മന്ത്ര കുട്ടികൾക്കായി സമ്മർ ക്യാംപ് സംഘടിപ്പിക്കുന്നു
മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) സംഘടിപ്പിക്കുന്ന സമ്മർ ക്യാംപിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു.

വാഷിങ്ടൺ ∙ മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) സംഘടിപ്പിക്കുന്ന സമ്മർ ക്യാംപിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു. കുട്ടികളുടെ വ്യക്തിവികസനത്തിനു ഉതകുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ക്യാംപിന്റെ ഭാഗമാകുവാൻ എല്ലാ മന്ത്ര കുടുംബാംഗങ്ങളേയും സ്വാഗതം ചെയ്യുന്നു എന്ന് പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു.
മന്ത്രയുടെ വിശ്വഗോകുലം പദ്ധതിയുടെ ഭാഗമായാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. വിശ്വഗോകുലം പദ്ധതിയുടെ അമരക്കാരിൽ ഒരാൾ ആയ മാധവി ഉണ്ണിത്താന്റെ നേതൃത്വത്തിൽ ആണ് ക്യാംപ് സംഘടിപ്പിക്കുന്നത്. 6 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് ക്യാംപിന്റെ ഭാഗമാകുവാൻ സാധിക്കും. ഹൈന്ദവ പുരാണങ്ങൾ, ആർട്ട് ആൻഡ് ക്രാഫ്റ്റ്, നൃത്തം, മാജിക്ക് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സമ്മർ ക്യാംപിന്റെ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജൂൺ 16 നു ആരംഭിക്കുന്ന ക്യാംപിലേക്കുള്ള റജിസ്ട്രേഷന്റെ അവസാന തീയതി ജൂൺ 10 ആണ്.
കൂടുതൽ വിവരങ്ങൾക്ക്:
മാധവി ഉണ്ണിത്താൻ 403 -471 -1817
സ്വരൂപ അനിൽ : 703 -400 -9937