മിന്നൽ മുരളി ‘അബിഡാസ് മോഡലു’മായി യുഎസിലേക്ക് പോകരുത്; കസ്റ്റംസ് പിടികൂടും
മിന്നല്‍ മുരളിയെന്ന സിനിമയില്‍ അമേരിക്കയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ജെയ്സനെന്ന കഥാപാത്രമായെത്തുന്ന ടൊവീനോ തോമസ് അബീഡാസിന്‍റെ ടീഷർട്ട് ധരിച്ചെത്തി തന്‍റെ ടീഷർട്ടിന് അഡീഡാസ് എന്ന വ്യാജന്‍ ഇറങ്ങിയിട്ടുണ്ടെന്ന് പറയുന്നൊരു രംഗമുണ്ട്.. സിനിമയിലത് ഡയറക്ടർ ബ്രില്ല്യന്‍സാണെങ്കിലും അബീഡാസ് ഉള്‍പ്പടെ

മിന്നല്‍ മുരളിയെന്ന സിനിമയില്‍ അമേരിക്കയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ജെയ്സനെന്ന കഥാപാത്രമായെത്തുന്ന ടൊവീനോ തോമസ് അബിഡാസിന്‍റെ ടീഷർട്ട് ധരിച്ചെത്തി തന്‍റെ ടീഷർട്ടിന് ‘അഡീഡാസ്’ എന്ന വ്യാജന്‍ ഇറങ്ങിയിട്ടുണ്ടെന്ന് പറയുന്നൊരു രംഗമുണ്ട്.. സിനിമയിലത് ഡയറക്ടർ ബ്രില്ല്യന്‍സാണെങ്കിലും അബീഡാസ് ഉള്‍പ്പടെ വിദേശ ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പുമായാണ് നിങ്ങള്‍ അമേരിക്കയിലേക്ക് പോകുന്നതെങ്കില്‍ യുഎസ് കസ്റ്റംസിന്‍റെ പിടിവീഴുമെന്നത് ഉറപ്പ്. പ്യൂമ, അഡിഡാസ്, നൈക്ക്, ഗുച്ചി തുടങ്ങി വന്‍കിട ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പുകള്‍ ഉപയോഗിക്കുന്നവരെ പരിശോധനയില്‍ കണ്ടെത്തിയാല്‍ നിയമനടപടിക്രമങ്ങളുണ്ടാകും. വ്യാജ ഉല്‍പന്നങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ ഒന്നുകില്‍ കണ്ടുകെട്ടും അല്ലെങ്കില്‍ നശിപ്പിക്കും.
വ്യാജ വസ്തുക്കളുടെ കളളക്കടത്ത് നിരീക്ഷണം യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ശക്തമാക്കി. ഈടയടുത്ത് അമേരിക്കയിലേക്ക് പറന്ന നിരവധി ഇന്ത്യന്‍ വിദ്യാർഥികളുടെയും യാത്രാക്കാരുടെയും വ്യാജ ആഡംബര വസ്തുക്കള്‍ ഇങ്ങനെ പിടിച്ചെടുത്തു. വ്യാജമാണെന്ന് കണ്ടെത്തിയ വസ്ത്രങ്ങളും ഉല്‍പന്നങ്ങളും നശിപ്പിക്കുകയോ ഉപക്ഷിക്കുകയോ ചെയ്യണമെന്നതാണ് നിയമം പറയുന്നത്. അതേസമയം വന്‍കിട ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പുകളോ ആശയകുഴപ്പമുണ്ടാകുന്ന തരത്തില്‍ സാമ്യമുളളതോ ആയ ഉല്‍പന്നങ്ങള്‍ പരിമിത എണ്ണമാണെങ്കില്‍, അതും വ്യക്തിഗത ഉപയോഗത്തിനാണെങ്കില്‍ മാത്രം നിബന്ധനകള്‍ക്ക് വിധേയമായി ഇളവ് ലഭിച്ചേക്കാം.
ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ടുപ്രകാരം, ടെക്‌സസില്‍ മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന മകനെ കാണാനായി പോയ ജംഷഡ്പൂരില്‍ നിന്നുളള അധ്യാപികയുടെ കൈവശമുണ്ടായിരുന്ന 8 ഷർട്ടുകളും 4 ട്രൗസറുകളും ഉള്‍പ്പടെയുളളവ വലിയ ബ്രാന്‍ഡിന്‍റെ വ്യാജ ഉല്‍പന്നമാണെന്ന് വിമാനത്താവളത്തില്‍ വച്ച് കണ്ടെത്തിയിരുന്നു. മകന് നല്‍കാനായി വാങ്ങിയതാണെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചുവെങ്കിലും വ്യാജ ഉല്‍പന്നവുമായി യാത്ര ചെയ്യാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. ഉപേക്ഷിക്കുന്നതിന് മുന്‍പ് ഇവ ഉപയോഗശൂന്യമാക്കി.
വ്യാജ പതിപ്പാണെന്ന് മനസിലാക്കാതെയും അറിയാതെയുമാണ് മിക്കവരും ഇത് കയ്യില്‍ കരുതുന്നത്. വലിയ ബ്രാന്‍ഡുകളുടെ പകർപ്പുകള്‍ വില്‍ക്കുന്നതും വാങ്ങുന്നതും ഇത്ര വലിയ കുറ്റകൃത്യമാണെന്ന് അറിയാത്തവരുമുണ്ട്. യാത്രാക്കാർക്ക് കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും യാത്രാക്കാരെ വിഷയത്തില്‍ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നത് പ്രശ്ന പരിഹാരത്തിന് ഒരു പരിധിവരെ സഹായകരമാകും. 2023 ല്‍ 19724 ഷിപ്മെന്‍റുകളില്‍ നിന്നായി രണ്ടുകോടിമുപ്പത്ലക്ഷത്തിലധികം വ്യാജ ഉല്‍പന്നങ്ങളാണ് യുഎസ് കസ്റ്റംസ് പിടിച്ചെടുത്തത്. ആഡംബര വസ്ത്രങ്ങളുമാണ് ഇത്തരത്തില്‍ പിടിച്ചെടുത്തവയില്‍ ശതമാനക്കണക്കില്‍ മുന്നില്‍ നില്‍ക്കുന്നത്.
ബ്രാന്‍ഡുകളുടെ വ്യാജ ബാഗുകളും വാലറ്റുകളും വാച്ചും ആഭരണങ്ങളും പിടിച്ചെടുത്തവയുടെ ശതമാനക്കണത്തില്‍ തൊട്ടുപിന്നിലുണ്ട്. വ്യാജ ഉല്‍പന്നങ്ങള്‍ യുഎസിലേക്ക് കൊണ്ടുവരുന്നത് ഇന്‍റലക്ച്വല്‍ പ്രോപ്പർട്ടി റൈറ്റ്സിന് വിരുദ്ധമാണ്. ദേശീയ സമ്പദ്-പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നുളളതുകൊണ്ടാണ് നിയമം കടുപ്പിക്കുന്നതും പരിശോധനങ്ങള്‍ കർശനമാക്കുന്നതും. അറിഞ്ഞോ അറിയാതെയോ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ ക്രിമിനല്‍ അല്ലെങ്കില്‍ സിവില്‍ പിഴകള്‍ക്കും ശിക്ഷകള്‍ക്കും കാരണമായേക്കാം.