‘ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതാണ് ഉചിതം’
യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ തിരഞ്ഞെടുപ്പ് സംവാദത്തിൽ മോശം പ്രകടനം കാഴ്ച്ച വച്ചതോടെ വിമർശനവുമായി ന്യൂയോർക്ക് ടൈംസ് കോളമിസ്റ്റ് മൗറീൻ ഡൗഡ് രംഗത്ത്.

ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ തിരഞ്ഞെടുപ്പ് സംവാദത്തിൽ മോശം പ്രകടനം കാഴ്ച്ച വച്ചതോടെ വിമർശനവുമായി ന്യൂയോർക്ക് ടൈംസ് കോളമിസ്റ്റ് മൗറീൻ ഡൗഡ് രംഗത്ത്. ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതാണ് ഉചിതമെന്ന നിലപാടാണ് മൗറീൻ ഡൗഡ് അവതരിപ്പിക്കുന്നത്. യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കാൾ മികച്ച സ്ഥാനാർഥിയില്ല ബൈഡൻ, അദ്ദേഹത്തിന് വാർധക്യസഹജമായ പ്രശ്നങ്ങളുണ്ടെന്നും "ദി ഗാസ്റ്റ്ലി വേഴ്സസ് ദി ഗോസ്റ്റ്ലി" എന്ന തലക്കെട്ടിലുള്ള കോളത്തിൽ മൗറീൻ ആരോപിക്കുന്നു.
“രണ്ടാം ടേമിൽ താൻ എന്തുചെയ്യുമെന്ന് വിശദീകരിക്കുന്നതിന് ബൈഡൻ പരാജയപ്പെട്ടു. ട്രംപിനോട് മികച്ച രീതിയിൽ പ്രതികരിക്കാൻ ബൈഡന് സാധിച്ചില്ല’’– മൗറീൻ കൂട്ടിച്ചേർത്തു