മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു
മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു.
മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു.
മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു.
റ്റാംപ(ഫ്ലോറിഡ) ∙ മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു. ക്രിസ്റ്റോസ് അലക്സാണ്ടറാണ്(19) പൊലീസ് പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 11 മണി കഴിഞ്ഞ്, ഭർത്താവ് വെടിയേറ്റ് കൊല്ലപ്പെട്ടതായി അറിയിച്ച് ഒരു സ്ത്രീയുടെ ഫോൺ കോൾ പൊലീസിന് വിളിച്ചു. ഫോണിൽ സംസാരിക്കുന്നതിനിടെ വെടിയൊച്ചകൾ കേട്ട സ്ത്രീയുടെ റ്റാംപയിലെ വീട്ടിലെത്തി.
പൊലീസ് എത്തിയപ്പോൾ ക്രിസ്റ്റോസ് അലക്സാണ്ടറെയും അമ്മയെയും വീടിന് മുന്നിൽ നിൽക്കുന്നതായി കണ്ടു. തുടർന്ന് അലക്സാണ്ടർ പൊലീസുകാരുടെ മുന്നിൽവച്ച് അമ്മയെ വെടിവെച്ചു കൊന്ന് ശേഷം ഷെയ്ൻ മക്ഗൗവ് (26)എന്ന ഡപ്യൂട്ടിക്ക് നേരെ വെടിവെച്ചു. ഇതോടെ പൊലീസ് തിരിച്ച് വെടിവച്ചു. ഈ വെടിവയ്പ്പിൽ ക്രിസ്റ്റോസ് കൊല്ലപ്പെട്ടു. ഷെയ്ൻ സെന്റ് ജോസഫ് ആശുപത്രിയിൽ ചികിത്സയിലാണ്.