'എന്തൊരു ആവേശം, ഞാന്‍ പണ്ടേ ഇവിടെ വരേണ്ടതായിരുന്നു': കെസിസിഎന്‍എ കൺവെൻഷൻ സംസ്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് ലാലു അലക്സ്
സാന്‍ അന്റോണിയോ ∙ കെസിസിഎന്‍എ പതിനഞ്ചാമത് നാഷണല്‍ കണ്‍വെന്‍ഷന്റെ ഭാഗമായുള്ള സംസ്കാരിക പരിപാടികള്‍ സാന്‍ അന്റോണിയെയിലെ ഹെന്‍ട്രി ബി ഗോണ്‍സലോസ് കണ്‍വെന്‍ഷന്‍ സെന്ററിനെ ആവേശത്തിമര്‍പ്പിലാക്കി. സംസ്കാരിക പരിപാടികള്‍ പ്രസിദ്ധ സിനിമ നടന്‍ ലാലു അലക്സ് ഉദ്ഘാടനം ചെയ്തു. യുവതി-യുവാക്കളുടെ അത്ഭുതപ്പെടുത്തുന്ന

സാന്‍ അന്റോണിയോ ∙ കെസിസിഎന്‍എ പതിനഞ്ചാമത് നാഷണല്‍ കണ്‍വെന്‍ഷന്റെ ഭാഗമായുള്ള സംസ്കാരിക പരിപാടികള്‍ സാന്‍ അന്റോണിയെയിലെ ഹെന്‍ട്രി ബി ഗോണ്‍സലോസ് കണ്‍വെന്‍ഷന്‍ സെന്ററിനെ ആവേശത്തിമര്‍പ്പിലാക്കി. സംസ്കാരിക പരിപാടികള്‍ പ്രസിദ്ധ സിനിമ നടന്‍ ലാലു അലക്സ് ഉദ്ഘാടനം ചെയ്തു. യുവതി-യുവാക്കളുടെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അമേരിക്കയിലെ ഈ വേദിയില്‍ തനിക്ക് കാണാനായതെന്ന് ലാലു അലക്സ് പറഞ്ഞു. “എന്തൊരു ആവേശം, ഞാന്‍ പണ്ടേ ഇവിടെ വരേണ്ടതായിരുന്നു, എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. നാളെ (വെള്ളിയാഴ്ച) അത് ഞാന്‍ നിങ്ങളോട് പറയും. നിങ്ങള്‍ക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ അതിന് മറുപടിയും നല്‍കും” ലാലു അലക്സ് പറഞ്ഞു.
പ്രസിദ്ധ സിനിമ താരം രമ്യനമ്പീശനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കെസിസിഎന്‍എ പ്രസിഡന്റ് ഷാജി എടാട്ട്, സാംസ്കാരിക കമ്മിറ്റി ചെയര്‍മാന്‍ സാബു തടത്തില്‍, ചിക്കാഗോ റീജണൽ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്, ഷിന്റോ തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഉദ്ഘാടന ചടങ്ങിന് ശേഷം നിരവധി പ്രമുഖ പിന്നണി ഗായകർ അണിനിരന്ന സംഗീത സന്ധ്യ അരങ്ങ് കീഴടക്കി. അരുൺ ഗോപൻ, ശ്രീനാഥ് സുകുമാരന്‍ ഉൾപ്പടെയുള്ളവർ പാടിത്തിമർത്തു. നടന്മാരും ഹാസ്യതാരങ്ങളായ അസ്സീസ് നെടുമങ്ങാടും രാജേഷ് പറവൂരും ചേർന്നുള്ള സ്കിറ്റും കെസിസിഎൻഎ കൺവെൻഷന്റെ ആദ്യ ദിനം കളർഫുള്ളാക്കി.
(വാർത്ത: ബിജു കിഴക്കേക്കുറ്റ്)