ന്യൂയോര്‍ക്ക് ∙2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന Federation of Kerala Associations in North America (FOKANA) യുടെ 21-ാമത് ദേശീയ കൺ‌വന്‍ഷന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക്  2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852)  നടക്കാനിരിക്കുന്ന Federation of Kerala Associations in North America (FOKANA) യുടെ 21-ാമത് ദേശീയ കൺ‌വന്‍ഷന്‍ ചരിത്ര താളുകളിൽ രേഖപ്പെടുത്തപ്പെടും.

ഏകദേശം 700,000 ഡോളറിലധികം ബഡ്ജറ്റ് ചെയ്തിട്ടുള്ളതാണ് ഈ കൺ‌വന്‍ഷന്‍. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഏറ്റവും കുറഞ്ഞ രജിസ്ട്രേഷൻ ഫീ സ്വീകരിച്ചുകൊണ്ട്  ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ കൺ‌വന്‍ഷന്‍ നടത്തുന്നത്. മൂന്നു ദിവസത്തെ താമസവും ഭക്ഷണവുമടക്കം ചുരുങ്ങിയ റജിസ്ട്രേഷൻ ഫീ മാത്രമാണ് ഈടാക്കുന്നതെന്ന പ്രത്യേകതയും ഈ കണ്‍‌വന്‍ഷനുണ്ട്. കണ്‍‌വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവർക്കും മൂന്നു ദിവസം ഫോർ സ്റ്റാർ സൗകര്യങ്ങളും കൺ‌വന്‍ഷന്‍ കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ആയിരത്തി ഒരുന്നൂറിലധികം പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നതു തന്നെ  ഈ കൺ‌വന്‍ഷന്റെ വിജയമായി കാണുന്നു.

ADVERTISEMENT

ഇത്ര വിപുലമായ രീതിയില്‍ ഒരു കണ്‍‌വന്‍ഷൻ നടത്തണമെങ്കിൽ സ്പോൺസര്‍മാരുടെ നിർലോഭമായ സാമ്പത്തിക സഹായം അനിവാര്യമാണ്. 37,000 ഡോളർ സ്പോൺസർമാരിൽ നിന്നും, ഗ്രാന്റ് സ്പോൺസറായ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ 100,000 ഡോളറും കൺ‌വന്‍ഷൻ നടത്തിപ്പിനായി ലഭിച്ചിട്ടുണ്ടെന്നുള്ളതുതന്നെ ഈ കണ്‍‌വന്‍ഷന്റെ പ്രത്യേകതയാണ്.

എല്ലാ സ്പോൺസർമാർക്കും പ്രത്യേക സ്നേഹാദരങ്ങൾ അറിയിക്കട്ടെ. കൺ‌വന്‍ഷന്റെ സുഗമമായ നടത്തിപ്പിനും, ചുരുങ്ങിയ നിരക്കില്‍ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കാനും ഈ സഹൃദയരുടെ നിസ്സീമമായ സഹകരണം  പ്രതീക്ഷിക്കുന്നു.  21-ാമത് ദേശീയ കൺ‌വന്‍ഷന്‍ വിജയിപ്പിക്കുവാന്‍ അഹോരാത്രം പ്രയത്നിക്കുന്ന ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, നാഷണൽ കമ്മിറ്റി അംഗങ്ങള്‍, കൺ‌വന്‍ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്ക്  നന്ദി അറിയിക്കുന്നു. എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ 21-ാമത് ദേശീയ കൺ‌വന്‍ഷനിലേക്ക് സ്വാഗതം.

ADVERTISEMENT

(വാര്‍ത്ത ∙ ഡോ. കലാ ഷഹി)

English Summary:

Fokana 2024 Convention