ന്യൂയോർക്ക്∙ പ്രശസ്ത ഹോളിവുഡ് താരങ്ങളായ ടോം ക്രൂസിന്‍റെയും കാറ്റി ഹോംസിന്‍റെയും മകൾ സൂരി ക്രൂസ് (18) പേരിനൊപ്പമുള്ള പിതാവിന്‍റെ കുടുംബപ്പേര് ഉപേക്ഷിച്ചതായി റിപ്പോർട്ട്. ലാഗ്വാർഡിയ ഹൈസ്‌കൂളിൽ നിന്ന് 'സൂരി നോയൽ' എന്ന പേരിലാണ് ബിരുദം നേടിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 'നോയൽ' എന്നത് കാറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ പ്രശസ്ത ഹോളിവുഡ് താരങ്ങളായ ടോം ക്രൂസിന്‍റെയും കാറ്റി ഹോംസിന്‍റെയും മകൾ സൂരി ക്രൂസ് (18) പേരിനൊപ്പമുള്ള പിതാവിന്‍റെ കുടുംബപ്പേര് ഉപേക്ഷിച്ചതായി റിപ്പോർട്ട്. ലാഗ്വാർഡിയ ഹൈസ്‌കൂളിൽ നിന്ന് 'സൂരി നോയൽ' എന്ന പേരിലാണ് ബിരുദം നേടിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 'നോയൽ' എന്നത് കാറ്റി ഹോംസിന്‍റെ മധ്യനാമമാണ് (മിഡിൽ നെയിം). അമ്മ കാറ്റി ഹോംസ് മകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു. 

ലണ്ടനിൽ ടെയ്‌ലർ സ്വിഫ്റ്റിന്‍റെ ഇറാസ് പര്യടനത്തിൽ പങ്കെടുക്കാൻ പോയതിനാൽ ടോം ക്രൂസ് ബിരുദദാന ചടങ്ങിൽ പങ്കെടുത്തില്ല.  2012-ൽ കാറ്റി ഹോംസുമായുള്ള വിവാഹമോചനത്തെത്തുടർന്ന് ടോം ക്രൂയിസിന്‍റെ കുട്ടികളുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായി.

ADVERTISEMENT

ടോം ക്രൂസ് സൂരിയിൽ നിന്ന് അകന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ, 2013 ലെ മാനനഷ്ടക്കേസിൽ താരം ഈ അവകാശവാദങ്ങൾ ശക്തമായി നിഷേധിച്ചു. തന്‍റെ മകളെ ഒരു തരത്തിലും വൈകാരികമായും ശാരീരികമായും സാമ്പത്തികമായും മറ്റ് തരത്തിലും ഉപേക്ഷിച്ചിട്ടില്ലെന്നാണ് താരം അന്ന് നിലപാട് സ്വീകരിച്ചത്. അന്ന് 6 വയസ്സുണ്ടായിരുന്ന സൂരിയുമായി താൻ “എല്ലാ ദിവസവും ഫോണിൽ സംസാരിക്കുന്നുണ്ട്. സുഹൃത്തുക്കളെയും സ്കൂൾ ജീവിതത്തെയും കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്.’’ എന്നാണ് ടോം ക്രൂസ് വ്യക്തമാക്കിയത്. 

ബ്രാഡ് പിറ്റിന്‍റെ മക്കളായ ഷിലോയും വിവിയെന്നും അവരുടെ കുടുംബപ്പേര് ഉപേക്ഷിച്ച് ആഴ്ചകൾക്ക് ശേഷമാണ് സൂരിയുടെ തീരുമാനം വരുന്നത്.

English Summary:

After Brad Pitt's Children, Tom Cruise's Daughter Suri Drops Father's Name