ഇന്ത്യൻ വ്യവസായിയുടെ തട്ടിപ്പിന് ഇരയായവരിൽ ഗൂഗിളിന്‍റെ മാതൃസ്ഥാപനവും ഗോൾഡ്‌മാൻ സാച്ച്സും
ഇന്ത്യൻ-അമേരിക്കൻ വ്യവസായിയും ഔട്ട്‌കം ഹെൽത്തിന്‍റെ സഹസ്ഥാപകനുമായ ഋഷി ഷായുടെ തട്ടിപ്പിന് ഇരയായത് ഉന്നത നിക്ഷേപകർ. ഗോൾഡ്‌മാൻ സാച്ച്‌സ് ഗ്രൂപ്പ് , ഗൂഗിളിന്‍റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്, ഇല്ലിനോയിസ് ഗവർണർ ജെ. ബി പ്രിറ്റ്‌സ്‌കറുടെ വെഞ്ച്വർ ക്യാപിറ്റൽ എല്ലാം തട്ടിപ്പിന് ഇരയായി.

ന്യൂയോർക്ക്∙ ഇന്ത്യൻ-അമേരിക്കൻ വ്യവസായിയും ഔട്ട്‌കം ഹെൽത്തിന്‍റെ സഹസ്ഥാപകനുമായ ഋഷി ഷായുടെ തട്ടിപ്പിന് ഇരയായത് ഉന്നത നിക്ഷേപകർ. ഗോൾഡ്‌മാൻ സാച്ച്‌സ് ഗ്രൂപ്പ് , ഗൂഗിളിന്‍റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്, ഇല്ലിനോയിസ് ഗവർണർ ജെ. ബി പ്രിറ്റ്‌സ്‌കറുടെ വെഞ്ച്വർ ക്യാപിറ്റൽ എല്ലാം തട്ടിപ്പിന് ഇരയായി. 8,300 കോടി രൂപയുടെ തട്ടിപ്പാണ് ഋഷി ഷാ നടത്തിയതെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
ഋഷി ഷായും ശ്രദ്ധ അഗർവാളും ചേർന്ന് 2006 ലാണ് ഔട്ട്കം ഹെൽത്തിന് തുടക്കമിടുന്നത്. ആരോഗ്യ മേഖലയിലെ പരസ്യങ്ങൾ ജനങ്ങൾക്കിടയിലേക്കെത്തിക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. 2010 ഓടെ ടെക്, ഹെൽത്ത് കെയർ നിക്ഷേപ രംഗത്തെ പ്രധാന കമ്പനിയായി ഔട്ട്കം ഹെൽത്ത് ഉയർന്നു. പരമ്പരാഗത ഹെൽത്ത് കെയർ മാർക്കറ്റിങ്ങിലേക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉൾപ്പെടുത്തുമെന്ന വാഗ്ദാനം നിക്ഷേപകരെ ആകർഷിച്ചു.
2017-ൽ വാൾസ്ട്രീറ്റ് ജേണൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ മറ നീങ്ങുന്നത്. കമ്പനിയുടെ സാമ്പത്തിക ഡാറ്റയിലും വരുമാന വളർച്ചയിലും കൃതൃമം കാണിച്ച് നിക്ഷേപകരെയും, ഇടപാടുകാരെയും, വായ്പാദാതാക്കളെയും ഇവർ കബളിപ്പിക്കുകയായിരുന്നു. ഗോൾഡ്‌മാൻ സാച്ച്‌സ്, ആൽഫബെറ്റ്, വെഞ്ച്വർ ക്യാപിറ്റൽ തുടങ്ങിയ നിക്ഷേപകർ 487.5 മില്യൻ ഡോളർ ധനസമാഹരണത്തിൽ ഔട്ട്‌കം ഹെൽത്ത് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് സ്ഥാപനത്തിനെതിരെ കേസ് ഫയൽ ചെയ്തു.
2023 ഏപ്രിലിൽ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ഷായ്‌ക്കെതിരെ ചുമത്തി. ഏഴര വർഷം തടവ് ശിക്ഷയാണ് കോടതി ഷായ്‌ക്ക് വിധിച്ചത്. ശ്രദ്ധ അഗർവാളിന് മൂന്ന് വർഷത്തെ തടവ് ശിക്ഷയും കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബ്രാഡ് പർഡിക്കിന് രണ്ട് വർഷവും മൂന്ന് മാസവും തടവും കോടതി വിധിച്ചു.
ക്രിമിനൽ കേസ് കൂടാതെ യുഎസിലെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ ഋഷി, ശ്രദ്ധ, പർഡി, മുൻ ചീഫ് ഗ്രോത്ത് ഓഫിസർ ആഷിക് ദേശായി എന്നിവർക്കെതിരെ സിവിൽ നടപടിയും ഫയൽ ചെയ്തിട്ടുണ്ട്. ആഷിക് ദേശായിയും മറ്റ് ഔട്ട്‌കം ജീവനക്കാരും ജൂറി വിചാരണയ്ക്ക് മുമ്പ് തന്നെ കുറ്റം സമ്മതിച്ചിരുന്നു.