ന്യൂയോർക്കിൽ അനുജനെ കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ ജീവനൊടുക്കി; അമ്മ അപകടനില തരണം ചെയ്തു
ന്യൂയോർക്ക്∙ സഹോദരനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ വംശജനായ യുവാവ് ന്യൂയോർക്കിൽ ജീവനൊടുക്കി. ഇയാളുടെ ആക്രമണത്തിൽ ഇവരുടെ അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. കരംജിത് മുൾട്ടാനി (33) യാണ് സഹോദരൻ വിപൻപാലിനെ (27) ഞായറാഴ്ച റിച്ച്‌മണ്ട് ഹിൽ പരിസരത്തുള്ള ഇവരുടെ വീട്ടിൽ വച്ച് വെടിവെച്ച് കൊലപ്പെടുത്തിയ

ന്യൂയോർക്ക്∙ സഹോദരനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ വംശജനായ യുവാവ് ന്യൂയോർക്കിൽ ജീവനൊടുക്കി. ഇയാളുടെ ആക്രമണത്തിൽ ഇവരുടെ അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. കരംജിത് മുൾട്ടാനി (33) യാണ് സഹോദരൻ വിപൻപാലിനെ (27) ഞായറാഴ്ച റിച്ച്‌മണ്ട് ഹിൽ പരിസരത്തുള്ള ഇവരുടെ വീട്ടിൽ വച്ച് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് വെച്ച് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തെന്ന് പൊലീസ് പറഞ്ഞു.
വെടിവയ്പ്പിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇവരുടെ വീട്ടിലെത്തിയത്. വെടിയേറ്റ നിലയിൽ വിപൻപാലിനെ കണ്ടെത്തിയത്. വയറ്റിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ ഇവരുടെ അമ്മയായ 52 വയസ്സുകാരിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കരംജിതിനെ തെരുവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് തോക്കും ലഭിച്ചതായി പൊലീസ് അറിയിച്ചു.
അമ്മ അപകടനില തരണം ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരുടെ പേര് ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.റിച്ച്മണ്ട് ഹില്ലിൽ വലിയ തോതിൽ ഏഷ്യൻ വംശജർ താമസിക്കുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നോ കരീബിയനിൽ നിന്നോ ഉള്ള ഇന്ത്യൻ വംശജരാണ്, ഇവരുടെ എണ്ണം പ്രദേശത്തെ ജനസംഖ്യയുടെ 26 ശതമാനം വരും.
എന്താണ് മൂത്ത മകൻ ഇത്തരത്തിൽ പെരുമാറുന്നതിനുള്ള കാരണമെന്ന് അറിയില്ലെന്ന് പിതാവ് ഭൂപീന്ദർ മുൾട്ടാനി പറഞ്ഞതായി സിബിഎസ് ന്യൂയോർക്ക് റിപ്പോർട്ട് ചെയ്തു. ചിലപ്പോൾ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അല്ലാതെ കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നതായി ഭൂപീന്ദർ വ്യക്തമാക്കി.