ന്യൂജഴ്‌സി∙ യുഎസിലെ ന്യൂജഴ്‌സിയിലെ മിഡിൽസെക്‌സ് കൗണ്ടിയിലുണ്ടായ വെടിവയ്പിൽ ഇന്ത്യൻ വംശജയായ യുവതി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഇന്ത്യൻ വംശജനായ ഗൗരവ് ഗില്ലിനെ (19) പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടത് പഞ്ചാബിൽ നിന്നുള്ള ജസ്വിർ കൗർ (29) ആണെന്ന് ദേശീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി∙  യുഎസിലെ ന്യൂജഴ്‌സിയിലെ മിഡിൽസെക്‌സ് കൗണ്ടിയിലുണ്ടായ വെടിവയ്പിൽ ഇന്ത്യൻ വംശജയായ യുവതി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഇന്ത്യൻ വംശജനായ ഗൗരവ് ഗില്ലിനെ (19) പൊലീസ്  കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടത് പഞ്ചാബിൽ നിന്നുള്ള ജസ്വിർ കൗർ (29) ആണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഈ മാസം 14 ന്  വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ രണ്ട് നിലയിലാണ് രണ്ട് സ്ത്രീകളെ പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇരുവരെയും വിമാനമാർഗം ആശുപത്രിയിലേക്ക് മാറ്റി. ജസ്വിർ കൗറിന്‍റെ ബന്ധുവായ 20 വയസ്സുകാരിയാണ് ആക്രമണത്തിന് ഇരയായ രണ്ടാമത്തെ യുവതി. ഇവരുടെ നില ഗുരുതരമായി തുടരുന്നു.

ADVERTISEMENT

സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് ഗൗരവ് ഗില്ലിനെ അന്നുതന്നെ അറസ്റ്റ് ചെയ്തു. സംഭവം നടന്ന മേഖലയിൽ അര മൈൽ അകലെയുള്ള ഒരു വീട്ടുമുറ്റത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കെന്‍റിലെ താമസക്കാരനാണ്. കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കുറ്റം പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. 

 ജസ്വിർ കൗറിനെ കഠിനാധ്വാനിയും ദയയും ഉള്ള വ്യക്തിയായി യുവതികൾ താമസിച്ചിരുന്ന വീടിന്‍റെ ഉടമ ഗുർമുഖ് സിങ് അനുസ്മരിച്ചു. വെടിവയ്പ്പിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല, ഇരകളുമായി ഗില്ലിന് എന്തെങ്കിലും മുൻ പരിചയമുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

English Summary:

Indian-Origin Man Kills Punjab Woman, Injures Another In US

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT