ളേരെ പിടിക്കാൻ ടിക്ടോക് ഇല്ലാതെ പറ്റില്ല എന്ന തിരിച്ചറിവിൽ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ഫെബ്രുവരിയിലാണു അക്കൗണ്ട് തുടങ്ങിയത്. യുഎസിൽ 17 കോടി ആളുകളാണ് ടിക്ടോക് ഉപയോഗിക്കുന്നത്. ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ ടിക്ടോക് നിരോധിക്കാനുള്ള നീക്കം കോടതി ഇടപെട്ട് തടയുകയായിരുന്നു. ജോ ബൈഡനും നിയമനടപടി തുടങ്ങിവച്ചിരുന്നു.