വാഷിങ്‌ടൻ∙ പുറത്തു വരുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് സർവേകൾ ഡെമോക്രറ്റുകൾക്കു ആശ്വാസം നൽകുന്നതല്ല. സുപ്രധാന മത്സരം നടക്കുന്ന സംസ്ഥാനങ്ങളിൽ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രസിഡന്‍റ് ജോ ബൈഡനെക്കാൾ കുറഞ്ഞത് ഒരു ശതമാനം വീതം മുന്നിൽ നിൽക്കുന്നതായാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന ഫലങ്ങൾ പറയുന്നത്.നവംബറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്‌ടൻ∙ പുറത്തു വരുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് സർവേകൾ ഡെമോക്രറ്റുകൾക്കു ആശ്വാസം നൽകുന്നതല്ല. സുപ്രധാന മത്സരം നടക്കുന്ന സംസ്ഥാനങ്ങളിൽ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രസിഡന്‍റ് ജോ ബൈഡനെക്കാൾ കുറഞ്ഞത് ഒരു  ശതമാനം വീതം മുന്നിൽ നിൽക്കുന്നതായാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന ഫലങ്ങൾ പറയുന്നത്.നവംബറിൽ ഡെമോക്രറ്റുകൾ ജന പ്രതിനിധി സഭ തിരിച്ചു പിടിക്കാനുള്ള സാധ്യതകളും സർവ്വേകൾ തള്ളുന്നു.

ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുളിന്‍റെ ജോബ് അപ്പ്രൂവൽ റേറ്റിങ് 38 % മാത്രമാണെന്ന്  ഇന്ന് രാവിലെ പുറത്തു വന്ന സിയീന കോളേജ് പോൾ ഫലം പറയുന്നു. 2026 ൽ വീണ്ടും അധികാരത്തിൽ വരുന്നതിനാണ് കാത്തി ഹോച്ചുൾ ശ്രമിക്കുന്നത്. ഒരു പാർട്ടിക്കാരും അല്ല എന്ന് പറഞ്ഞവർ (ഏതാണ്ട് 34  ലക്ഷം പേര് ) തങ്ങൾ ഡെമോക്രാറ്റിക്‌ പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്ന് പറഞ്ഞതായിട്ടാണ് സർവേകൾ ചൂണ്ടിക്കാട്ടുന്നത്. 

ADVERTISEMENT

വോട്ടർമാരിൽ രണ്ടാമത്തെ വലിയ സമൂഹം ആയി കരുതുന്ന ഇവരുടെ പ്രഖ്യാപനം ഡെമോക്രാറ്റിക്‌ ക്യാംപുകളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഈ വോട്ടർമാരുടെ ജയത്തിന് ഡെമോക്രറ്റുകൾക്കു ആവശ്യമാണ്. ഇവരെ കൂടെ കൂട്ടി സംസ്ഥാനം പിടിച്ചെടുത്താൽ പ്രതിനിധി സഭയും പിടിച്ചെടുക്കുവാൻ കഴിയും എന്ന് വിശ്വസിക്കുന്നവർ ധാരാളമാണ്. രണ്ടു വർഷം മുൻപ് റിപ്പബ്ലിക്കൻ ലീ സിൻഡിനെ  അഞ്ചു ശതമാനം പോയിന്‍റിന് മറികടന്ന ഹോച്ചുളിന് ഈ വിഭാഗത്തിന്‍റെ വോട്ടുകൾ വിലപ്പെട്ടതാണ്. 

അബോർഷൻ വിഷയം ഉയർത്തി വോട്ടുകൾ നേടാം എന്ന ഡെമോക്രറ്റുകളുടെ വിശ്വാസത്തിനു വലിയ പിൻബലം ഇല്ല എന്ന് മുൻ നാസാവു കൗണ്ടി എക്സിക്യൂട്ടീവ് ലോറ കരൻ പറഞ്ഞു. ന്യൂയോർക്കുകാർ ബഹു ഭുരിപക്ഷത്തിൽ സമൂഹ മാധ്യമങ്ങൾക്കു മേൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ലിന് പിന്തുണ നൽകിയിരുന്നു. അതിനാൽ ഹോച്ചുളിനെ വീണ്ടും പിന്തുണക്കും എന്ന് മറ്റൊരു വിഭാഗം പറയുന്നു.

ADVERTISEMENT

വിഷ വാതക നിയന്ത്രണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നില്ല എന്ന് ആരോപണമുണ്ട്. 1990 ന്‍റെ 40 %  ആയി 2030 ൽ പൊലൂഷൻ ഗ്യാസ് എമിഷൻ കുറയ്ക്കും, 2050 ൽ ഇത് പൂജ്യം ആക്കും എന്ന പ്രഖ്യാപനത്തിനു ശേഷം ഒന്നും തന്നെ മുന്നോട്ടു പോയിട്ടില്ല എന്നാണ് ആരോപണം. ജൂലൈ നാല് ആഘോഷങ്ങളുടെ അവസരമാണ്. തങ്ങൾക്കു അനുകൂലമായി സർവേ ഫലങ്ങൾ ഉണ്ടാകുമെന്നു ഡെമോക്രറ്റുകൾ ആഗ്രഹിക്കുന്നുണ്ട്. അതേസമയം ഇത് വെറുതെ ആകുമെന്നാണ് നിരീക്ഷകർ പറയുന്നത്.