ADVERTISEMENT

വാഷിങ്ടൻ ∙ അമേരിക്കയിൽ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവുമായി പുറത്ത് പോകുന്നത് ഒഴിവാക്കാൻ പൊലീസിനെ വിളിച്ച യുവതി അറസ്റ്റിൽ. സുമയ തോമസിനെയാണ് (18) പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ കാമുകൻ തന്റെ വീടിന് പുറത്തുണ്ടെന്നും തന്നെ ദേഹോപദ്രവം ചെയ്യുമെന്ന്  ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ അയയ്‌ക്കുന്നുണ്ടെന്നുമായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്.

കൂടാതെ താൻ ഗർഭിണിയാണെന്നും സംഭാഷണങ്ങളിൽ ഭൂരിഭാഗവും നടന്നത് സ്‌നാപ്ചാറ്റിലാണെന്നും യുവതി പറഞ്ഞു. അതേസമയം പൊലീസ് യുവാവിനെ ചോദ്യം ചെയ്തു. ഡേറ്റിങ് ആപ്പിൽ ഒരാഴ്ച മുമ്പാണ് താൻ യുവതിയോട് സംസാരിക്കാൻ തുടങ്ങിയതെന്നും തങ്ങള്‍ ഡേറ്റിങ് ആപ്പിൽ നിന്ന് മാറി ടെക്‌സ്‌റ്റ് മെസേജ് ചെയ്യാൻ തുടങ്ങിയതായും ഇയാൾ അറിയിച്ചു. ടെക്‌സ്‌റ്റ് മെസേജും ഡേറ്റിങ് ആപ്പ് സംഭാഷണങ്ങളും ഇയാൾ പൊലീസിനെ കാണിച്ചു.

English Summary:

False complaint against young man: 18-year-old girl arrested in America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com