മോദി പ്രഭാവം മങ്ങി; ഇനി അജയ്യനല്ലെന്ന് അമേരിക്കൻ മാധ്യമങ്ങൾ
ഹൂസ്റ്റണ്‍∙ സർക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് എത്രയും വേഗം രാഷ്ട്രപതിയെ കാണാനും വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ എത്തുന്നതിനുള്ള നീക്കം എൻഡിഎ നടത്തുന്നതിനിടെ ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് വാർത്തകൾ യുഎസ് മാധ്യമങ്ങളും പ്രധാന്യത്തോടെ ഇടം പിടിച്ചു. മോദിയുടെ

ഹൂസ്റ്റണ്‍∙ സർക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് എത്രയും വേഗം രാഷ്ട്രപതിയെ കാണാനും വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ എത്തുന്നതിനുള്ള നീക്കം എൻഡിഎ നടത്തുന്നതിനിടെ ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് വാർത്തകൾ യുഎസ് മാധ്യമങ്ങളിലും പ്രധാന്യത്തോടെ ഇടം പിടിച്ചു. മോദിയുടെ വിജയം റിപ്പോര്‍ട്ട് ചെയ്തതിനൊപ്പം തന്നെ അദ്ദേഹത്തിന് നേരിടേണ്ടി വന്ന തിരിച്ചടിയും യുഎസ് മാധ്യമങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തു. എല്ലാ തിരഞ്ഞെടുപ്പുകളിലും കനത്ത ഭൂരിപക്ഷം നേടിയിട്ടുള്ള മോദി 23 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാണ് സഖ്യ കക്ഷികളെ ആശ്രയിച്ചു മുന്നോട്ടു പോകേണ്ട സാഹചര്യം നേരിടുന്നതെന്നാണ് വാഷിങ്‌ടൻ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
‘‘ 23 വർഷം നീണ്ട സംസ്ഥാന –ദേശീയ രാഷ്ട്രീയ ജീവിതത്തിൽ മുൻ തിരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷമാണ് മോദി നേടിയിട്ടുള്ളത്. മുന്‍ തിരഞ്ഞെടുപ്പുകളിലെ വന്‍ വിജയം അദ്ദേഹം ആസ്വദിച്ചിരുന്നു. എന്നാലിപ്പോള്‍ മോദിക്ക് രാഷ്ട്രീയമായ തിരിച്ചടി നേരിടേണ്ടിവരുന്നു. കഴിഞ്ഞ വര്‍ഷം, മോദിക്ക് വൈറ്റ് ഹൗസില്‍ സ്റ്റേറ്റ് വിസിറ്റ് ഒരുക്കി യുഎസ് ആദരവ് പ്രകടിപ്പിച്ചിരുന്നു. ഇത് മോദിയുടെ വർധിച്ചുവരുന്ന ആഗോള സ്വാധീനമാണെന്ന അവകാശവാദവും തിരഞ്ഞെടുപ്പിൽ ഉന്നിയിച്ചിരുന്നു ’’– വാഷിങ്‌ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
''നരേന്ദ്രമോദിയെ ചുറ്റിപ്പറ്റിയുള്ള അജയ്യതയുടെ പ്രഭാവലയം തകര്‍ന്നിരിക്കുന്നു.ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് സംസ്ഥാനത്തിലെ ഫലം കനത്ത തിരിച്ചടിയുടെ ഭാഗമാണ്. ഫലങ്ങള്‍ ബി.ജെ.പിക്ക് എതിരാണ്. 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകളില്‍ വളരെ കുറവ് മാത്രമേ ഇക്കുറി നോടാന്‍ കഴിഞ്ഞുള്ളൂ.’’– എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.