വാഷിംഗ്ടൺ ഡിസി∙ സ്റ്റാർലൈനറിന്റെ ദൗത്യത്തിന്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു. രണ്ട് ബഹിരാകാശയാത്രികരുമായി ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ ആദ്യ ക്രൂഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ഡിസി ∙ സ്റ്റാർലൈനർ ദൗത്യത്തിന്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടാൻ യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു.  8 ദിവസത്തെ ദൗത്യവുമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു തകരാർ സംഭവിച്ചതു കാരണം സഞ്ചാരികളായ സുനിത വില്യംസും ബാരി വിൽമോറും എന്ന് തിരികെയെത്തുമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു.

ജൂൺ ആദ്യം ഹീലിയം ചോർച്ചയും അതിന്റെ ഫലമായി പേടകത്തിന്റെ റിയാക്ഷൻ കൺട്രോൾ സിസ്റ്റത്തിന്റെ 28 ത്രസ്റ്ററുകളിൽ 5 എണ്ണം ഉപയോഗശൂന്യമായതായി കണ്ടുപിടിച്ചിരുന്നു. ഇതാണ് മടക്കയാത്ര സുനിത 'സുനി' വില്യംസിന്റെയും, ബുച്ച് വിൽമോറിന്റെയും  അനിശ്ചിതത്വത്തിലാക്കിയത്. ഇതെത്തുടർന്ന് സ്റ്റാർലൈനറിന്റെ ദൗത്യത്തിന്റെ പരമാവധി ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് നാസ പരിഗണിക്കുന്നുണ്ടെന്ന് ജൂൺ 30-ന് സ്റ്റിച്ച് പറഞ്ഞു. 

ADVERTISEMENT

യാത്രയുടെ ആദ്യ പാദത്തിൽ സ്റ്റാർലൈനറിന്റെ ചില ത്രസ്റ്ററുകൾ അപ്രതീക്ഷിതമായി പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ബോയിങ്ങും നാസയും ചേർന്ന് ന്യൂ മെക്‌സിക്കോയിൽ ഗ്രൗണ്ട് ടെസ്റ്റുകൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. സ്റ്റാർലൈനറിന്റെ പ്രശ്‌നങ്ങൾക്ക് പിന്നിലെ കാരണത്തെക്കുറിച്ച് എഞ്ചിനീയർമാർക്ക് ഇപ്പോഴും ഉറപ്പില്ലെന്ന് ബോയിങ് കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്റെ വൈസ് പ്രസിഡന്റും പ്രോഗ്രാം മാനേജരുമായ സ്റ്റിച്ച്, മാർക്ക് നാപ്പി എന്നിവർ പറഞ്ഞു.

വാഹനം ബഹിരാകാശത്ത് തുടരുമ്പോൾ തന്നെ ഗ്രൗണ്ട് ടെസ്റ്റുകൾ നടത്തുകയാണ് ലക്ഷ്യമെന്ന് നാപ്പി പറഞ്ഞു. എന്നാൽ സുനിത വില്യംസും ബുച്ച് വിൽമോറും സാധാരണ കാര്യങ്ങളൊക്കെ ചെയ്ത് ദീർഘകാല സ്റ്റാർലൈനർ ദൗത്യങ്ങൾക്കായി നിർണായക ഡാറ്റ ശേഖരിക്കാൻ സഹായിക്കുകയാണെന്നാണ് ബോയിങ് പറയുന്നത്.

ADVERTISEMENT

ഡിസൈൻ അനുസരിച്ച്, സേവന മൊഡ്യൂൾ ഭൂമിയിലേക്കുള്ള മടക്കയാത്ര അതിജീവിക്കില്ല. സ്റ്റാർലൈനർ ബഹിരാകാശ പേടകം വീണ്ടും അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ മൊഡ്യൂൾ നശിപ്പിക്കപ്പെടും.  അതുകൊണ്ടാണ് ബോയിങ്, നാസ ടീമുകൾ സ്റ്റാർലൈനർ ബഹിരാകാശ പേടകം സുരക്ഷിതമായി ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യാൻ തീരുമാനിച്ചത്. നാസ പരമാവധി ദൗത്യ ദൈർഘ്യം 90 ദിവസമായി നീട്ടുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. അതിനായി സ്റ്റാർലൈനറിന്റെ ബാറ്ററി ലൈഫ് ഉദ്യോഗസ്ഥർ ക്ലിയർ ചെയ്യണമെന്ന് സ്റ്റിച്ച് പറഞ്ഞു. ബഹിരാകാശ നിലയത്തിൽ ബാറ്ററികൾ റീചാർജ് ചെയ്യുന്നുണ്ടെന്നും ആദ്യത്തെ 45 ദിവസത്തേക്ക് പ്രവർത്തിക്കുന്നത് പോലെ തന്നെ 90 ദിവസത്തിന് ശേഷവും അവ പ്രവർത്തിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. 

English Summary:

Sunita Williams May Remain In Space For Months

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT