ഓക്ലഹോമയിൽ ലഹരിമരുന്ന് കേസിലെ പ്രതി ജയിൽ ചാടി
ഞായറാഴ്ച രാത്രി യൂണിയൻ സിറ്റി ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.
ഞായറാഴ്ച രാത്രി യൂണിയൻ സിറ്റി ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.
ഞായറാഴ്ച രാത്രി യൂണിയൻ സിറ്റി ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.
ഓക്‌ലഹോമ ∙ ഞായറാഴ്ച രാത്രി യൂണിയൻ സിറ്റി ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. യൂണിയൻ സിറ്റി കറക്ഷൻസ് ഫെസിലിറ്റിയിൽ നിന്നും സാമുവൽ സ്റ്റീവൻസാണ് (26) ഞായറാഴ്ച വൈകുന്നേരം 5.42ന് തെക്ക് ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടത്. രാത്രി 7.55 നാണ് പ്രതി രക്ഷപ്പെട്ടതായി തങ്ങൾക്ക് വിവരം ലഭിച്ചതെന്നും ഇയാൾ ഇപ്പോഴും യൂണിയൻ സിറ്റി ഏരിയയിൽ തന്നെയുണ്ടാകാൻ സാധ്യതയില്ലെന്ന് പൊലീസ് അറിയിച്ചു.
ആറടി നാല് ഇഞ്ച് ഉയരവും, 235 പൗണ്ട് ഭാരവും തവിട്ടുനിറത്തിലുള്ള നീളം കുറഞ്ഞ മുടിയുള്ള പ്രതി നീല ജീൻസും ചാരനിറത്തിലുള്ള ഷർട്ടുമാണ് അവസാനമായി കാണുമ്പേൾ ധരിച്ചിരുന്നത്. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കാണ് സ്റ്റീവൻസിനെ ശിക്ഷിച്ചിരുന്നത്. ഇയാളെ കണ്ടാൽ വിവരം അറിയിക്കാൻ പൊതുജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.